കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്. കോട്ടയം സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്, പി.ജെ. ജോസഫിനെ കൂടി ഉള്‍ക്കൊണ്ടുള്ള പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

തര്‍ക്ക വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കോട്ടയം സീറ്റ് ഉള്‍പ്പെടെ എല്ലാ സീറ്റുകളും ജയിക്കണമെന്നാണ് ആഗ്രഹം. സ്റ്റിയറിംഗ് കമ്മിറ്റിയിലെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇതില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകില്ല. ജോസഫിനെ ഉപയോഗിച്ച് കോട്ടയം സീറ്റ് പിടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നത് തെറ്റായ പ്രചാരണമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

Read More:  ഇടുക്കി സീറ്റ് കിട്ടിയാൽ കേരള കോൺഗ്രസിലെ തർക്കം തീരുമെന്ന് മാണി വിഭാഗം

അതേസമയം, നാളെ വൈകീട്ടോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് പി.ജെ. ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ ഭിന്നത മുന്നണിക്ക് ദോഷം ചെയ്യുമെന്നതിനാല്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പി.ജെ. ജോസപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തെ തര്‍ക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്നും അതിനാല്‍ ഉടന്‍ പരിഹാരം കാണണമെന്നുമാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ