തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനക്കെതിരെയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരും. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read More:ശബരിമലയെ പ്രചാരണ ആയുധമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പില്‍ ശബരിമലയെ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് ബിജെപി നേതാവ്.

Read More: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുത്: ഹൈക്കോടതി

മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും ചൊവ്വാഴ്ച ഇക്കാര്യം പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ