കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ആദായ നികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണിത്. കണക്കില്‍പ്പെടാത്ത പണം തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് തടഞ്ഞ് സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.

1800-425-3173 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെയും, electionmonitoring.it@gmail.com എന്ന ഇ-മെയിലിലൂടെയും, 8547000041 എന്ന വാട്സ്ആപ്പ് നമ്പരിലൂടെയും, 0484-2206170 എന്ന ഫാക്സ് നമ്പരിലൂടെയും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. കൊച്ചി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്സ് (ഇന്‍വെസ്റ്റിഗേഷന്‍) ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനതലത്തില്‍ പ്രവർത്തിക്കുന്നതാണ് കണ്‍ട്രോള്‍ റൂം.

വലിയ തോതില്‍ പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംഭരിച്ചിരിക്കുന്നതായോ, കടത്തിക്കൊണ്ട് പോകുന്നതായോ അറിവ് ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവരം കൈമാറണമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്സ് (ഇന്‍വെസ്റ്റിഗേഷന്‍) അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ കൈമാറുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.