Latest News

എസ്.പി. – ബി.എസ്.പി. സഖ്യത്തിനായി സീറ്റുകള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്

റായ്ബറേലിയിലും അമേഠിയിലും എസ്.പി – ബി.എസ്.പി സഖ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി – ആര്‍എല്‍ഡി സഖ്യത്തിനായി സീറ്റുകള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്. ഈ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. മഹാസഖ്യത്തിലുള്ള പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ഈ നടപടി. കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബറാണ് ഇക്കാര്യം അറിയിച്ചത്.

ഒഴിച്ചിട്ട ഏഴ് സീറ്റുകളില്‍ മൂന്നിടത്ത് എസ്.പിയും ഒരിടത്ത് ബി.എസ്.പിയും രണ്ടിടത്ത് ആര്‍എല്‍ഡിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. എസ്.പി നേതാവ് മുലായം സിംഗ് യാദവ്, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍, ബി.എസ്.പി അധ്യക്ഷ മായാവതി തുടങ്ങിയവര്‍ മത്സരിക്കുന്ന സീറ്റുകളും ഒഴിച്ചിട്ടതില്‍ ഉണ്ട്. രണ്ട് സീറ്റുകള്‍ അപ്‌നാ ദളിന് നല്‍കാനും കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യം ഒന്നിച്ചാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനെ ചേര്‍ക്കാതെയായിരുന്നു സഖ്യ പ്രഖ്യാപനം. എന്നാല്‍, കോണ്‍ഗ്രസുമായി സഹകരിക്കുന്ന സമീപനമാണ് എസ്.പിയും ബി.എസ്.പിയും സ്വീകരിച്ചത്. എസ്.പി 37 സീറ്റിലും ബി.എസ്.പി 38 സീറ്റിലുമാണ് മത്സരിക്കുക. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സഖ്യം ഒഴിച്ചിട്ടിരുന്നു. അതിന് പ്രത്യുപകാരമെന്നോണമാണ് കോണ്‍ഗ്രസ് ഏഴ് സീറ്റുകള്‍ എസ്.പി – ബി.എസ്.പി – ആര്‍എല്‍ഡി എന്നിവര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Loksabha election 2019 congress sp bsp alliance

Next Story
നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം: ഉമ്മൻ ചാണ്ടി വീണ്ടും ഡെൽഹിക്ക്oomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express