/indian-express-malayalam/media/media_files/uploads/2019/03/BJP-flag.jpg)
Lok Sabha Election 2019: ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാണമെന്ന ആവശ്യവുമായി വിവിധ നേതാക്കള്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ നീണ്ടുപോകുകയായിരുന്നു. രാത്രി ഏഴിന് നടന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വാരണാസിയിൽ നിന്ന് തന്നെ ജനവിധി തേടും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധി നഗറിൽ നിന്ന് മത്സരിക്കും. നടി ഹേമമാലിനി മഥുരയിൽ. സ്മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്ന് ജനവിധി തേടും.
കാസര്‍ഗോഡ്: രവീശതന്ത്രി കുണ്ടാർ
കണ്ണൂര്‍: സി.കെ. പത്മനാഭൻ
വടകര: വി.കെ. സജീവൻ
കോഴിക്കോട്: വി.കെ. പ്രകാശ് ബാബു
മലപ്പുറം: വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ
പൊന്നാനി: വി.ടി. രമ
വയനാട്: ( സീറ്റ് ബിഡിജെഎസിന് )
ആലത്തൂര്‍: ( സീറ്റ് ബിഡിജെഎസിന് )
പാലക്കാട്: സി. കൃഷ്ണകുമാർ
തൃശൂര്‍: ( സീറ്റ് ബിഡിജെഎസിന് )
ചാലക്കുടി: എ.എൻ. രാധാകൃഷ്ണൻ
എറണാകുളം: അൽഫോൺസ് കണ്ണന്താനം
ഇടുക്കി: ( സീറ്റ് ബിഡിജെഎസിന് )
കോട്ടയം: ( സീറ്റ് കേരളാ കോൺഗ്രസിന് )
ആലപ്പുഴ: കെഎസ് രാധാകൃഷ്ണന്‍
മാവേലിക്കര: ( സീറ്റ് ബിഡിജെഎസിന് )
പത്തനംതിട്ട: സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല
കൊല്ലം: കെ.വി സാബു
ആറ്റിങ്ങൽ: ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
Read More: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. ആർഎസ്എസിന്റെ ഇടപെടലും സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിച്ചു. പത്തനംതിട്ട സീറ്റിനായി പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനായി രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിൽ പത്തനംതിട്ടയും ആലപ്പുഴയും ഒഴിവാക്കിയിട്ടുണ്ട്.
Read More: Lok Sabha Elections 2019: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
14 സീറ്റിൽ ബിജെപി മത്സരിക്കുമ്പോൾ അഞ്ച് സീറ്റ് ഘടകക്ഷിയായ ബിഡിജെഎസിന് നൽകി. കോട്ടയത്ത് കേരളാ കോൺഗ്രസിനുവേണ്ടി പി.സി. തോമസ് സ്ഥാനാർഥിയാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us