തൃശൂര്‍: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാർഥിയെ മാറ്റുമെന്നും തീരുമാനം വൈകിട്ടോടെ അറിയിക്കുമെന്നും ബിഡിജെഎസ്. ആര് മത്സരിക്കണമെന്നതില്‍ അന്തിമ തീരുമാനം അമിത് ഷായുടേതായിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. താന്‍ മത്സരിക്കുമോ എന്ന കാര്യത്തിലും അമിത് ഷായുടേതായിരിക്കും തീരുമാനമെന്നും ബിഡിജെഎസ് അധ്യക്ഷന്‍ പറഞ്ഞു.

Read More: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് ഗതികേട്‌ കൊണ്ടാണെന്ന് ശ്രീധരന്‍ പിളള

അമിത് ഷായുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ബിഡിജെഎസ് ശക്തമാണെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി വരുന്ന സാഹചര്യത്തില്‍ എന്‍ഡിഎയിലെ ആര്‍ക്കും മത്സരിക്കാമെന്നും സ്ഥാനം തുറന്നിട്ടിരിക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. വിട്ടു കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും തുഷാര്‍ പറഞ്ഞു.

Also Read: ‘അവന്‍ വരുന്നു’; രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും

നിലവില്‍ ബിഡിജെഎസിന്റെ തൃശൂര്‍ സ്ഥാനാർഥിയാണ് തുഷാര്‍. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തുഷാറിനെ വയനാട്ടിലേക്ക് കൊണ്ടു വരുമെന്നാണ് സൂചനകള്‍.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.