മധുരയില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ട് തേടി രാഹുല്‍ ഗാന്ധി

മധുരയില്‍ സിപിഎം സ്ഥാനാർഥിക്ക് വോട്ട് തേടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധുരയടക്കം നാലിടങ്ങളിലെ റാലികളില്‍ രാഹുല്‍ വെള്ളിയാഴ്ച പങ്കെടുത്തു. പ്രചാരണത്തിനായി ആദ്യമായാണ് രാഹുല്‍ തമിഴ്നാട്ടില്‍ എത്തിയത്. Read More

മോദിയേയും അമിത് ഷായേയും രാജ്യത്തു നിന്നു പുറത്താക്കണം: രാജ് താക്കറെ

രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും ഇന്ത്യയില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. നന്ദഡില്‍ തരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. <a href=”https://malayalam.indianexpress.com/election/must-remove-narendra-modi-amit-shah-for-well-being-of-country-raj-thackeray/”>Read More

‘അയ്യന്‍ ശരണം’; ശബരിമല മുഖ്യവിഷയമാക്കി പ്രചാരണം നടത്താന്‍ ബിജെപി

ശബരിമല വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം. ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയം ഉന്നയിച്ച് പ്രചാരണം നടത്തുന്നിടത്തെല്ലാം വലിയ ജനപങ്കാളിത്തം ഉണ്ടെന്നും അത് തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമാകുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. Read More

‘പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ നടപടി’; നിലപാട് ആവര്‍ത്തിച്ച് ടിക്കാറാം മീണ

പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ചാല്‍ അത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യം ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. Read More

മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി: റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ഐഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചതായി റിപ്പോർട്ട്. നിലപാട് പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചു. എന്നാൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ്. Read More

തിരുവനന്തപുരത്ത് എഐസിസിയുടെ പ്രത്യേക നിരീക്ഷകൻ

തിരുവനന്തപുരത്ത് എഐസിസിയുടെ പ്രത്യേക നിരീക്ഷകൻ. നാനോ പഠോലയെ പ്രത്യേക നിരീക്ഷകനായി നിയമിച്ചു. തിരുവനന്തപുരത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏകോപനമില്ലെന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ നടപടി. Read More

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.