സൈന്യത്തിന്റെ പേരില്‍ മോദി വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. Read More

രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്ര വിഷമില്ല: കെ.സി വേണുഗോപാല്‍

വയനാടിനെതിരായ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്ര വിഷമുണ്ടാകില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു. Read More

ശബരിമല അക്രമം; എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജാമ്യം

ശബരിമല അക്രമസംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. Read More

വോട്ടിങ്ങിനിടെ പൊലീസുകാര്‍ ‘നമോ’ നാമം അച്ചടിച്ച ഭക്ഷണപ്പൊതി വിതരണം ചെയ്തു

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വോട്ടിങ്ങിനിടെ വോട്ട് ചെയ്യാനെത്തിയവര്‍ക്കിടയില്‍ ‘നമോ’ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. സംഭവത്തില്‍ യുപിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ മജിസ്ട്രേറ്റില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്. Read More

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മറുപടി; റോഡ് ഷോയില്‍ അണിനിരന്ന് പതിനായിരങ്ങള്‍, ചിത്രങ്ങൾ

രാഹുല്‍ ഗാന്ധിയുടെ പടുകൂറ്റന്‍ റാലിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി എല്‍ഡിഎഫ്. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരന്നതായി ഇടത് മുന്നണി നേതാക്കള്‍ അവകാശപ്പെടുന്നു. മന്ത്രിമാരായ എം.എം.മണി, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ്.സുനില്‍ കുമാര്‍ എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. Read More

രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നു; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ്. ലേസര്‍ തോക്കുപയോഗിച്ച് രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായാണ് കോണ്‍ഗ്രസ് ആരോപണം. ലേസര്‍ തോക്ക് ഉപയോഗിച്ച് ഏഴ് തവണ രാഹുലിനെ ലക്ഷ്യം വച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. അമേഠിയില്‍ റോഡ് ഷോയ്ക്കിടെയാണ് സംഭവമെന്ന് കോണ്‍ഗ്രസ് പറയുന്നു. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്നതായി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സുരക്ഷാ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. Read More

‘ശശി തരൂര്‍ ഒന്നും ചെയ്തില്ല’; ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ച് ശ്രീശാന്ത്

ഇത്തവണ കേരളത്തില്‍ ബിജെപിക്ക് നല്ല സാധ്യതയുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ 10 വര്‍ഷമായി തിരുവനന്തപുരത്തെ എംപിയായിരുന്ന ശശി തരൂര്‍ നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് താരം ഇത് പറഞ്ഞത്. Read More

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.