കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു: ശരദ് പവാര്‍

കോണ്‍ഗ്രസ് പാര്‍ട്ടി പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നതായും ശരദ് പവാര്‍ പറഞ്ഞു. തന്റെ അഭ്യര്‍ഥന രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍, അത് രാഹുല്‍ ഗാന്ധി അവഗണിക്കുകയായിരുന്നു എന്നും പവാര്‍ മുംബൈയില്‍ പറഞ്ഞു.Read More

തിരഞ്ഞെടുപ്പ് സംഭാവനയുടെ വിവരങ്ങള്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം: സുപ്രീം കോടതി

കേന്ദ്ര സർക്കാർ കൊണ്ട് വന്ന തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം തത്കാലം നിര്‍ത്തലാക്കേണ്ടെന്ന് സുപ്രീം കോടതി വിധി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ബോണ്ട് വഴി കിട്ടുന്ന സംഭാവനയെ കുറിച്ചുളള വിവരം മെയ് 30നകം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മെയ് 15 വരെ കിട്ടുന്ന സംഭാവനയുടെ വിവരങ്ങളാണ് നല്‍കേണ്ടത്.Read More

‘സുവര്‍ണാവസരം അമിത് ഷാ നശിപ്പിച്ചു!’; വയനാട്ടില്‍ ബിഡിജെഎസിന് അതൃപ്തി

അമിത് ഷാ വയനാടിനെതിരെ നടത്തിയ പരാമര്‍ശം മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന് ബിഡിജെഎസ് വിലയിരുത്തല്‍. അമിത് ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശം വയനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പരാതി. ബിഡിജെഎസ് ഇക്കാര്യത്തില്‍ അതൃപ്തി പരസ്യമാക്കി. അമിത് ഷായുടെ പരാമര്‍ശം മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് ബിഡിജെഎസിനുള്ളില്‍ ഉയര്‍ന്ന ആശങ്ക. അമിത് ഷായുടെ പരാമർശത്തെ കുറിച്ച് ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും പ്രതികരിച്ചില്ല. തനിക്ക് ഒന്നും പറയാനില്ലെന്നാണ് തുഷാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.Read More

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് എഡിഎം ജില്ലാ കളക്ടര്‍ ഡി.സജിത് ബാബുവിന് റിപ്പോര്‍ട്ട് നല്‍കി. എല്‍ഡിഎഫിന്റെ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി.വി.രാജേഷ് എംഎല്‍എയാണ് പരാതി നല്‍കിയത്.Read More
‘ഞാനൊരു സന്യാസിയാണ്, എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളെ ശപിക്കും’: സാക്ഷി മഹാരാജ്

വിവാദ വോട്ട് അഭ്യര്‍ത്ഥന നടത്തി ഉത്തര്‍പ്രദേശിലെ ബിജെപി എംപി സാക്ഷി മഹാരാജ്. താനൊരു സന്യാസിയാണെന്നും തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.Read More

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.