Lok Sabha Election 2019:ജനങ്ങളുടെ ‘മൻ കി ബാത്താ’ണ് പ്രകടന പത്രികയെന്ന് ബിജെപി; ഊതി വീർപ്പിച്ച നുണകളെന്ന് കോൺഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പിനുളള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി.’സങ്കൽപ് പത്ര’ എന്നു പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുളള പ്രമുഖ നേതാക്കൾ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. 2014 ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്‌ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപി അവകാശവാദം. Read More
വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി
ലോക് സഭ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് എണ്ണണമെന്ന് സുപ്രീംകോടതിയുടെ വിധി. എല്ലാ മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. Read More
ബിജെപി പ്രകടന പത്രികയിൽ ശബരിമല; വിശ്വാസത്തിന് ഭരണഘടന സംരക്ഷണം ഉറപ്പാക്കും
ബിജെപി പ്രകടന പത്രികയിൽ ശബരിമലയെക്കുറിച്ച് പരാമർശം. ശബരിമലയിൽ ആചാരം സംരക്ഷിക്കുമെന്നും വിശ്വാസത്തിന് ഭരണഘടന സംരക്ഷണം ഉറപ്പാക്കുമെന്നാണ് പ്രകടന പത്രികയിലുളളത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നിടത്താണ് ശബരിമലയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. Read More
എം.ബി.രാജേഷിന്റെ റാലിയില്‍ വടിവാള്‍; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടു നിന്നുമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ നടപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കി. Read More
ശബരിമല ഒരു ദേശത്തിന്റെ പേര് മാത്രം; വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപിയുടെ മറുപടി
വിവാദ പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ക്ക് സുരേഷ് ഗോപിയുടെ വിശദീകരണം. തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണെന്നും ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരണം നല്‍കി. Read More