കുടുംബസമേതം എത്തി അമേഠിയില്‍ രാഹുല്‍ ഗാന്ധി പത്രിക നല്‍കി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശപത്രിക നല്‍കി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും കുട്ടികളായ മിരായ, റൈഹാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോ ആയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. Read More

‘കൊച്ചി മെട്രോ തൃശൂരുമായി ബന്ധിപ്പിക്കും’; വലിയ വാഗ്ദാനവുമായി സുരേഷ് ഗോപി

കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂര്‍ – എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. Read More

മോദിക്കെതിരെ വാരാണസിയില്‍ നിന്ന് ജസ്റ്റിസ് കര്‍ണന്‍ മത്സരിക്കും

ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​രാണ​സി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ജ​സ്റ്റിസ് സി.​എ​സ്.ക​ർ​ണ​ൻ. വാ​രാ​ണസി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് ജ​സ്റ്റിസ് ക​ർ​ണ​ൻ പ​റ​ഞ്ഞു. Read More

കോഴിക്കോട് ബിജെപി സ്ഥാനാര്‍ഥിയുടെ ജാമ്യഹര്‍ജിയില്‍ വിധി നാളെ

ശബരിമല അക്രമ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ.പ്രകാശ് ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെ. ജയിലില്‍ കഴിയുന്ന പ്രകാശ് ബാബുവിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസവും പ്രകാശ് ബാബു ജയിലിലായിരുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് മണ്ഡലത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും. Read More

ആന്ധ്രയിലും തെലങ്കാനയിലും ആദ്യമായി മദ്യ കുപ്പികളിൽ പാർട്ടി സ്റ്റിക്കറും

തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ രഹസ്യമായി മദ്യ കുപ്പികൾ വിതരണം ചെയ്യാറുണ്ട്. പക്ഷേ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പരസ്യമായി മദ്യ കുപ്പികൾ വിതരണം ചെയ്യുകയാണ്. സ്ഥാനാർഥികളുടെ ഫോട്ടോയും അവരുടെ പാർട്ടി ചിഹ്നവുമുളള സ്റ്റിക്കറും ഒട്ടിച്ച മദ്യ കുപ്പികളാണ് വിതരണം ചെയ്യുന്നത്. ഏതു പാർട്ടിയാണ് മദ്യ കുപ്പികൾ വിതരണം ചെയ്തതെന്ന് ഇതിലൂടെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. Read More

ആദ്യഘട്ട വോട്ടെടുപ്പ് നാളെ; 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

ലോ​ക്​​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​​ന്റെ പ​ര​സ്യ​പ്ര​ചാ​ര​ണം ചൊ​വ്വാ​ഴ്​​ച അ​വ​സാ​നി​ച്ചു. 20 സം​സ്​​ഥാ​ന- കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ 91 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. Read More

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ