Amit Shah Interview: അമിത് ഷായുമായി അഭിമുഖം

“ഞങ്ങൾ ആരെയും ‘ദേശവിരുദ്ധർ’ എന്ന് വിളിച്ചിട്ടില്ല. എന്നാൽ ദേശവിരുദ്ധ പ്രവർത്തികളെ ഞങ്ങൾ ദേശവിരുദ്ധ പ്രവർത്തികൾ എന്നു തന്നെ വിളിച്ചിട്ടുണ്ട്,” അമിത് ഷായുമായി അഭിമുഖം

അമിത് ഷാ അഭിമുഖം, അമിത് ഷാ, amit shah, amit shah interview, amit shah on sadhvi pragya, amit shah on narendra modi, amit shah on rafale deal, amit shah on cow vigilantism, amit shah on kashmiris, amit shah on pakistan, amit shah indian express interview, lok sabha elections 2019, election news,
Amit Shah interview

Amit Shah Interview:  അമിത് ഷാ കണക്കെടുക്കുകയാണ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ പിന്നെ 96 റാലികൾ, ഈ വാരാന്ത്യത്തോടെ അത് 100 കടക്കും. ‘പരമോന്നതമായ പഞ്ചായത്തിലേക്ക്’ (ലോക്‌സഭ) ഗുജറാത്തിന്റെ ‘പബ്ലിക്ക് മാന്‍ഡേറ്റ്’ തേടി ഏപ്രിൽ മാസം 19-ാം തീയതി നടത്തിയ യാത്രയ്ക്കിടെയാണ് ബിജെപി അധ്യക്ഷന്‍ ഇന്ത്യൻ എക്പ്രസിനോട് സംസാരിച്ചത്‌.

ഈ ലോക്സഭൈ തിഞ്ഞെടുപ്പിന് (2019) വേണ്ടി അമിത് ഷാ നടത്തുന്ന പ്രചാരണവും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി അമിത് ഷാ നടത്തിയ പ്രചാരണം തമ്മിലുള്ള വ്യത്യാസമെന്താണ്?

നരേന്ദ്ര മോദി എന്ന പേരാണ് 2014-ൽ ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഇന്ന് ഞങ്ങൾക്ക് നരേന്ദ്ര മോദിയുടെ പേരും അദ്ദേഹം കാഴ്ച വച്ച പ്രവര്‍ത്തനവുമുണ്ട്. 2014-ൽ ജനങ്ങൾക്ക് മോദിയിൽ പ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് ജനങ്ങൾക്ക് മോദിയിൽ പ്രതീക്ഷയും പ്രത്യാശയുമുണ്ട്.

ബംഗ്ലാദേശ് യുദ്ധത്തിന് മുൻപ് 1971ല്‍ നടന്നതും അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്നതും എന്‍ഡിഎയുടെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ക്യാംപെയിനുമായി 2004ല്‍ നടന്ന തിരഞ്ഞെടുപ്പുകൾ പോലെയായിരിക്കുമോ 2019-ലെ തിരഞ്ഞെടുപ്പ് എന്നൊരു പൊതു ചർച്ചയുണ്ട്. താങ്കൾ ഇതിനെ എങ്ങനെയാണ് കാണുന്നത്?

പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളെ ചുറ്റിപ്പറ്റിയല്ല, ദൗർഭാഗ്യവശാല്‍, അറുപതുകളുടെ പകുതി മുതലുള്ള തിരഞ്ഞെടുപ്പുകൾ നടന്നിട്ടുള്ളത്. ഒരു തിരഞ്ഞെടുപ്പ് ബംഗ്ലാദേശ് യുദ്ധത്തിന്റെ നിഴലിലാണെങ്കിൽ മറ്റൊന്ന് അടിയന്തരാവസ്ഥയെ ചുറ്റിപ്പറ്റി, മറ്റൊന്ന് കാർഗിൽ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തി. ജനാധിപത്യത്തിൽ പ്രസക്തമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണ്, ആദ്യമായി. ജാതീയത, സ്വജനപക്ഷപാതം, പ്രീണനം എന്നിവയെ മാറ്റിനിര്‍ത്തി പ്രവർത്തനത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ദിശയെ നിർണയിക്കുന്നത്.

എന്നിട്ടും മേല്‍പ്പറഞ്ഞ പ്രവർത്തനത്തിൽ നിന്നും എന്തിനാണ് പ്രകടമായ ദേശീയതയിലേക്കും, പാക്കിസ്ഥാനിലേക്കും ശ്രദ്ധ തിരിച്ചു വിടുന്നതെന്ന് വിമർശകർ ചോദിക്കുന്നു?

പ്രശ്നം പാക്കിസ്ഥാൻ അല്ല, ദേശീയ സുരക്ഷയാണ്. പാക്കിസ്ഥാനെയും ദേശീയ സുരക്ഷയെയും സമീകരിക്കുന്നവർ അവരുടെ ബൗദ്ധിക പാപ്പരത്തമാണ് കാണിക്കുന്നത്. എല്ലാ ജനാധിപത്യത്തിലേയും പ്രധാന വിഷയം ദേശീയത ആയിരിക്കണം. സമ്മതിദായകരിൽ ദേശീയ വികാരങ്ങൾ ഉണ്ടെങ്കിൽ അതിൽ തെറ്റെന്താണ്?

Amit Shah, Amit Shah interview, Amit Shah on Sadhvi Pragya, Amit Shah on Narendra Modi, Amit Shah on Rafale deal, Amit Shah on cow vigilantism, Amit Shah on Kashmiris, Amit Shah on Pakistan, Amit Shah Indian Express interview, Lok Sabha elections 2019, election news
BJP president Amit Shah flies from Lucknow to Hyderabad (Express Photo: Anil Sharma)

പൊതു വികാരത്തിൽ സ്വാധീനം ചെലുത്താൻ വേണ്ടി ബിജെപി ഈ വിഷയം ഉയർത്തിപ്പിടിക്കുകയാണോ?

Amit Shah Interview: ദേശീയ സുരക്ഷ എന്നത് ഒരു സെന്റിമെന്റല്‍ വിഷയമല്ല, അതൊരു യഥാര്‍ത്ഥ ഇഷ്യൂ ആണ്. ദേശീയ സുരക്ഷയ്ക്കായുള്ള കൃത്യതയും സുശക്തവുമായ ഒരു പ്രമാണം വർഷങ്ങളോളം നമുക്ക് ഉണ്ടായിരുന്നില്ല. വിദേശ നയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഘടകം മാത്രമാണ് നമ്മുടെ സുരക്ഷാ നയം. മോദി സർക്കാർ വന്നതിന് ശേഷമാണ് നമ്മുടെ പ്രതിരോധ നയം വിദേശനയത്തിൽ നിന്നും വ്യത്യസ്തമായ ഒന്നായി നിർവ്വചിക്കപ്പെട്ടത്. ഇതൊരു വലിയ തിരഞ്ഞെടുപ്പ് വിഷയമായി ഞാന്‍ കണക്കാക്കുന്നു.

‘അഗ്രസീവ്’ ആയ ആര്‍എസ്എസിനൊപ്പം ചേര്‍ന്ന്, ബലമില്ലാത്ത കൂട്ടുമന്ത്രിസഭയെ ആശ്രയിച്ചാണ് വാജ്‌പേയി സർക്കാർ, നിലനിന്നത്. എന്നാൽ മോദി സർക്കാരിന് സുസ്ഥിരമായ ഭുരിപക്ഷമുണ്ടായിരുന്നു, സഖ്യകക്ഷികളില്‍ നിന്നും വലിയ സമ്മർദങ്ങള്‍ നേരിടേണ്ടി വന്നില്ല, ആര്‍എസ്എസുമായി ഹൃദ്യമായ ബന്ധമുണ്ട് താനും. പൊഖ്‌റാൻ, ദേശീയപാത, ടെലികോം, വൈദ്യുതി പരിഷ്കാരങ്ങൾ, ഓഹരി വിറ്റത് എന്നിവ വാജ്പേയി സർക്കാരിന് നേട്ടമായി അവകാശപ്പെടാം. മോദി സർക്കാരിന് എന്താണുള്ളത്?

ഞങ്ങൾ അധികാരത്തിൽ എത്തിയപ്പോൾ ലോക സമ്പദ്‌വ്യവസ്ഥയിൽ പതിനൊന്നാമതായിരുന്നു ഇന്ത്യ. ഇന്ന് നമ്മൾ ആറാം സ്ഥാനത്തെത്തി നിൽക്കുന്നു, അഞ്ചാം സ്ഥാനത്തിലേക്കുള്ള യാത്രയിലുമാണ്. സുരക്ഷയുടെ കാര്യത്തിൽ ഞങ്ങൾ പുതിയ രീതിയിലുള്ള ജാഗ്രത പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ അതിർത്തിയെ ഇനിയാരും ലളിതമായി എടുക്കില്ല. മാക്രോ ഇക്കണോമിക് പാരാമീറ്ററുകൾ ഞങ്ങൾ നിയന്ത്രണവിധേയമാക്കിയപ്പോഴും, 50 കോടി ജനങ്ങളുടെ ജീവിതം ഞങ്ങൾ മാറ്റി മറിച്ചു. നിങ്ങള്‍ ബിജെപി ഭരിച്ച രണ്ടു കാലഘട്ടങ്ങളെയാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍, ഞങ്ങളുടെ അഞ്ച് വർഷക്കാലത്തെ കോൺഗ്രസിന്റെ 55 വർഷക്കാലവുമായി താരതമ്യം ചെയ്യുകയാണ് ഞാന്‍.

‘ഗരീബി ഖട്ടാവോ’ ഉയര്‍ത്തിപ്പിടിക്കുമ്പോഴും, പാവങ്ങളിലേക്ക് LPG സിലിണ്ടറുകൾ എത്തിക്കാൻ കോൺഗ്രസിനു സാധിച്ചിട്ടില്ല. അവർ 70 വർഷം കൊണ്ട് 13 കോടി സിലിണ്ടറുകൾ നൽകിയപ്പോൾ ഞങ്ങൾ അഞ്ച് വർഷം കൊണ്ട് 13 കോടി സിലിണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ ഏഴ് കോടി പാവപ്പെട്ടവർക്കാണ് ലഭിച്ചത്.

ഓരോ വീട്ടിലേക്കും വൈദ്യുതി എത്തിക്കുന്ന കാര്യം പറഞ്ഞാല്‍, 98 ശതമാനം വീടുകളിലും ഞങ്ങൾ വൈദ്യുതി എത്തിച്ചു. വിദൂര മേഖലകളിലുള്ള രണ്ട് ശതമാനം വീടുകളിൽ ഞങ്ങൾ 2022- ഓടു കൂടെ എത്തും.

ഓരോ വീടുകളിലും ശൗചാലയം എത്തിക്കാനുള്ള ശ്രമം ഞങ്ങൾ നടത്തി. ഇന്ത്യയിൽ ശൗചാലയമില്ലാത്ത 11 കോടി വീടുകളുണ്ടായിരുന്നു. എട്ട് കോടി വീടുകളിലേക്ക് ഞങ്ങൾ ശൗചാലയങ്ങൾ എത്തിച്ചു, ബാക്കി ഞങ്ങൾ 2022-ൽ പൂർത്തിയാക്കും. 2022 ആകുമ്പോഴേക്കും ഓരോ വീട്ടിലും ശുദ്ധജലം എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 2022 ആകുമ്പോഴേക്കും ഓരോ വീടിനും മേൽക്കൂര നൽകാനുള്ള പദ്ധതിയും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 50 കോടിയോളം വരുന്ന ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണത്തിനായി അഞ്ച് ലക്ഷം രൂപ നീക്കിവയ്ക്കുന്നു എന്നത് ‘world’s largest such programme’ എന്ന് പറയേണ്ടി വരും. ഏകദേശം 23 ലക്ഷം പേർക്ക് ഇതിനോടകം തന്നെ അതിൽ നിന്നും പ്രയോജനം ലഭിച്ചിട്ടുണ്ട്.

പതിനാറ് നികുതികൾ ഒരുമിപ്പിച്ച് രാജ്യത്തെ ഒറ്റ നികുതി സമ്പ്രദായമായ GST-യിലേക്ക് കൊണ്ടു വന്നത് ചെറിയ നേട്ടമല്ല. 30 വർഷത്തേക്കായി പ്രവർത്തിക്കുന്നൊരു സർക്കാർ അഞ്ച് വലിയ തീരുമാനങ്ങൾ എടുക്കുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഞങ്ങൾ മുപ്പതിലധികം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 

ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചെങ്കിൽ, കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പരിഭ്രമം എന്തിനായിരുന്നു? മൂന്ന് സംസ്ഥാനങ്ങളിൽ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദ്രുതഗതിയിൽ നടത്തിയ പ്രഖ്യാപനങ്ങളായ EWS Quota, PM- KISAN, ആദായ നികുതിയിളവ്, അസംഘടിത മേഖലയ്ക്ക് പെൻഷൻ.

Amit Shah Interview: പത്രപ്രവർത്തകരുടെ വീക്ഷണത്തിൽ നിന്നാണ് നിങ്ങളിത് നോക്കിക്കാണുന്നത്. ഭരണനിർവ്വഹണത്തിന്റെ ഭാഗത്ത് നിന്ന് നോക്കൂ.

സാമ്പത്തിക കമ്മി 6 ശതമാനത്തിൽ നിന്നും 3.5 ശതമാനത്തിന് കീഴിലേക്ക് എത്തിച്ചു. അതോടൊപ്പം തന്നെ നേരിട്ടുള്ളതും പരോക്ഷവുമായ നികുതി വരുമാനം (direct and indirect tax revenues) വർധിപ്പിച്ചു. നികുതി ഇളവിനെക്കുറിച്ചുള്ള തീരുമാനം സാമ്പത്തിക കമ്മി നിയന്ത്രിച്ചതിന് ശേഷമാണ് ഞങ്ങളെടുത്തത്. തിരഞ്ഞെടുപ്പുമായി അതിനൊരു ബന്ധവുമില്ല.

EWS ക്വാട്ട ഒരു രാഷ്ട്രീയ തീരുമാനമല്ല, സാമൂഹിക തീരുമാനമാണ്. ഒരു വലിയ വിഭാഗം ജനങ്ങൾ നിരാശയിലായിരുന്നു. സംവരണത്തിനായുള്ള പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം പല സ്ഥലങ്ങളിലും നടന്നു. സർക്കാരിന് ഈ കാര്യങ്ങൾ പരിഗണിച്ചേ പറ്റൂ. എന്‍ഡിഎ അംഗങ്ങളുടെ ഇടയിലൊരു പൊതുസമ്മതം ഉണ്ടായപ്പോഴാണ് ഇ ഡബ്ല്യൂ എസ് ക്വാട്ട തീരുമാനം ഉരുത്തിരിഞ്ഞു വന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അത് കാണരുത്. അതായിരുന്നു കാരണമെങ്കിൽ, ഞങ്ങൾക്കിതെല്ലാം കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ നടപ്പിലാക്കാമായിരുന്നല്ലോ. ഒരുപക്ഷേ ആ മൂന്ന് സംസ്ഥാനങ്ങളിലും അത് ഞങ്ങൾക്ക് പ്രയോജനകരമാവുകയും ചെയ്യുമായിരുന്നു.

Read in English: Amit Shah interview: Nationalism should be an issue in every democracy

ബിജെപി ത്രീവ വലതുപക്ഷത്തിലേക്ക് നീങ്ങുന്നു എന്നൊരഭിപ്രായമുണ്ട്. ഒരു മന്ത്രി ജനങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നു. ഒരു ഗവർണർ വെറുപ്പുണ്ടാക്കുന്ന വാചകങ്ങൾ പരസ്യമായി പറയുന്നു. പക്ഷേ അമിത് ഷാ ഒന്നും മിണ്ടുന്നില്ല.

Amit Shah Interview: പതിനൊന്നു കോടി അംഗങ്ങളുള്ള ഒരു വലിയ പാർട്ടിയാണ് ഞങ്ങളുടേത്. ഇതില്‍ ആരെയാണ് പാർട്ടിയായി പരിഗണിക്കേണ്ടതെന്നു മാധ്യമങ്ങള്‍ തീരുമാനിക്കണം. പാർട്ടിക്കൊരു ഘടനയുണ്ട്: ഞങ്ങൾക്ക് പാർട്ടിവക്താക്കളുണ്ട്, ഓഫീസ് ഭാരവാഹികളുണ്ട്, സർക്കാരിൽ തിരഞ്ഞെടുത്ത വ്യക്തികളുണ്ട്. എന്നാൽ വികാരങ്ങളുടെ ആവേശത്തിൽ ചിലർ ചില വാചകങ്ങൾ പറയുന്നു. അത്തരക്കാരെ അവരുടെ ‘ആക്ഷനുകളുടെ’ ഭാഗമായാണ് വിലയിരുത്തേണ്ടത്. ‘ആക്ഷനുകളുടെ’ അടിസ്ഥാനമെന്താണ് എന്നതും കൂടെ കണക്കിലെടുക്കണം. അങ്ങനെ ഒരു ‘ആക്ഷന്‍’ നടന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ചോദ്യത്തിനു ഞാന്‍ ഉത്തരം പറയേണ്ടതായി വരും, നിങ്ങള്‍ക്ക് എനിക്ക് നേരെ വിരൽ ചൂണ്ടാനും സാധിക്കും.

ഗിരിരാജ് സിങ്ങിന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ താങ്കളെ അനുവദിക്കില്ല. തന്റെ മണ്ഡലം മാറ്റിയതിലുള്ള നീരസം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ, സാധാരണയിൽ നിന്നും വ്യത്യസ്തമായി താങ്കൾ ട്വീറ്റ് ചെയ്യുകയും അദ്ദേഹത്തെ സാന്ത്വനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം നടനായ ഷാരൂഖ് ഖാനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് പറഞ്ഞപ്പോൾ താങ്കൾ മൗനം പാലിച്ചു.

ഇത്തരം പ്രഖ്യാപനങ്ങൾ നടത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ജനങ്ങൾ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി പറഞ്ഞു കഴിഞ്ഞാൽ, അതിൽ കൂടുതലായി ഞാനെന്താണ് പറയേണ്ടത്? പ്രധാനമന്ത്രി പറഞ്ഞതു കൊണ്ട് ആളുകൾ അത്തരം പരാമർശങ്ങൾ നടത്തുന്നത് നിർത്തി എന്നല്ല.

അമിത് ഷാ അഭിമുഖം, അമിത് ഷാ, amit shah, amit shah interview, amit shah on sadhvi pragya, amit shah on narendra modi, amit shah on rafale deal, amit shah on cow vigilantism, amit shah on kashmiris, amit shah on pakistan, amit shah indian express interview, lok sabha elections 2019, election news,
It is my firm belief that those chanting Bharat tere tukde honge are not nationalist. Those who support them are also not nationalist: Amit Shah (Express Photo: Anil Sharma)

വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുന്ന നിങ്ങൾ, ഈയടുത്തായി ഒരു ജനക്കൂട്ടത്തെ നോക്കി (വായനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശം നൽകുന്ന വേളയിൽ) താങ്കൾക്ക് അവർ ഇന്ത്യക്കാരാണോ പാക്കിസ്ഥാനികളാണോ എന്ന് മനസിലാകുന്നില്ല എന്ന് പറയുകയുണ്ടായി. അപ്പോൾ താങ്കൾ എന്താണ് അർത്ഥമാക്കിയത്?

Amit Shah Interview: ഇല്ല, ഇല്ല ഞാൻ ജനങ്ങളെക്കുറിച്ചു ഒന്നും പറഞ്ഞില്ല. ഞാൻ ആ ഘോഷയാത്രയെക്കുറിച്ചും, ചിത്രങ്ങളെക്കുറിച്ചും, പതാകകളെക്കുറിച്ചുമാണ് പറഞ്ഞത്. താങ്കളത് ഒരിക്കൽ കൂടെ നോക്കണം. പക്ഷേ അത് ഇന്ത്യയാണെന്നും, അവരെല്ലാം ഇന്ത്യക്കാരാണെന്നും നിങ്ങൾക്ക് തീർച്ചയായും അറിയാമല്ലോ.

ബിജെപിക്ക് വോട്ട് ചെയുന്നവർക്ക് ഇതിന്റെ ആവശ്യമില്ല. ബിജെപിക്ക് വോട്ട് ചെയ്യാത്തവർ, അവർക്കായുള്ള താങ്കളുടെ ദേശീയതയുടെ വ്യാഖ്യാനമെന്താണ്?

ബിജെപിക്ക് വോട്ട് നൽകാത്തവർക്ക് അവരുടേതായ സമ്മതിദായക അവകാശമുണ്ട്. ബിജെപിക്ക് വോട്ട് നൽകുന്നവർ മാത്രമാണ് ദേശഭക്തരെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഒരു നിയോജകമണ്ഡലത്തിൽ ഹിന്ദുക്കളാണ് ന്യൂനപക്ഷമെങ്കിൽ എന്താണ് പ്രശ്നം? ഒരു പ്രതിപക്ഷ നേതാവ് അവിടെ നിന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

ഞാൻ വസ്തുതാപരമായൊരു പ്രസ്താവനയാണ് നടത്തിയത്-ന്യൂനപക്ഷത്തിന്റെ ആധിക്യമുള്ളൊരു മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം (രാഹുൽ ഗാന്ധി) മത്സരിക്കുന്നതെന്ന്. അതിനോട് എന്താണ് എതിർപ്പ്? ഞങ്ങൾക്ക് 16 സർക്കാരുകൾ ഉണ്ട്, കേന്ദ്ര സർക്കാരുമുണ്ട്. മുസ്‌ലിമുകൾക്ക് എതിരായി നടന്ന ഒരു പൈശാചികകൃത്യം പറയൂ.

ഗോരക്ഷാ കേസുകൾ

ഗോരക്ഷയ്ക്ക് എന്താണ് പ്രശ്നം?

ഗോരക്ഷയുടെ പേരിൽ മുസ്‌ലിമുകൾ വധിക്കപ്പെടുന്നത്

ആൾക്കൂട്ട കൊലപാതകങ്ങൾ ക്രമാസമാധാനത്തിന്റെ പ്രശ്നമാണ്. സ്ഥിതിവിവരപട്ടിക താരതമ്യം ചെയ്താൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത് ഇങ്ങനെത്തന്നെ ആയിരുന്നു. ഏതെങ്കിലും കേസുകളിൽ എന്ത് ചെയ്യണമെന്നറിയാതെ ബിജെപി സർക്കാർ നിന്ന് പോയിട്ടുണ്ടെങ്കിൽ ഞാൻ സമ്മതിക്കാം. ചെല്ലാനുകൾ വിതരണം ചെയ്യപ്പെട്ടു. എല്ലാ കേസുകളിലും 302 സെക്‌ഷൻ ഉപയോഗിച്ചു. മൂന്ന് കേസുകളിൽ ശിക്ഷയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു കേസ് പോലും ഞങ്ങൾ ലഘുവായി എടുത്തിട്ടില്ല.

അമിത് ഷാ അഭിമുഖം, അമിത് ഷാ, amit shah, amit shah interview, amit shah on sadhvi pragya, amit shah on narendra modi, amit shah on rafale deal, amit shah on cow vigilantism, amit shah on kashmiris, amit shah on pakistan, amit shah indian express interview, lok sabha elections 2019, election news,
BJP chief Amit Shah on campaign trail (Express Photo: Anil Sharma)

ബിജെപിയെ പിന്തുണയ്ക്കുന്ന എല്ലാരും ‘മോദി മോദി മോദി’ പറയുന്നു. അമിത് ഷാ മുതൽ താഴേക്കുള്ള എല്ലാ പ്രചാരകരും മോദിയുടെ പേരു മാത്രം പറഞ്ഞാണ് പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രി മോദി പോലും മോദിയുടെ പേരിലാണ് പ്രചാരണം നടത്തുന്നത്. നരേന്ദ്ര മോദി എന്ന വ്യക്തിത്വത്തിന് ചുറ്റും ഒരു ‘കൾട്ട്’ രൂപപ്പെടുന്ന പോലെയുണ്ട്. ഇത് നിങ്ങളെ തിരഞ്ഞെടുപ്പ് വിജയിപ്പിച്ചേക്കാം, എന്നാലിത് ഒരു മുഖസ്തുതിയിലേക്ക് പോകില്ലായെന്ന് എന്താണുറപ്പ്?

Amit Shah Interview: ഞാൻ ‘രവിഷ് രവിഷ് രവിഷ്’ എന്ന് പറഞ്ഞാലത് വോട്ട് കൊണ്ടുത്തരുമോ? അവർ (കോൺഗ്രസ്) ‘രാഹുൽ, രാഹുൽ, രാഹുൽ’ എന്ന് മന്ത്രിക്കുന്നു, എന്നിട്ട് വോട്ടെവിടെയാണ്? ഒരു വ്യക്തി ചെയ്ത പ്രവൃത്തിയിൽ വിശ്വസിക്കുമ്പോഴാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. ആ വിശ്വാസ്യതയുടെ ഘടകത്തെ നിങ്ങൾ കുറച്ചു കാണുന്നു. ആ പേരിന് പിന്നിൽ പ്രയത്നമുണ്ട്. ആ പേരിനു പിന്നിൽ എന്തായാലും വിശ്വാസ്യത ഉണ്ടാവണം. നിങ്ങളിത് പരിഗണിക്കാതെ പേരിനെക്കുറിച്ചു മാത്രം ശ്രദ്ധ നൽകുകയാണ്.

ഞങ്ങൾ മോദി എന്ന പേരിനെയല്ല മാര്‍ക്കറ്റ്‌ ചെയ്യുന്നത്, മറിച്ച് ആ പേര് ഉയർത്തിക്കാട്ടുന്ന പ്രയത്നവും വിശ്വാസ്യതയുമാണ്. രാജ്യത്തെ ദരിദ്രരുടെ ക്ഷേമമാണ് മോദിയുടെ പ്രതീകം സൂചിപ്പിക്കുന്നത്, ഈ രാജ്യത്തിന്റെ അഭിമാനത്തെ ഉയർത്താനാണ് മോദിയുടെ പ്രതീകം, രാജ്യ സുരക്ഷയുടെ പ്രതീകമാണ് മോദി.

പിന്നെ എന്തിനാണ് ഒരു ‘വിക്ടിം മൈന്‍ഡ്സെറ്റ്’? മോദി ചായവിൽപ്പനക്കാരനാണ്, കാവൽക്കാരനാണ് എന്നൊക്കെ പറയുന്നതെന്തിനാണ്‌ ? ഇന്ത്യയില്‍ ഇതിനു മുന്‍പും വിനീതമായ പശ്ചാത്തലങ്ങളിൽ നിന്നും വന്ന പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്- ലാൽ ബഹദൂർ ശാസ്ത്രി, ചരൺ സിങ്, അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിങ് എന്നിങ്ങനെ.

അത് പറയണമെന്ന് ഞങ്ങൾക്ക് തോന്നി. സമ്മതിദായകർ അത് സ്വീകരിക്കുന്നോ ഇല്ലയോ എന്നുള്ളത് മെയ് മാസം 23-ാം തീയതി അറിയാം. എന്തിനെച്ചൊല്ലി, എങ്ങനെ പ്രചാരണം നടത്തണമെന്നത് എന്റെ പാർട്ടി തീരുമാനിക്കട്ടെ.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷക്കാലമായി, ഇടതുപക്ഷത്തെ പോലെ തന്നെ, പരസ്യമായിപ്പോലും വാഗ്‌വാദങ്ങളിൽ ഏർപ്പെടുകയും വിയോജിപ്പുകൾ ഉയർത്തുകയും ചെയ്ത പ്രബലരായ നേതാക്കളുള്ള പാർട്ടിയായി ബിജെപിയും അറിയപ്പെട്ടിരുന്നു. ഇന്നത് കാണുന്നില്ല

സ്ഥാനാർത്ഥികളെ നിർണയിക്കാൻ ഞങ്ങൾ എടുത്ത സമയം മനസിലാക്കിയാൽ ഈ കണ്ടെത്തൽ തെറ്റാണെന്ന് നിങ്ങൾക്ക് മനസിലാകും. അന്തിമ നിർണയത്തിനു ഞങ്ങൾ 86 മണിക്കൂർ നീണ്ട ആലോചനകളാണ് നടത്തിയത്. ഏറ്റവും മുകളിലുള്ള പതിനൊന്ന് പേര്‍ സമയം ചിലവഴിച്ചു. അഞ്ഞൂറ് പേരുകളിലൂടെ ഓടിച്ച് വായിക്കാൻ അധികം സമയമെടുക്കില്ല, എന്നിട്ടും ഞങ്ങൾ എന്തു കൊണ്ട് എത്രയും സമയമെടുത്തു? തീരുമാനമാകാത്ത സീറ്റുകളെ സംബന്ധിച്ച് ഇപ്പോഴും സംസ്ഥാന യൂണിറ്റുകളുമായി ചർച്ച നടക്കുകയാണ്. മറ്റൊരു പാർട്ടിയ്ക്കും എത്ര വിശദമായ കൂടിയാലോചന പ്രക്രിയയില്ല.

അമിത് ഷാ അഭിമുഖം, അമിത് ഷാ, amit shah, amit shah interview, amit shah on sadhvi pragya, amit shah on narendra modi, amit shah on rafale deal, amit shah on cow vigilantism, amit shah on kashmiris, amit shah on pakistan, amit shah indian express interview, lok sabha elections 2019, election news,
Amit Shah crossed his 100th rally last weekend. (Express Photo: Anil Sharma)

മോദി കൾട്ടിന്റെ മറ്റൊരു വശമെന്തെന്നാൽ അത് എല്ലാ കുറ്റങ്ങളും ഒരു കുടുംബത്തിന് മേലേയും കടന്നു പോയ 55 വര്‍ഷത്തേയുമാണ് പഴിക്കുന്നത്. കശ്മീർ പ്രശ്നം ആണെങ്കിൽ ഗാന്ധി കുടുംബത്തെ പഴിചാരുന്നു. ചൈനയിലെ അതിർത്തി പ്രശ്നമാണെങ്കിലും, ഗാന്ധി കുടുംബത്തെയും, നെഹ്‌റുവിനെയും പഴിചാരുന്നു. ഒരു കുടുംബം, 55 വർഷത്തെ ഭരണമെന്നതാണ് പൊതുവായൊരു ഉത്തരം.

Amit Shah Interview: ഓരോ ചോദ്യത്തിനും അതർഹിക്കുന്ന ഉത്തരം നൽകുന്നയാളാണ് ഞാന്‍. ഈ അഭിമുഖത്തിലെ ഒരു ഉത്തരത്തിലും ഞാൻ 55 വർഷം എന്ന് പറഞ്ഞിട്ടില്ല.

നിങ്ങൾ എൽ.കെ അഡ്വാനിയെയും മുർളി മനോഹർ ജോഷിയെയും ഒഴിവാക്കിയ രീതി.

അങ്ങനെ ഒന്നും തന്നെ നടന്നിട്ടില്ല. 75 വയസ് താണ്ടിയ 18 പേർക്ക് പുനർനാമനിർദേശം ലഭിച്ചില്ല. അഡ്വാനിജിയെയും ജോഷിജിയെയും മനഃപൂർവം മാറ്റിയതല്ല. ശാന്തകുമാർ, ഭഗത്ദാ (കോഷ്യരി), (ബി.സി.) ഖണ്ടൂരിജി, ഹുകുംദേവ് നാരായൻ ബാബു, റാം തഹൽ ചൗധരി, സുമിത്ര തായ് (മഹാജൻ). അങ്ങനെ മത്സരിക്കാൻ അവസരം ലഭിക്കാത്ത ഒരുപാട് പേരുണ്ട്.

മോദി- ഷാ നേതൃത്വത്തിനുള്ള സന്ദേശം വേണമെങ്കില്‍ വായിക്കാന്‍ സാധിക്കുന്ന തന്റെ പ്രസ്താവനയിൽ അഡ്വാനി പറയുന്നത്, അദ്ദേഹത്തിന്റെ സമയത്ത് രാഷ്ട്രീയ എതിരാളികളെ ഒരിക്കലും ശത്രുവെന്നോ, ദേശവിരുദ്ധരെന്നോ വിളിച്ചിട്ടില്ലായെന്നാണ്.

ഞങ്ങൾ ആരെയും ‘ദേശവിരുദ്ധർ’ എന്ന് വിളിച്ചിട്ടില്ല. എന്നാൽ ദേശവിരുദ്ധ പ്രവൃത്തികളെ ഞങ്ങൾ ദേശവിരുദ്ധ പ്രവൃത്തികൾ എന്നു തന്നെ വിളിച്ചിട്ടുണ്ട്. ഞങ്ങളിത് ഒരിക്കലും ഒരു വ്യക്തിക്ക് നേരെ പ്രയോഗിച്ചിട്ടില്ല. നിങ്ങൾ സൈന്യത്തലവനെ ഗുണ്ടായെന്ന് വിളിച്ച് സൈന്യത്തെ ഇല്ലതാക്കാൻ ശ്രമിച്ചാൽ ഞങ്ങൾ അതിനെ തീർച്ചയായും ദേശവിരുദ്ധത എന്ന് തന്നെ പറയും.

ജനാധിപത്യ പ്രക്രിയയിലൂടെയാണ് നിങ്ങളുടെ പാർട്ടിയുടെ വിജയം. എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെടാത്ത സ്ഥാപനങ്ങളായ നീതിന്യായ വകുപ്പ്‌, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, മാധ്യമങ്ങൾ എന്നിവയിൽ ഒരസ്വസ്ഥത അനുഭവപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടാത്ത ഒരുപാട് സ്ഥാപനങ്ങൾ ഒരു ജനാധിപത്യത്തിന് ആവശ്യമാണ്. അവ എങ്ങനെയാണ് സുരക്ഷിതമാവുക?

അവയെല്ലാം സുരക്ഷിതമാണ്. ഇവയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിക്കുക.

താങ്കളും പ്രധാനമന്ത്രിയും ഗുജറാത്തിലുള്ളവരാണ്. രാഷ്ട്രീയ സ്ഥാപനങ്ങളും ബിസിനസും തമ്മിൽ അവിടെ ദൃഢമായൊരു ബന്ധമുണ്ട്. ഇന്ന് ബിസിനസിനോട് ഒരുതരം എതിര്‍പ്പ് നിലനിൽക്കുന്നു. ‘സ്യൂട്ടിന്റെയും ബൂട്ടിന്റെയും സര്‍ക്കാർ’ എന്ന വിമർശനം നിങ്ങളെ പ്രതിരോധത്തിലാക്കിയോ? എന്താണ് സംഭവിച്ചത്?

അതങ്ങനെയല്ല. സർക്കാർ സ്യൂട്ട് ബൂട്ടിന്റേത് ആയിരുന്നപ്പോൾ ബിസിനസുകാര്‍ ഭയന്നില്ല. നിയമം നടപ്പാക്കുന്ന ഏജൻസികൾ അവരുടെ ജോലിയിപ്പോൾ കൃത്യമായി ചെയ്യുന്നു. നന്നായി ജോലി ചെയ്യുന്നവർ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. ബാങ്ക് ലോണുകൾ വീണ്ടെടുക്കണ്ടേ? നിയമവാഴ്ചയ്ക്ക് അനുസരിച്ച് എല്ലാരും ജോലി ചെയ്യണം. അവർക്ക് മുൻപ് പേടിയില്ലായിരുന്നു, കാരണം അത് സ്യൂട്ട് ബൂട്ടിന്റെ സർക്കാർ ആയിരുന്നു.

ബിജെപിക്കും മുസ്‌ലിമുകൾക്കും ഇടയിൽ ആഴത്തിലുള്ള ഒരു വിശ്വാസ്യതക്കുറവുണ്ട്.

വാസ്തവത്തിൽ, ഈ വിശ്വാസ്യതയുടെ കുറവ് നികത്താൻ ഞാന്‍ ഇന്ത്യൻ എക്പ്രസിനോട് അഭ്യര്‍ഥിക്കും. ഭിന്നത വികസിപ്പിക്കാനുള്ള കഴിവ് മാധ്യമങ്ങൾക്കുണ്ട്. നിങ്ങൾ (മാധ്യമങ്ങൾ) സഹായിക്കുകയാണെങ്കിൽ ഈ ഭിന്നത രണ്ടോ, അഞ്ചോ, പത്തോ വർഷത്തിനകത്ത് ഇല്ലാതാക്കാം. മുസ്‌ലിം സമുദായത്തിലെ ചില വിഭാഗങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ട പോലെയൊരു തോന്നലുണ്ട്. അവർ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ കണക്കാക്കപ്പെടുന്നില്ല എന്നൊരു തോന്നലുണ്ട്. അങ്ങനെയൊന്നും ഇല്ല.

അമിത് ഷാ അഭിമുഖം, അമിത് ഷാ, amit shah, amit shah interview, amit shah on sadhvi pragya, amit shah on narendra modi, amit shah on rafale deal, amit shah on cow vigilantism, amit shah on kashmiris, amit shah on pakistan, amit shah indian express interview, lok sabha elections 2019, election news,
BJP President Amit Shah, who is contesting the Lok Sabha polls for the first time, has also urged people to bring back Narendra Modi as Prime Minsiter for the second term. (Express Photo: Anil Sharma)

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections amit shah interview bjp narendra modi rafale sadhvi pragya muslims congress nationalism cow vigilantism

Next Story
കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെ; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പിnk premachandran, Sabarimala Bill, Sabarimala Women Entry
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express