വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഏറ്റുമട്ടുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി. കോൺഗ്രസിനെതിരെയായിരുന്നു വിജയ് റുപാണിയുടെ ഈ പരാമർശം. കോൺഗ്രസ് സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലാണെന്നും വിജയ് റുപാണി ആരോപിച്ചു.

ബലകോട്ട് അക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദയെയും വിജയ് റുപാണി വിമർശിച്ചു. സാം പിത്രോദയുടെ നിലപാട് ഇന്ത്യൻ സൈന്യത്തിന് നാണാക്കേടുണ്ടാക്കിയെന്നും ഇതേ നിലപാട് തന്നെയാണ് പാക്കിസ്ഥാനും ഉള്ളതെന്നും വിജയ് റുപാണി പറഞ്ഞു.

” പാക്കിസ്ഥാൻ ലോകത്തോട് വിളിച്ച് പറയുന്നത് അവർ ഭീകരവാദത്തിന് എതിരാണെന്നും, ഭീകരവാദത്തെ അനുകൂലിക്കുന്നില്ല എന്നുമാണ്. അതുകൊണ്ട് ബലാകോട്ട് അക്രമണത്തിൽ അവർക്ക് അത്തരത്തിലൊരു നിലപാട് എടുക്കാനേ സാധിക്കു. എന്നാൽ എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കാൾ പാക്കിസ്ഥാനെ പോലെ സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല. പാക്കിസ്ഥാനുമായി എന്ത് ബന്ധമാണ് ഇവർക്കുള്ളത്?” വിജയ് റുപാണി പറഞ്ഞു.

മോദി ജയിച്ചാൽ ഇന്ത്യയിൽ ദീപാവലി ആഘോഷിക്കുമെന്നും അഥവ കോൺഗ്രസാണ് ജയിക്കുന്നതെങ്കിൽ പാക്കിസ്ഥാനിലാകും വെടിക്കെട്ടെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് നേതാക്കൾക്ക് പാക്കിസ്ഥാനുമായി തുറന്ന ബന്ധമാണ് ഉള്ളതെന്നും വിജയ് റുപാണി കൂട്ടിച്ചേർത്തു

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.