വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎംപി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെത്തി. ആർഎംപിയുടെ പിന്തുണ വലിയ ആത്മവിശ്വാസം നൽകുന്നെന്ന് മുരളീധരൻ പറഞ്ഞു. യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.കെ.രമ പ്രതികരിച്ചു.

Read: വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യാറെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു

നേരത്തെ വടകരയിൽ കെ.കെ.രമ മത്സരിക്കില്ലെന്ന് ആർഎംപി വ്യക്തമാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർഎംപി പിന്മാറുകയായിരുന്നു. പി.ജയരാജനെ തോൽപ്പിക്കാനായി വടകരയിൽ യുഡിഎഫിന് പിന്തുണ നൽകാൻ ആർഎംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു.

Read: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി

ജയരാജന്‍റെ സ്ഥാനാ‌ർത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങൾ അപ്രസക്തമായെന്നും ഏതു വിധേനയും പി.ജയരാജന്‍റെ തോൽവി ഉറപ്പാക്കേണ്ട ബാധ്യത ആർഎംപിക്കുണ്ടെന്നും എൻ.വേണു വിശദീകരിച്ചു. വടകരയിൽ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആർഎംപി മറ്റ് മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ മണ്ഡലം കമ്മിറ്റികൾക്ക് അധികാരം നൽകി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ