തൃശൂർ: തൃശൂർ ലോക്​​സഭ മണ്ഡലം ബി.ജെ.പി സ്​ഥാനാർഥി സുരേഷ്‌ഗോപിയുടെ ചട്ടലംഘനം സംബന്ധിച്ച്​ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കലക്ടര്‍ ടി.വി. അനുപമ. കഴിഞ്ഞ തിങ്കളാഴ്ച നൽകിയ വിശദീകരണത്തിൽ ഒരാഴ്ച പിന്നിടുമ്പോഴും തുടർനടപടികളിലേക്ക് കടന്നിട്ടില്ല. പ്രഥമദൃഷ്​ട്യ ചട്ടലംഘനം ബോധ്യപ്പെട്ടതായി​​​ നോട്ടീസിൽ കലക്ടറും ഇത് സംബന്ധിച്ച വാർത്തയോട് പ്രതികരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയും വ്യക്​തമാക്കിയിരുന്നു.

കലക്ടറുടെ നോട്ടീസിന് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല എന്നത് സ്ഥലത്തി​ന്റെ പേരാണെന്നും കാണിച്ച്​ സുരേഷ്ഗോപി മറുപടി നൽകിയിരുന്നു. സുരേഷ്‌ഗോപി നല്‍കിയ വിശദീകരണം കലക്ടര്‍ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നാണ്​ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്​.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.