1952-ലാണ് ഇന്ത്യയിലെ ആദ്യ ലോക് സഭ തെരെഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മുൻപ് അന്ന് മുപ്പത്തിനാല് വയസുള്ള ശ്യാം സരൺ നെഗി, സ്വതന്ത്ര ഇന്ത്യയിൽ തന്റെ സമ്മതിദായക അവകാശം ആദ്യം ഉപയോഗപ്പെടുത്തിയ ആളായി മാറി. ശൈത്യ കാലങ്ങളിൽ മഞ്ഞു വീഴ്ചയുടെ സാധ്യത വളരെ അധികമായതിനാൽ ഹിമാചൽ പ്രദേശിലെ ചില സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കുറച്ച് മാസങ്ങൾ മുൻപേ നടത്തി.

ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍, ഇന്ത്യയിലെ പ്രായമേറിയ വോട്ടര്‍, ശ്യാം സരണ്‍ നേഗി, Lok Sabha Elections, Voting, Elections, Polling, India's first voter, Independent India's first voter, Shyam Saran Negi, Kalpa Kinnaur, Himachal Pradesh, India News, Indian Express News, election news, candidates for elections 2019, elections 2019, elections 2019 date, elections 2019 news, elections 2019 survey, elections 2019 predictions, elections 2019 in delhi, elections 2019 astrology, elections 2019 who will win, elections 2019 results, elections 2019 wiki, തെരെഞ്ഞെടുപ്പ്, തെരെഞ്ഞെടുപ്പ് 2019, ലോകസഭാ തെരെഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഫലം, ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ശ്യാം സരൺ നെഗി: ഇന്ത്യയുടെ ആദ്യത്തെ വോട്ടര്‍, എക്സ്പ്രസ്സ്‌ ഫൊട്ടോ

ഹിമാചൽ പ്രദേശിലെ കിന്നോര്‍ ജില്ലയിലെ കല്പ ഗ്രാമവാസിയായ നേഗി, 1951 ഒക്ടോബർ മാസം ഇരുപത്തിയഞ്ചാം തീയതി രാവിലെ ആറു മുപ്പതിന് തന്റെ വോട്ട് രേഖപ്പെടുത്താനെത്തി. അന്നു മുതൽ അദ്ദേഹം ഇങ്ങോട്ടുള്ള പതിനാറ് ലോക് സഭ തിരഞ്ഞെടുപ്പിലും, പതിമൂന്നു നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും ആവേശമുൾക്കൊണ്ട്, ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ അദ്ദേഹം പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ എന്നും ഒരു മണിക്കൂർ അദ്ദേഹം ഖാദി തുണി നെയ്തു. വർഷങ്ങൾക്കിപ്പുറം അദ്ദേഹം ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ സഹായിയായി. “ജനങ്ങൾക്ക് അവരുടെ വോട്ടിന്റെ വില എന്താണെന്നു അറിയില്ല. ബ്രിട്ടീഷുകാർ അടിച്ചേല്‍പിച്ച ദുരിതങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, “അദ്ദേഹം പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

2014-ളിലെ പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി ശ്യാം സരൺ നെഗി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 2019-ൽ നടക്കാൻ പോകുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ തന്റെ വോട്ടവകാശം വിനിയോഗിക്കാൻ ആവേശത്തോടെ കാത്തു നിൽക്കുകയാണ് ഇപ്പോൾ 102 വയസ്സ് പ്രായമുള്ള ഈ സമ്മതിദായകന്‍.

 

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.