Latest News

കോഴിക്കോടും വയനാട്ടിലും കനത്ത സുരക്ഷ; രാഹുലിന് വരവേല്‍പ് ഒരുക്കി കോണ്‍ഗ്രസ്

ഇന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് രാഹുൽ താമസിക്കുക

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് പ്രമാണിച്ച് കോഴിക്കോടും വയനാടും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാത്രി കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി നാളെ രാവിലെയാണ് വയനാട് എത്തുക. ഇന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് രാഹുൽ താമസിക്കുക.

കോഴിക്കോട് നിന്നും റോഡ് മാര്‍ഗം രാഹുലിനെ വയനാട് എത്തിക്കണം എന്നായിരുന്നു നേതാക്കളുടെ നിര്‍ദേശം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശം തളളി. ഹെലികോപ്ടര്‍ മാര്‍ഗമാണ് ഇരുവരേയും കല്‍പറ്റയിലെത്തിക്കുക.

Read: രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; പ്രിയങ്ക ഗാന്ധിയും അനുഗമിച്ചേക്കും

രാഹുല്‍ ഗാന്ധിയെയും, രാഹുലിന് ഒപ്പമെത്തുമെന്ന് കരുതുന്ന പ്രിയങ്ക ഗാന്ധിയേയും വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഡിസിസി ഓഫീസില്‍ തിരക്കിട്ട മിനുക്കു പണികളാണ് നടക്കുന്നത്. ആവേശകരമായ സ്വീകരണമാണ് വയനാട്ടില്‍ ഇരുവരെയും കാത്തിരിക്കുന്നത്.

കൽപറ്റയിലെ ഡിസിസി ഓഫീസ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ വരവേല്‍ക്കാനായി ചമഞ്ഞൊരുങ്ങുകയാണ് . രാഹുലും പ്രിയങ്കയും നേരിട്ടെത്തുമ്പോള്‍ വയനാട്ടിലെ യുവാക്കള്‍ക്കാണ് കൂടുതല്‍ ആവേശം. ഓഫീസിനകത്തും പുറത്തും കൊടി തോരണങ്ങളും നേതാക്കളുടെ ഫോട്ടോകളുമെല്ലാം സ്ഥാപിച്ച് അലങ്കാരങ്ങളണിയിക്കുന്ന തിരക്കിലാണിവര്‍.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 rahul gandhi and priyanka to reach calicut today

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express