/indian-express-malayalam/media/media_files/uploads/2019/01/Sreedharan-Pillai.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. രാഹുൽ വയനാട്ടിലെത്തുന്നത് ഗതികേട് കൊണ്ടാണെന്ന് ശ്രീധരൻ പിളള പറഞ്ഞു. രാഹുലിനെ ജയിപ്പിക്കാൻ കോണ്‍ഗ്രസുകാർ ലീഗിന്റെ കാലു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം
'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത് കോൺഗ്രസ് പാർട്ടിയുടെ അപചയത്തിന് തെളിവാണ്.. ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയമാണിത്. മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോൺഗ്രസ് പ്രസിഡന്റിന് എത്തേണ്ടിവന്നു എന്നത് പരിതാപകരമാണ്. ബിജെപിക്ക് സംഘടനാപരമായി ശക്തമായ സ്വാധീനമുള്ള മണ‌്ഡലമാണ് വയനാടെന്നും, അതുകൊണ്ടുതന്നെ ശക്തമായ മത്സരം നടത്താൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
'ബിജെപിയെ പേടിച്ചാണ് രാഹുൽ കേരളത്തിൽ എത്തിയിരിക്കുന്നത്. രാഹുലിനെ എൻഡിഎ ശക്തമായി നേരിടും. സ്ഥാനാർഥിയെ മാറ്റുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കും. ഇടതുപക്ഷം മണ്ഡലത്തിൽ അപ്രസക്തമാണെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.