Election 2019 Phase 4 Voting LIVE News Updates: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ പശ്ചിമ ബംഗാളിൽ പരക്കെ അക്രമം. ബിജെപി എംപി ബാബുൾ സുപ്രിയോയുടെ കാർ അക്രമികൾ തകർത്തു. അസൻസോളിലെ 199-ാം ബൂത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ ചില പോളിങ് ബൂത്തുകൾ കൈയ്യടക്കി വോട്ടർമാരെ സ്വാധീനിക്കുകയാണെന്ന് സുപ്രിയോ ആരോപിച്ചു. തിരഞ്ഞെടുപ്പിനെ നേരിടാൻ ഗുണ്ടകളുമായി സുപ്രിയോ ബൂത്തിലെത്തിയെന്ന് ടിഎംസി പ്രാദേശിക നേതാക്കൾ ആരോപിച്ചു.
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും കല്ലേറ് റിപ്പോർട്ട് ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.
ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 71 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ആദ്യ ഘട്ടമാണ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. സിപിഐയുടെ കനയ്യകുമാര്‍, ബിജെപിയുടെ ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിന്റെ ഊര്‍മിള മതോന്ദ്കർ, എസ്.പിയുടെ ഡിംപിള്‍ യാദവ്, കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
Live Blog
Election 2019 Phase 4 Voting LIVE News Updates: parliamentary constituencies spread across nine states is voting in the fourth phase of Lok Sabha elections 2019 today

Election 2019 Phase 4 Voting LIVE News Updates: ആദ്യം കനയ്യക്കു പിന്തുണ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച ആര്‍.ജെ.ഡിയും ഇവിടെ ശക്തമായി രംഗത്തുണ്ട്. കനയ്യക്കുവേണ്ടി ജാവേദ് അക്തര്‍, ശബാന ആസ്മി, സ്വര ഭാസ്‌കര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയതോടെയാണു മണ്ഡലത്തില്‍ അട്ടിമറിപ്രതീക്ഷ ഉണര്‍ന്നതും ചര്‍ച്ചയായതും.
Lok Sabha Elections 2019 Phase 4 Voting Live News
നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലും ഇന്നാണ് ആദ്യഘട്ടം. ജെഎംഎമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുന്ന സംസ്ഥാനത്ത് ബിജെപിക്ക് വലിയ വെല്ലുവിളി ആകാന്‍ സഖ്യത്തിന് കഴിയുമോയെന്നതാണ് കണ്ടറിയേണ്ടത്. 961 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.
കോൺഗ്രസ് നേതാവും മുൻ എംപിയുമായ സഞ്ജയ് നിരുപത്തിന് വാഗ്‌ദാനം ചെയ്ത സീറ്റാണ് മുംബൈ നോർത്ത്. പക്ഷേ അദ്ദേഹം അത് നിരസിച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ ഷെട്ടിയുമായി 3,80,000 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. സഞ്ജയ് നിരുപം സീറ്റ് നിഷേധിച്ചതോടെയാണ് ഊർമിളയെ പകരക്കാരിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ രാജസ്ഥാനിൽ (13 സീറ്റ്) 62 ശതമാനം ശതമാനം പോളിങ്. ഉത്തർപ്രദേശിൽ (13 സീറ്റ്) 53.12 ശതമാനം പോളിങ്. മധ്യപ്രദേശിൽ (6 സീറ്റ്) 65.86 ശതമാനം പോളിങ്
കള്ളവോട്ട് സ്ഥിരീകരിച്ച് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മൂന്ന് പേർ കള്ളവോട്ട് ചെയ്തെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ Read More
മധ്യപ്രദേശിലെ ആറ് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് നടന്ന വോട്ടിങിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി. വെെകീട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ചാണിത്. വോട്ടിങ് ഇപ്പോഴും തുടരുകയാണ്.
മധ്യപ്രദേശിൽ 4 മണിവരെ 55.31% പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
ഒഡീഷയിൽ ബിജെപി ബൂത്ത് പിടിച്ചെടുക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബിജു ജനതാദളിന്റെ (ബിജെഡി) പരാതി. ബിജെപി ഗുണ്ടകളെ ഉപയോഗിച്ച് 12 ബൂത്തുകൾ പിടിച്ചെടുത്തുവെന്നാണ് പരാതി
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 3 മണിവരെ 49.53% പോളിങ്. പശ്ചിമ ബംഗാളിലാണ് പോളിങ് കൂടുതൽ (66%). കുറവ് ജമ്മു കശ്മീരിലാണ് (8%)
ഒഡീഷയിൽ 1 മണിവരെ 4.35% പോളിങ്. പട്കുറ നിയോജക മണ്ഡലത്തിൽ ബിജെഡി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വോട്ടിങ് നടന്നില്ല. ഇവിടെ മേയ് 19 ന് വോട്ടിങ് നടക്കും
അമിതാഭ് ബച്ചനും കുടുംബവും ജുഹുവിലെ ജംനാഭായ് നസ്രി സ്കൂളിൽ വോട്ട് ചെയ്തു
ബിഹാറിൽ ഉച്ചയ്ക്ക് 1 മണിവരെ റെക്കോർഡ് പോളിങ്. 32.48 ശതമാനം വോട്ടാണ് ബിഹാറിൽ രേഖപ്പെടുത്തിയത്. മുംഗറിലെ മൂന്നു പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് തടസപ്പെട്ടു.
സച്ചിനും കുടുംബവും ബാന്ദ്രയിലെ പാലി ചിംബായ് സ്കൂളിൽ വോട്ട് ചെയ്തു
ശിവസേന തലവൻ ഉദ്ധവ് താക്കറെയും കുടുംബവും ബാന്ദ്രയിലെ നവ്ജീവൻ വിദ്യാ മന്ദിർ സ്കൂളിൽ വോട്ട് ചെയ്തു
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ പോളിങ് ബൂത്തുകൾക്കു സമീപം കല്ലേറ്. സുരക്ഷാ സേനയുടെ ഇടപെടലിൽ സ്ഥിതി നിയന്ത്രണവിധേയമായതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കല്ലേറിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. അസൻസോളിലെ ബറാബനി ബൂത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരു ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ബിജെപി എംപി ബാബുൾ സുപ്രിയോയുടെ വാഹനം അക്രമികൾ തകർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ മഹാരാഷ്ട്രയിലെ 17 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 11 മണിവരെ 18.39 ശതമാനം പോളിങ് രേഖപ്പെടുത്തി
രാജസ്ഥാനിൽ രാവിലെ 7 മണിക്ക് തുടങ്ങിയ പോളിങ് 4 മണിക്കൂർ പിന്നിടുമ്പോൾ 29.40% പോളിങ്. ബിഹാറിൽ 11 മണിവരെ 17.07 ശതമാനവും ജാർഖണ്ഡിൽ 29.21 ശതമാനവും പോളിങ് രേഖപ്പെടുത്തി
ബാന്ദ്രയിലെ സെന്റ് ആൻസ് സ്കൂളിൽ വോട്ട് ചെയ്തശേഷം ഇമ്രാൻ ഹാഷ്‌മി മഷി പുരട്ടിയ വിരൽ ഉയർത്തിക്കാണിക്കുന്നു. എക്‌സ്‌പ്രസ് ഫോട്ടോ: പ്രശാന്ത് നട്കർ
തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ബിജെപി എംപി ബാബുൾ സുപ്രിയോ. ജാമുറിയ മണ്ഡലത്തിൽ ബൂത്ത് 171, 223, 224, 199 ലും വോട്ടർമാരെ സ്വാധീനിക്കാനായി തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിൽ പലയിടത്തും കളളവോട്ട് നടക്കുന്നതായി കേന്ദ്രപറയിൽനിന്നുളള സ്ഥാനാർഥിയു ബിജെപി എംപിയുമായ ജയ് പാണ്ഡ. ഇതുമായി ബന്ധപ്പെട്ട് 14-15 പരാതികൾ തിരഞ്ഞെടുപ്പ് അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു
നടൻ ആമിർ ഖാൻ അദ്ദേഹത്തിന്റെ ഭാര്യ കിരൺ, നടി മാധുരി ദീക്ഷിത് എന്നിവർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി
പോളിങ് ബൂത്തിലെത്തുന്ന യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം, എല്ലാവരും വോട്ട് ചെയ്യണമെന്ന് മോദി ആഹ്വാനം ചെയ്തു
അസൻസോളിലെ ബൂത്ത് നമ്പർ 199ൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ബൂത്തിന് മുമ്പിൽ ബിജെപി ഏജന്റ് ഉണ്ടെന്നു പറഞ്ഞായിരുന്നു തർക്കം. ബിജെപി എംപി ബാബുൽ സുപ്രിയോയുടെ വാഹനം തകർത്തു
ലോക് സഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് ആദ്യ ഘട്ട വോട്ടെടുപ്പിനായി പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ മുഖ്യമന്ത്രി കമൽനാഥ് വോട്ട് രേഖപ്പെടുത്തി. മധ്യപ്രദേശിലെ ആറ് ലോക് സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.
ഊർമിള മതോന്ദ്കർ, മിലിന്ദ് ദിയോറ, പ്രിയ ദത്ത് എന്നീ സ്ഥാനാർത്ഥികളും രാവിലെ തന്നെ അതാത് ബൂത്തുകളിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി
തെക്കൻ മുംബൈയിൽ നിന്നും ജനവിധി തേടുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഊർമിള മതോന്ദ്കർ വോട്ട് രേഖപ്പെടുത്തി.
സിപിഐ സ്ഥാനാർത്ഥിയും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യ കുമാർ തന്റെ വോട്ട് രേഖപ്പെടുത്തി. ബെഗുസാരയിൽ നിന്നാണ് കനയ്യ ജനവിധി തേടുന്നത്. ബിജെപിയുടെ ഗിരിരാജ് സിങ് ആർജെഡിയുടെ തൻവീർ ഹസൻ എന്നിവരാണ് കനയ്യയുടെ മുഖ്യ എതിരാളികൾ.
മുംബൈ സെൻട്രൽ ലോക് സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പൂനം മഹാജൻ തന്റെ വോട്ട് രേഖപ്പെടുത്തി
ബെഗുസാരയിലെ ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിങ് തന്റെ വോട്ട് രേഖപ്പെടുത്തി. ആർജെഡിയുടെ തൻവീർ ഹസൻ, സിപിഐ സ്ഥാനാർത്ഥി കനയ്യ കുമാർ എന്നിവരാൺ ഗിരിരാജ് സിങിന്റെ മുഖ്യ എതിരാളികൾ
പ്രമുഖ വ്യവസായി അനില്‍ അംബാനി കഫ് പരേഡിലെ ബൂത്തില്‍ തന്റെ വോട്ട് രേഖപ്പെടുത്തി
ബിഹാറിലെ പ്രൈമറി സ്കൂളിലെ 33,34,35 പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടക്കുകയാണ്
ഒമ്പത് സംസ്ഥാനങ്ങളിലെ 71 ലോക് സഭ മണ്ഡലങ്ങളിലും കൃത്യം ഏഴ് മണിക്ക് പോളിങ് ആരംഭിച്ചു.