തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാം. ഏപ്രിൽ 23നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്.

Read: രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്നും മടങ്ങി

സംസ്ഥാനത്താകെ 303 പത്രികകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്. 23 വീതമാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡ‍ലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

Read: വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഭൂരിഭാഗം സ്ഥാനാർഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്.

കേസുകള്‍ പരാമര്‍ശിക്കാതെ പത്രിക സമര്‍പ്പിച്ച പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനും ഇന്നലെ രണ്ടാമതും പത്രിക സമര്‍പ്പിച്ചു. കേസുകളുടെ എണ്ണം തെറ്റായി കാണിച്ചത് കാരണം ആദ്യം നല്‍കിയ പത്രിക തളളാനുളള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമര്‍പ്പിച്ചത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.