/indian-express-malayalam/media/media_files/uploads/2019/04/loksabha.jpg)
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഇന്ന്. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളിലാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രിയിലും ഒഡീഷയിലും അവസാന ഘട്ട തിരഞ്ഞെടുപ്പായിരിക്കും ഇന്നു നടക്കുക. മധ്യപ്രേദശിലും രാജസ്ഥാനിലും ആദ്യ ഘട്ടമായിരിക്കും ഇന്ന്.
സിപിഐയുടെ കനയ്യകുമാര്‍, ബിജെപിയുടെ ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിന്റെ ഉര്‍മിള മണ്ഡോദ്കര്‍, എസ്.പിയുടെ ഡിംപിള്‍ യാദവ്, കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘേലോട്ടിന്റെ മകന്‍ വൈഭവ് ഘേലോട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ജോദ്പൂര്‍, സിപിഐയുടെ കനയ്യകുമാര്‍ മത്സരിക്കുന്ന ബഗുസരായ് മണ്ഡലങ്ങള്‍ രാജ്യം ഉറ്റു നോക്കുന്നതാണ്. ബിജെപിയുടെ ഗിരിരാജ് സിങിനെതിരായണ് കനയ്യ മത്സരിക്കുന്നത്.
ആദ്യം കനയ്യക്കു പിന്തുണ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച ആര്‍.ജെ.ഡിയും ഇവിടെ ശക്തമായി രംഗത്തുണ്ട്. കനയ്യക്കുവേണ്ടി ജാവേദ് അക്തര്‍, ശബാന ആസ്മി, സ്വര ഭാസ്‌കര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയതോടെയാണു മണ്ഡലത്തില്‍ അട്ടിമറിപ്രതീക്ഷ ഉണര്‍ന്നതും ചര്‍ച്ചയായതും.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാഡയാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ മുഖ്യമന്ത്രി കമല്‍ നാഥിന്റെ ജനപ്രീതിയുടെ വിലയിരുത്താല്‍ കൂടിയാകും ചിന്ദ്വാഡയിലെ ഫലം. കഴിഞ്ഞ 40 വര്‍ഷമായി മണ്ഡലത്തിലെ എം.പിയായിരുന്ന കമല്‍ നാഥ് മുഖ്യമന്ത്രിയായതോടെയാണു സ്ഥാനമൊഴിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.