കേരളത്തിൽ യുഡിഎഫ്-ബിജെപി-എസ്‌ഡിപിഐ രഹസ്യ ധാരണയെന്ന് കോടിയേരി

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം സീറ്റുകളിൽ ഇടത് സ്ഥാനാർഥികളെ പരാജയപ്പെടുത്താനാണ് ധാരണയുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. Read More

നിലപാട് മാറ്റി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി.ജോര്‍ജ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന നിലപാട് മാറ്റി പി.സി.ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം പാര്‍ട്ടി പത്തനംതിട്ട ഉള്‍പ്പെടെ ഒരു പാര്‍ലമെന്റ് സീറ്റിലും മത്സരിക്കേണ്ട എന്ന് തീരുമാനമെടുത്തതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. Read More

ബിജെപി 14 സീറ്റുകളില്‍ മത്സരിക്കും; അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ്

കേരളത്തില്‍ 14 സീറ്റുകളില്‍ ബിജെപി മത്സരിക്കും. അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസിനായി പി.സി.തോമസ് സ്ഥാനാര്‍ഥിയാകും. 14 സീറ്റുകളില്‍ ബിജെപി മത്സരിക്കുമ്പോള്‍ വയനാട്, ഇടുക്കി, തൃശൂര്‍, ആലത്തൂര്‍, മാവേലിക്കര സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. Read More

‘സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ഹോളി ആയതിനാല്‍’: പി.എസ്.ശ്രീധരന്‍ പിള്ള

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകില്ല. കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം നാളെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള കൊച്ചിയില്‍ പറഞ്ഞു. ഹോളി ആയതിനാലാണ് ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം ഇല്ലാത്തതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. Read More

വെള്ളാപ്പള്ളി നടേശനുമായി ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ഇന്നസെന്റ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സമുദായ നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയെ കാണാന്‍ എത്തിയതെന്ന് ഇന്നസെന്റ് പറഞ്ഞു. അടുപ്പമുള്ള സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. Read More

ടോം വടക്കനും സീറ്റ്; ആറ്റിങ്ങലിലേക്ക് ശോഭ സുരേന്ദ്രന്‍

ബിജെപി സ്ഥാനാർഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായെന്നാണ് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക.ഇന്ന് വൈകീട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. Read More

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ