വയനാട്ടില്‍ തുഷാര്‍ തന്നെ; തൃശൂരില്‍ സ്ഥാനാര്‍ഥി മാറും

രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. ഊര്‍ജസ്വലനായ യുവ നേതാവാണ് തുഷാര്‍ എന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. Read More

കുമാരസ്വാമിയുടെ മകനും സുമലതയും നേര്‍ക്കുനേര്‍; മാണ്ഡ്യയില്‍ പോരാട്ടം കനക്കും

കര്‍ണാടകയില്‍ എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലമാണ് മാണ്ഡ്യ. നടി സുമലതയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുമാണ് മാണ്ഡ്യയില്‍ നേര്‍ക്കുനേര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാണ്ഡ്യ ഒരുപടി മുന്നിലാണ്. യുവാക്കളോട് സംസാരിച്ചും അവരുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തും മണ്ഡലത്തില്‍ ജനകീയ മുഖമാകാനാണ് സുമലത ശ്രമിക്കുന്നത്. Read More

ജേക്കബ് തോമസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ജേക്കബ് തോമസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ജേക്കബ് തോമസ് നല്‍കിയ രാജി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലാണ് മത്സരിക്കാനുള്ള സാധ്യതകള്‍ അടഞ്ഞത്. ഏപ്രില്‍ നാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. Read More

എഎപിയുമായുളള സഖ്യം രാഹുൽ ഗാന്ധി നിരസിച്ചു: അരവിന്ദ് കേജ്‌രിവാൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം ചേരാൻ കോൺഗ്രസ് വിസമ്മതിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. വിശാഖപട്ടണം വിമാനത്താവളത്തിൽവച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More

ചുരം കയറാന്‍ രാഹുല്‍; വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ബുധനാഴ്ച കോഴിക്കോട് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം പ്രചാരണ പരിപാടികള്‍ ആരംഭിക്കാനാണ് സാധ്യത. രാഹുല്‍ കേരളത്തില്‍ എത്തുമ്പോള്‍ കനത്ത സുരക്ഷയൊരുക്കും. വയനാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുലിന് പ്രത്യേക സുരക്ഷയൊരുക്കും. Read More

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.