‘കേരളത്തിലേക്ക് പ്രിയങ്കയും?’; രാഹുലിനൊപ്പം പ്രചാരണത്തിനിറങ്ങിയേക്കും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ബുധനാഴ്ച രാഹുല്‍ കേരളത്തിലെത്തുമെന്നാണ് സൂചന. Read More

തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായേക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി ജനവിധി തേടിയേക്കും. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാർഥിയാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് തൃശൂരില്‍ സുരേഷ് ഗോപി എത്തുന്നത്. Read More

‘എന്തുകൊണ്ട് വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നു?’; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ദക്ഷിണേന്ത്യയുടെ കൂടെ കോണ്‍ഗ്രസ് ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ് തന്റെ വയനാട് സ്ഥാനാർഥിത്വത്തിലൂടെ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങളെ അവഗണിക്കുകയാണെന്ന വികാരം ദക്ഷിണേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ വച്ചായിരുന്നു രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. Read More

കോണ്‍ഗ്രസും ബിജെഡിയും പാവങ്ങളെ വോട്ട് ബാങ്ക് മാത്രമായി കണ്ടു: നരേന്ദ്ര മോദി

കോണ്‍ഗ്രസും ബിജെഡിയും പാവങ്ങളെ വോട്ട് ബാങ്ക് മാത്രമായി ഉപയോഗിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി വിമര്‍ശനമുന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാനം ഭരിക്കുന്ന ബിജെഡി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് മോദി ആരോപിച്ചു. Read More

മോദിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത രാജസ്ഥാന്‍ ഗവര്‍ണറുടേത് ചട്ടലംഘനം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക വഴി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് രാംനാഥ് കോവിന്ദിന് പരാതി നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. Read More

രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട്; വ്യാഴാ‌ഴ്ച കല്‍പറ്റയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും. വ്യാഴാഴ്ച കല്‍പറ്റയില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് ജില്ലയില്‍ റോഡ് ഷോയും നടത്തും. Read More

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.