ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ നാമനിർദേശ പത്രിക സമർപ്പിച്ചത് 303 സ്ഥാനാർഥികൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ നാമനിർദേശ പത്രിക സമർപ്പിച്ചത് 303 സ്ഥാനാർഥികൾ. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്. 23 വീതം പത്രികകളാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡ‍ലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഏപ്രിൽ 23നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്. Read More:

അമേഠിയിൽ കാണാതായ എംപി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാൻ പോയിരിക്കുന്നു; രാഹുലിനെതിരെ സ്‌മൃതി ഇറാനി

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതൃത്വം. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം തന്നെയാണ് പ്രചാരണായുധമായി ഉപയോഗിക്കുന്നത്. അമേഠിയിൽ കാണാതായ എംപി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാൻ പോയിരിക്കുകയാണെന്ന് ബിജെപി നേതാവും അമേഠിയിലെ സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി പറഞ്ഞു. Read More:

രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രം സിപിഎം ഇല്ല: പരിഹാസവുമായി ചെന്നിത്തല

സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കാതിരുന്നത് ​കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മാന്യതയാണ്​ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് മ​റു​പ​ടി പ​റ‍​യാ​ൻ മാ​ത്ര​മു​ള്ള​തി​ല്ല സി​പി​എ​മ്മെ​ന്നും അ​തി​ന് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ധാ​രാ​ള​മാ​ണെ​ന്നും അദ്ദേഹം പരിഹസിച്ചു. Read More:

തിരഞ്ഞെടുപ്പിന് ശേഷം ‘കാവല്‍ക്കാരന്‍’ ജയിലില്‍ പോകും: രാഹുല്‍ ഗാന്ധി

അഴിമതിയില്‍ മുങ്ങിയ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോദി ജയിലിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ റാലിയില്‍ വച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. Read More:

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുമിത്ര മഹാജന്‍; അതൃപ്തി അറിയിച്ച് ബിജെപിക്ക് കത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. സിറ്റിങ് സീറ്റായ ഇന്‍ഡോറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി സുമിത്ര മഹാജന്‍ ബിജെപിക്ക് കത്തയച്ചു. ഇന്‍ഡോര്‍ സീറ്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം എത്രയും പെട്ടന്ന് നടക്കണമെന്നും സുമിത്ര മഹാജന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Read More:

‘ആലത്തൂരിലെ എല്ലാ വോട്ടുകളും തനിക്ക് ലഭിക്കും’; വിജയപ്രതീക്ഷയില്‍ രമ്യ ഹരിദാസ്

ആലത്തൂരിലെ എല്ലാവരുടെയും വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. തൃശൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുമ്പോഴാണ് ആലത്തൂരില്‍ വിജയപ്രതീക്ഷയുണ്ടെന്ന് സ്ഥാനാര്‍ഥി പങ്കുവച്ചത്. Read More:

സീതാറാം യെച്ചൂരി 18 ന് വയനാട്ടില്‍

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഏപ്രില്‍ 18 ന് യെച്ചൂരി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. Read More:

സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും

എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും. സരിതയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് നാമനിര്‍ദേശ പത്രിക അംഗീകരിക്കാതിരിക്കാന്‍ കാരണം. Read More:

യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഹൃദയാഘാതം

യുഡിഎഫ്​ ചാലക്കുടി സ്​ഥാനാർഥി ബെന്നി ബെഹനാന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന​ലെ തിരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്ക്​ ശേഷം വീട്ടിലെത്തിയ ബെഹനാന്​ ഇന്ന്​ പുലർച്ചെ മൂന്നോട് കൂടിയാണ്​ നെഞ്ചുവേദന അനുഭവപ്പെട്ടത്. Read More

‘മനുഷ്യനാണ്, എതിര്‍ സ്ഥാനാര്‍ഥി അല്ല’; ബെന്നി ബെഹനാനെ സന്ദര്‍ശിച്ച് ഇന്നസെന്റ്

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റ് എംപി സന്ദര്‍ശിച്ചു. ബെന്നി ബെഹനാന്റെ ഭാര്യയെ അദ്ദേഹം സമാധാനിപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. Read More

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.