Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി പ്രിയങ്ക ഗാന്ധി

Lok Sabha ELection 2019 Election News

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു ശേഷം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്നും മടങ്ങി. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാവിലെ 11.30ഓടെ കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിച്ചു. പത്രികാ സമർപ്പണത്തിനു ശേഷം കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്തതിനു ശേഷമാണ് ഇരുവരും മടങ്ങിയത്. Read More

ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന സ​മീ​പ​ന​മ​ല്ല കോണ്‍ഗ്രസിനെന്ന് പിണറായി വിജയന്‍

വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ണ്‍​ഗ്ര​സി​ന്‍റേത് ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന സ​മീ​പ​ന​മ​ല്ല. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​വ​രു​ടെ നി​ല​പാ​ട് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി രാ​ഹു​ലാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. Read More

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിക്കാരെ അവഹേളിക്കലാണെന്ന് സ്മൃതി ഇറാനി

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ്​ സ്​മൃതി ഇറാനി. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥ്വം അമേഠിയെ അവഹേളിക്കുന്നതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. 15 വര്‍ഷം അമേഠി കാരണം ഭരണത്തിലേറിയ ആള്‍ ഇപ്പോള്‍ മറ്റൊരു മണ്ഡലം തേടി പോയിരിക്കുകയാണെന്ന് സ്മൃതി പറഞ്ഞു. Read More

മത്സരം ഇടതുപക്ഷത്തിനെതിരെയല്ല; സിപിഎമ്മിനെതിരെ ഒന്നും പറയാനില്ല: രാഹുല്‍ ഗാന്ധി

ലോക് സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെതിരെ അല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിപിഎമ്മിനെതിരെ ഒന്നും പറയാനില്ലെന്നു പറഞ്ഞ രാഹുല്‍, ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്നും പറഞ്ഞു. Read More

എം.കെ രാഘവനെതിരായ ആരോപണം; റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

എം.കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം ഗൗരവകരമാണെന്ന് ടീക്കാറാം മീണ പറഞ്ഞു. Read More

രാഹുലിന് പിന്നാലെ മോദിയും കേരളത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദിയും കേരളത്തിലെത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതിന് പിന്നാലെയാണ് മോദിയും കേരളത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ മാസം 12 നാകും മോദി കേരളത്തില്‍ എത്തുക. Read More

‘രാഷ്ട്രീയത്തില്‍ നെറി വേണം’; പരനാറി പ്രയോഗത്തില്‍ ഉറച്ചുനിന്ന് പിണറായി വിജയന്‍

കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെതിരെ 2014 ല്‍ നടത്തിയ പരനാറി പ്രയോഗത്തില്‍ മയം വരുത്താതെ മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പ്രേമചന്ദ്രനെതിരെ പറഞ്ഞതില്‍ എന്താണ് തെറ്റുള്ളതെന്ന് മുഖ്യമന്ത്രി കൊല്ലം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ചോദിച്ചു. Read More

സരിത എസ്.നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സരിത എസ്.നായര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനായി സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് വൈകീട്ടാണ് സരിത നാമനിര്‍ദേശ പത്രിക നല്‍കിയത്. Read More

വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

കേരളത്തിലെ രാഹുൽ ഗാന്ധിയ്ക്കുള്ള പിന്തുണയും കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ശക്തി തെളിയിക്കുന്നതായിരുന്നു ഇന്നത്തെ നാമനിർദേശ പത്രിക സമർപ്പിക്കൽ. തുറന്ന വാഹനത്തിൽ ജനസാഗരത്തിന്റെ ഇടയിലൂടെ സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം എത്തിയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പാത്രിക സമർപ്പിച്ചത്. Read More

‘എന്റെ ഏട്ടനാണ്, സുഹൃത്താണ്, അയാളെ കൈവിടരുത്’; വയനാട്ടുകാരോട് പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ വയനാട് കൈവിടരുതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. തന്റെ സഹോദരനും സുഹൃത്തും അതിലേറെ വളരെ ധൈര്യശാലിയുമാണ് രാഹുലെന്ന് പ്രിയങ്ക വ്യക്തമാക്കി. Read More

റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കരുതൽ, വീഡിയോ

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. ദേശീയ വാര്‍ത്താ ഏജന്‍സിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റോഡ് ഷോയ്ക്കിടെ പരിക്കേറ്റത്. ഇരുവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ച വാഹനത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇവരെ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. Read More

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 kerala top stories malayalam news cpm congress bjp april

Next Story
വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com