അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് സംരംഭം തുടങ്ങാൻ അവസരമൊരുക്കും: രാഹുൽ ഗാന്ധി

വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെളളാപ്പളളി നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്ക് ഒപ്പമെത്തിയാണ് തുഷാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്തനംതിട്ട ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക നൽകും. കൂടുതൽ കേസുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും നാമനിർദേശ പത്രിക നൽകുന്നത്. Read More: 

എ.വിജയരാഘവന്റെ അധിക്ഷേപ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി

ആലത്തൂർ ലോക്​സഭ മണ്ഡലം യുഡിഎഫ്​ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ സ്ത്രീപക്ഷനിലപാടുകളില്‍ വിട്ടുവീഴ്ചയില്ല. വിജയരാഘവന്റെ പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു. Read More: 

കെ.സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയെന്ന് സർക്കാർ; വീണ്ടും പത്രിക സമർപ്പിക്കും

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വീണ്ടും നാമനിർദേശ പത്രിക സമർപ്പിക്കും. സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ കേസുകളുണ്ടെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിലാണ് മറ്റൊരു പത്രിക നൽകാൻ ബിജെപി ഒരുങ്ങുന്നത്. 20 കേസുകളിൽ പ്രതിയാണെന്നാണ് സുരേന്ദ്രൻ ആദ്യം സമർപ്പിച്ച പത്രികയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു Read More: 

‘വിജയരാഘവന് ജാഗ്രത കുറവുണ്ടായി’; സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം അനുചിതമായി. തിരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുണ്ടായി. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദേശം. Read More: 

രാഹുൽ ഗാന്ധിയെ വീഴ്ത്താൻ യെച്ചൂരി; വയനാട്ടിൽ പ്രചാരണത്തിനെത്തും

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായി എത്തിയതോടെ പ്രചാരണം സജീവമാക്കി ഇടതുപക്ഷം. ദേശീയ നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രചാരണത്തിന് ഇറക്കുകയാണ് ഇടതുപക്ഷം. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ളവർ വരും ദിവസങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി.സുനീറിന് വേണ്ടി പ്രചാരണം നടത്താൻ വയനാട്ടിലെത്തും. Read More: 

ടൈം മാഗസിന്‍ കവറില്‍ ചിരിതൂകി കണ്ണന്താനം; ഫോട്ടോഷോപ്പിനെതിരെ സോഷ്യല്‍ മീഡിയ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാജചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ടൈം മാഗസിന്റെ 25 വര്‍ഷം പഴക്കമുള്ള ലക്കത്തിലെ കവറിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഏറ്റവും പുതിയ ചിത്രം ഫോട്ടോഷോപ്പിലൂടെ ഒട്ടിച്ചിരിക്കുന്നത്. 25 വര്‍ഷം പഴക്കമുള്ള മാഗസിനില്‍ എങ്ങനെയാണ് കണ്ണന്താനത്തിന്റെ പുതിയ ചിത്രം വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. Read More: 

‘ഒരു തരം, രണ്ടു തരം, മൂന്നു തരം’; ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിയെ പിന്തുണക്കുന്ന നിലപാട് ജനപക്ഷം സ്വീകരിക്കില്ലെന്ന് പി.സി.ജോര്‍ജ് കോട്ടയത്ത് വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും പ്രത്യേക നിലപാട് സ്വീകരിക്കുമെന്നും സ്ഥാനാര്‍ഥിയെ നോക്കിയാകും വോട്ട് ചെയ്യുക എന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. Read More: 

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.