ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരും വയനാടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. Read More

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം; പ്രതീക്ഷയുണ്ടെന്ന് സംസ്ഥാന നേതാക്കള്‍, ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി

രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം. സംസ്ഥാന നേതാക്കള്‍ രാഹുല്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എഐസിസി അനുകൂലമായി പ്രതികരിച്ചിട്ടില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നാളെ തീരുമാനമാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍, രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് എഐസിസി നേതൃത്വം പറയുന്നു. Read More

മോദി സമ്പന്നര്‍ക്കാണ് പണം നല്‍കിയത്, ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കും: രാഹുല്‍ ഗാന്ധി

രാജസ്ഥാനിലെ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടും ദാരിദ്ര്യ നിര്‍മ്മാജനവും, മേ ഭീ ചൗക്കിദാര്‍ പ്രചാരണവുമെല്ലാം രാഹുല്‍ വിഷയമാക്കി. ബിജെപി ദരിദ്രരെ ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. Read More

നടി ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു

സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ ചലച്ചിത്ര നടി ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവിന്റെ സാന്നിധ്യത്തിലാണ് ജയപ്രദ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ റാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയപ്രദ ജനവിധി തേടും. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനാണ് റാംപൂറില്‍ ജയപ്രദയുടെ എതിരാളി. Read More

‘ആരോടും പ്രത്യേക മമതയില്ല’; കെസിബിസിയുടെ തിരഞ്ഞെടുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെസിബിസി സര്‍ക്കുലര്‍ പുറത്തിറക്കി. കത്തോലിക്ക സഭയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ആഭിമുഖ്യമില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കത്തോലിക്ക സഭ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കുലറില്‍ കെസിബിസി വ്യക്തമാക്കുന്നു. Read More

ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്; വ്യാഴാഴ്ച പാര്‍ട്ടിയില്‍ ചേരും

ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. ഈ മാസം 28 നോ അല്ലെങ്കില്‍ 28 നോ ആയിരിക്കും സിന്‍ഹ കോണ്‍ഗ്രസിലേക്ക് എത്തുകയെന്ന് ബിഹാറില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംപിയും പ്രചരണ കമ്മിറ്റി ചെയര്‍മാനുമായ അഖിലേഷ് പ്രസാദ് സിങ് അറിയിച്ചു. Read More

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook