1. ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമര്‍പ്പണം നാളെ മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. നാളെ മുതൽ പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. Read More

2. ‘നെഹ്റുവിനേയും പട്ടേലിനേയും പിന്തുടര്‍ന്നവരാണ് എന്റെ കുടുംബം’; ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്ന ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊര്‍മിള ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത്. നടി പാര്‍ട്ടിയില്‍ ചേര്‍ന്നതായി ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അറിയിച്ചു. മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി താരം മത്സരിക്കുമെന്നാണ് വിവരം. Read More

3. ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ട് വേണ്ട: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം കോ ലീ ബി സഖ്യം എന്ന വിമര്‍ശനമുയര്‍ത്തുമ്പോഴും നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ടുകള്‍ കോണ്‍ഗ്രസിനു വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. Read More

4. എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. എംഎല്‍എമാര്‍ മത്സരിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി എംഎല്‍എമാര്‍ മത്സരിക്കരുത് എന്ന വ്യവസ്ഥയില്ലെന്നും വ്യക്തമാക്കി. Read More

5. കോൺഗ്രസിന്റേത് നടപ്പിലാകാത്ത വാഗ്‌ദാനം; ‘ന്യായ്’ പദ്ധതിക്കെതിരെ മായാവതി

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിക്കെതിരെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. മിനിമം വരുമാനം ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്റെ പദ്ധതി നടപ്പിലാകാത്ത വാഗ്‌ദാനമാണെന്ന ബിജെപി വിമര്‍ശനം ശരിയാണെന്ന് മായാവതി പറഞ്ഞു. Read More

6. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും.

ബിഡിജെഎസിന് നല്‍കിയ അഞ്ച് സീറ്റുകളിലും ഇപ്പോള്‍ സ്ഥാനാര്‍ഥികളായി. കഴിഞ്ഞ ദിവസം മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് മറ്റ് രണ്ട് സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചു. Read More

7. തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി എംപി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംപി പാര്‍ട്ടി വിട്ടു. ഹര്‍ദോയില്‍ നിന്നുള്ള എംപി അന്‍ഷുള്‍ വര്‍മ്മയാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. Read More

8. ബെഗുസരായില്‍ കനയ്യ കുമാറിനെതിരെ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും

കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബെഗുസരായില്‍ മത്സരിക്കും. ഗിരിരാജ് സിംഗുമായി സംസാരിച്ച് എല്ലാ പ്രശ്‌നങ്ങളും പാര്‍ട്ടി പരിഹരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഗിരിരാജ് സിംഗിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം ബെഗുസരായില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പറഞ്ഞ അമിത് ഷാ ഗിരിരാജ് സിംഗിന് വിജയാശംസകളും നേര്‍ന്നു. Read More

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.