രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോ? അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സുര്‍ജേവാല

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ്. അമേഠിയ്ക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. Read More

വയനാടിനെ കുറിച്ച് മിണ്ടിയില്ല; മറ്റു വിഷയങ്ങളില്‍ പിന്നീട് പ്രതികരിക്കുമെന്ന് രാഹുല്‍

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുമോ എന്ന കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയ്ക്കു പുറമേ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു.Read More

തികഞ്ഞ മതേതരവാദിയായ പ്രേമചന്ദ്രനെ സിപിഎമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ ചാണ്ടി

എന്‍കെ പ്രേമചന്ദ്രനെ സിപിഎമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. മുസ്ലീം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന മോദി സര്‍ക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ, ലോക്സഭയില്‍ സര്‍വ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ്, സി.പി.എമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.Read More

പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മിനിമം വരുമാനം; വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ്‌ദാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രതിമാസം 12,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ പറഞ്ഞു. 20 ശതമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് പദ്ധതിയുടെ നേരിട്ടുളള ഗുണം ലഭിക്കുമെന്ന് രാഹുൽ പറഞ്ഞു.Read More

മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍, വിവാദം

തങ്ങള്‍ എല്ലാവരും ബിജെപി പ്രവര്‍ത്തകരാണെന്നും മോദി ജയിച്ച് കാണാനാണ് ആഗ്രഹിക്കുന്നതെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്. പ്രധാനമന്ത്രിയായി വീണ്ടും മോദി വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എഎന്‍ഐ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.Read More

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.