Latest News

ഇന്നത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി

ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം തെക്കേ ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ?

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ചുരം കടന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു എന്ന വാര്‍ത്ത ചൂടു പിടിക്കുമ്പോള്‍, തെക്കേ ഇന്ത്യയിൽ പയറ്റാൻ നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നും മുമ്പും നേതാക്കള്‍ എത്തിയിട്ടുണ്ട് എന്നത് അവിസ്മരിക്കാനാകില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അതിനെ ചരിത്രത്തിന്റെ ആവര്‍ത്തനം എന്നാണ് വിശേഷിപ്പിക്കേണ്ടത്. Read more

പത്തനംതിട്ട ‘കയറാന്‍’ സുരേന്ദ്രന്‍ തന്നെ

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും. ഏറെ ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. നിലവില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. സുരേന്ദ്രനെ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. Read more

‘രാഹുല്‍ കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് എന്ത് സന്ദേശമാണ് നല്‍കുക?’; മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ ചോദിച്ചു. Read More

‘കെപിസിസിയുടെ ആവശ്യം തള്ളിയിട്ടില്ല’; പ്രതീക്ഷ നല്‍കി സുര്‍ജേവാല

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളാതെയാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. Read more

ജനവിധി തേടാന്‍ രാഹുല്‍ ചുരം കയറുമ്പോള്‍; വയനാടിന്റെ പ്രതികരണം

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് കെപിസിസിയില്‍ ആവശ്യം. തെക്കേ ഇന്ത്യയില്‍ നിന്ന് പരമാവധി സീറ്റ് സ്വന്തമാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്ന വിശ്വാസത്തിലാണ് കെപിസിസി ഈ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. കെപിഎസിസിയുടെ ആവശ്യത്തോട് അനുകൂലമായിട്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാകുന്നതിനോട് വയനാട്ടുകാരുടെ പ്രതികരണം ഇത്തരത്തിലാണ്. Read more

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം; പരാജയഭീതിയെന്ന് കോടിയേരി ബാലകൃഷ്ണൻ

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയില്‍ പരാജയഭീതിയുള്ളതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് രാഹുലിനെ കേരളത്തില്‍ മത്സരിപ്പിക്കുന്നത്. അമേഠിയില്‍ മത്സരിക്കുന്ന രാഹുല്‍ ജയിച്ചാല്‍ ഏത് മണ്ഡലമായിരിക്കും ഉപേക്ഷിക്കുക എന്ന് പറയണം. ഇടത് മുന്നണി രാഹുലിന്റെ വരവിനെ ഭയക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. Read more

‘ലോക്‌സഭയില്‍ തോറ്റാല്‍ രാജ്യസഭയില്‍ കയറ്റുമോ?’; ഉപാധിവച്ച് തുഷാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കണമെങ്കില്‍ ബിജെപിക്ക് മുന്‍പില്‍ ഉപാധിവച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ നിന്ന് മത്സരിച്ച് തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കുമോ എന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി സൂചന. എന്നാല്‍, ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല. Read more

ബിജെപി സ്ഥാനാര്‍ഥിയാകുമെന്നത് ശുദ്ധ അസംബന്ധം: പി.ജെ.കുര്യന്‍

താന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വ്യാജ വാര്‍ത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. ബിജെപി സ്ഥാനാര്‍ഥിയാകുമെന്നത് ശുദ്ധ അസംബന്ധമാണെന്നും വ്യാജ വാര്‍ത്തയാണ് പ്രചരിക്കപ്പെടുന്നതെന്നും പി.ജെ. കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. Read more

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 kerala top stories malayalam news cpm congress bjp

Next Story
മിനിമം വരുമാനം ഉറപ്പാക്കല്‍: ‘ഫോര്‍വേര്‍ഡ്’ കളിച്ച് രാഹുല്‍ ഗാന്ധിNarendra Modi, നരേന്ദ്ര മോദി, Chowkidar, ചൗക്കിദാര്‍, BJP, ബിജെപി, അമിത് ഷാ, Amith Sha, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com