കോണ്‍ഗ്രസ് ഒന്‍പതാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി; വയനാടും വടകരയുമില്ല

കോണ്‍ഗ്രസ് ഒന്‍പതാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. കേരളത്തിലെ വയനാടും വടകരയും പട്ടികയിലില്ല. കേരളത്തിലെ ഈ രണ്ട് സീറ്റുകളിലുമാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. Read More

വയനാട്ടില്‍ സ്ഥാനാര്‍ഥിയെ മാറ്റില്ല: കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫിനായി മത്സരിച്ചാലും വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ നിന്ന് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി സിപിഐയുടെ പി.പി.സുനീര്‍ തന്നെ ജനവിധി തേടുമെന്നും കാനം വ്യക്തമാക്കി. Read More

‘വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുത്തിട്ടില്ല’

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി അനുകൂല പ്രതികരണം നടത്തിയിട്ടില്ല. സ്ഥാനാര്‍ഥിത്വം രാഹുല്‍ സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞെങ്കില്‍ അത് വസ്തുതാപരമല്ലെന്നും ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. Read More

‘രാഹുല്‍ വരുമോ ഇല്ലയോ?’; അന്തിമ തീരുമാനം നീളുന്നു

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. രാഹുല്‍ കേരളത്തില്‍ എത്തുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. Read More

സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കണം; ഇടതുപക്ഷത്തോട് രമേശ് ചെന്നിത്തല

വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതിനേക്കാള്‍ ഉചിതം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read More

അമേഠിയിലെ ജനങ്ങള്‍ പുറത്താക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കുന്നത്‌: സ്‌മൃതി ഇറാനി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് അമേഠിയിലെ ജനങ്ങള്‍ അദ്ദേഹത്തെ തിരസ്‌കരിച്ചതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കേരളത്തിലെ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി ജനവിധി തേടിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി സ്മൃതി രംഗത്തെത്തിയത്. Read More

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പല്ലും നഖവും ഉപയോഗിച്ച് നേരിടും: പി.എസ്.ശ്രീധരന്‍ പിള്ള

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമ്പോള്‍ അതിനെ ശക്തമായി നേരിടുമെന്ന് ബിജെപി. അമേഠിയില്‍ രാഹുല്‍ അതിദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. Read More

കെ.സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് സുരേന്ദ്രന്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടത്. തിരുവല്ലയില്‍ ട്രെയിന്‍ മാര്‍ഗം എത്തിയ സുരേന്ദ്രന് സ്റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. Read More

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.