ലോക്സഭാ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പിന്റെ കണ്ട്രോള് റൂം
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ആദായ നികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണിത്. കണക്കില്‍പ്പെടാത്ത പണം തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് തടഞ്ഞ് സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. Read More
‘ഭാരമായി തുടരാനാകില്ല’; ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് കനത്ത തിരിച്ചടി. ത്രിപുരയിലെ ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിക്ക് താനൊരു ഭാരമായിരുന്നുവെന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടതിനെ കുറിച്ച് പ്രതികരിച്ചത്. ഇദ്ദേഹത്തോടൊപ്പം മുന്‍ മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ദാസ്, സിപിഎം നേതാവ് ദേവശിഷ് സെന്‍, ബിജെപി കിസാന്‍ മോര്‍ച്ച ഉപാധ്യക്ഷന്‍ പ്രോംതോഷ് ദേബ്നാഥ് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്താനിരിക്കെയാണ് സംഭവം. Read More
‘കൊല്ലത്ത് മത്സരിക്കുന്നതിലും ഭേദം മലപ്പുറത്ത് നില്‍ക്കുന്നതാണ്’; പ്രതിഷേധം പ്രകടമാക്കി കണ്ണന്താനം
കൊല്ലത്തു മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറത്തു മത്സരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. കൊല്ലത്തു മത്സരിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കൊല്ലത്ത് ആരെയും പരിചയമില്ലെന്നും തന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ മത്സരിക്കാനാണ് താൽപര്യമെന്നും കണ്ണന്താനം പറഞ്ഞു. Read More
വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യാറെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു
വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും. മത്സരിക്കാൻ തയാറാണെന്ന് മുരളീധരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് മുരളീധരൻ. വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മുരളീധരൻ എത്തുന്നതോടെ മത്സരം വാശിയേറുമെന്ന് ഉറപ്പായി. വടകരയിൽ പി.ജയരാജനാണ് സിപിഎം സ്ഥാനാർഥി.Read More