വടകരയിൽ മത്സരിക്കരുത്: പി.ജയരാജന് വധഭീഷണി

കഴിഞ്ഞ രണ്ട് വട്ടവും കൈവിട്ട വടകര ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ സിപിഎം നിയോഗിച്ച സ്ഥാനാർത്ഥി പി.ജയരാജന് വധഭീഷണി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ വധിക്കുമെന്നുമാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. Read More

കോൺഗ്രസിന്റെ പട്ടികയിൽ ഉമ്മൻ ചാണ്ടിയും വേണുഗോപാലും മുല്ലപ്പളളിയും ഇല്ല

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും മുല്ലപ്പളളി രാമചന്ദ്രനും മത്സരിക്കില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് വയ്ക്കാൻ സാധിക്കാത്ത അത്രയും മികച്ച പട്ടികയാണ് കേരളത്തിൽ വരുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.Read More

പ്രിയങ്കയുടെ വരവ് ഉത്തര്‍പ്രദേശില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല: യോഗി ആദിത്യനാഥ്

പ്രിയങ്ക ഗാന്ധി വാധ്‌രയുടെ രാഷ്ട്രീയ പ്രവേശനം ഉത്തര്‍പ്രദേശില്‍ ഒരു മാറ്റവുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവ് ബിജെപിയുടെ വോട്ടുകളെ സ്വാധീനിക്കില്ലെന്നും യോഗി പറഞ്ഞു.Read More

ലോകസഭാ തിരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ ആദ്യ ലിസ്റ്റില്‍ അഞ്ചിടത്ത് സ്ത്രീകൾ

ഇടതുപാർട്ടികളിൽ പ്രധാനിയായ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. ആകെ 12 സംസ്ഥാനങ്ങളിലെ 45 സീറ്റുകളിലേക്കുളള പട്ടികയാണ് പുറത്തുവിട്ടത്. ഇവയിൽ വെസ്റ്റ് ബംഗാളിലും കേരളത്തിലും 16 വീതം സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.Read More

നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി; പത്തനംതിട്ട സീറ്റിനായി നാല് പേര്‍

ബിജെപിയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വഴിമുട്ടി നില്‍ക്കുന്നു. ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നീളുന്നത്. ഇതുവരെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി മത്സരരംഗത്തുണ്ടാകാന്‍ സാധ്യത കൂടുതലാണ്.Read More

നാല് സീറ്റുകളില്‍ മത്സരം ശക്തമാക്കാന്‍ സിപിഎം; തിരിച്ചുപിടിക്കണമെന്ന് ആവശ്യം

കഴിഞ്ഞ തവണ വിജയിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിച്ചിട്ടും കൈവിട്ടുപോയ നാല് സീറ്റുകളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സിപിഎം. കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളിലാണ് സിപിഎം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.Read More

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ