ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് ഓഫർ കിട്ടിയപ്പോൾ തിരികെ വന്നു: മുഖ്യമന്ത്രി

കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നുവെന്നും, നല്ലൊരു ഓഫർ കിട്ടിയപ്പോൾ തിരികെ വന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.സുധാകരനെതിരെയാണ് മുഖ്യമന്ത്രിയുടെ ഒളിയമ്പ്. Read More

ജേക്കബ് തോമസ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചു: ട്വന്റി ട്വന്റി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയാകാൻ മുതിർന്ന ഐപിഎസ് ഓഫീസർ ജേക്കബ് തോമസ് സമ്മതിച്ചു. ഇക്കാര്യം പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബാണ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് വെളിപ്പെടുത്തിയത്. <a href=”https://malayalam.indianexpress.com/election/jacob-thomas-agrees-to-compete-in-chalakkudy-seat-confirms-2020-party-239501/”>Read More

ആര്‍ജെഡി 20 സീറ്റുകളില്‍, കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ്; ബിഹാറില്‍ ധാരണയായി

മഹാസഖ്യമായി ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും. സംസ്ഥാനത്തെ സീറ്റ് വിഭജനത്തില്‍ സഖ്യത്തിനുള്ളില്‍ ധാരണയായി. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) 20 സീറ്റുകളില്‍ ജനവിധി തേടും. ഒന്‍പത് സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ളത് 40 ലോക്‌സഭാ സീറ്റുകളാണ്. 11 സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക്. Read More

കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയ്ക്കുണ്ട്: പി.ജയരാജന്‍

വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍. കോ-ലീ-ബി സഖ്യമെന്ന ആരോപണത്തില്‍ സിപിഎം ഉറച്ചു നില്‍ക്കുകയാണ്. സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും രഹസ്യ ധാരണയുണ്ടെന്നുമാണ് സിപിഎമ്മിന്റെ വിമര്‍ശനം. എന്നാല്‍, സിപിഎമ്മും ബിജെപിയും തമ്മിലാണ് യഥാര്‍ത്ഥത്തില്‍ ധാരണയെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. Read More

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ടി.ടി.വി.ദിനകരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെയും അവസാനത്തെയും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ടി.ടി.വി.ദിനകരന്‍. സംസ്ഥാനത്തെ 39 സീറ്റുകളില്‍ 38 ഇടത്തും ടി.ടി.വി.ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്. Read More

അഡ്വാനിയില്ലാത്ത ആദ്യ സ്ഥാനാര്‍ഥി പട്ടിക; ഗാന്ധിനഗറില്‍ അമിത് ഷാ എത്തുമ്പോള്‍

ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ ചര്‍ച്ചയാകുന്നത് മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയുടെ പേര്. ഗാന്ധിനഗര്‍ സീറ്റില്‍ നിന്ന് അഡ്വാനിയെ ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. അഡ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗറില്‍ ഇത്തവണ താമര വിരിയിക്കാന്‍ കളത്തിലിറങ്ങുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്. Read More
‘ശരിക്കും തലസ്ഥാനം’ എറണാകുളം ആണ്, നല്ല ബുദ്ധിയുളളവരാണ് അവര്‍: തിരുവനന്തപുരത്തെ തളളി കണ്ണന്താനം

കേരളത്തിന്റെ ശരിക്കും തലസ്ഥാനം എറണാകുളം ആണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ‘തലസ്ഥാനം തിരുവനന്തപുരം ആണെങ്കിലും ശരിക്കുളള തലസ്ഥാനം എറണാകുളമാണ്. അവിടെ വളരെ ബുദ്ധിയും കഴിവും ഉളള ധാരാളം ആളുകളുണ്ട്. നല്ല വോട്ടര്‍മാരാണ്. അതുകൊണ്ട് ജയിക്കുമെന്ന് പ്രതീക്ഷയുണ്ട്,’ കണ്ണന്താനം പറഞ്ഞു. എന്നാല്‍ കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. Read More

‘കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം, ഒരേ നിലപാട്’: മുഖ്യമന്ത്രി

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന എകെജി ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. Read More

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി; ബിജെപിയില്‍ ഭിന്നത

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ബിജെപി നേതാക്കള്‍ക്ക് അതൃപ്തി. ബിജെപിയുടെ ആദ്യത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പത്തനംതിട്ട മാത്രമാണ് ഒഴിച്ചിട്ടിരുന്നത്. ഇത് എന്തുകൊണ്ടാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയില്ല. ബിജെപിയില്‍ ഇതേ ചൊല്ലി ഭിന്നതയും നിലനില്‍ക്കുന്നു. Read More
‘കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ സല്‍മാന്‍ ഖാന്‍’; പ്രതികരണവുമായി താരം

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നതായി പ്രചരണം. ഇന്‍ഡോറില്‍ സല്‍മാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സല്‍മാന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. Read More

രാഹുല്‍ ഗാന്ധിയോട് 1 ലക്ഷം വോട്ടിന് തോറ്റ സ്മൃതി ഇറാനി വീണ്ടും ഏറ്റുമുട്ടുന്നു

ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലക്നൗവില്‍ നിന്നും നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും മത്സരിക്കും. Read More

വെള്ളാപ്പള്ളി നടേശന്‍ അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും!

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് മാറ്റം വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടാണ് പുതിയ മലക്കം മറിച്ചില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ ശക്തമായ നിലപാടുമായി രംഗത്തെത്തുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. Read More

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.