പൊലീസിലെ കളളവോട്ട്: കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കും

പൊലീസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികള്‍ക്കെതെിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.

pension-distribution-during-postal-vote-in-kayamkulam-476395
Voters Election

തിരുവനന്തപുരം: പൊലീസിലെ കള്ളവോട്ട് വിവാദത്തില്‍ നടപടി ഇന്നുണ്ടായേക്കും. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചവരെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്താനാണ് നിര്‍ദേശം. നേരത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.

പൊലീസിലെ പോസ്റ്റല്‍ ബാലറ്റിൽ തിരിമറി നടന്നെന്നത് ഡിജിപി സ്ഥിരീകരിച്ചിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടന്നത് സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡിജിപി നിര്‍ദേശിക്കുന്നു.

പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി വേണം. പോസ്റ്റല്‍ ബാലറ്റില്‍ അട്ടിമറി ശ്രമം നടന്നതായും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമുണ്ടായെന്നു സംശയിക്കുന്നുതായും കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഡിജിപി പറയുന്നു.

Read: കളളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ; കേസെടുക്കാന്‍ നിര്‍ദേശം

പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തില്‍ ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ് കുമാര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറ് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നെന്നായിരുന്നു ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ബാലറ്റ് തിരിമറിയില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെടല്‍ നടത്തിയെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും നിർദേശിച്ചിരുന്നു.

ബാലറ്റ് തിരിമറി സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരുടെ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 kerala police postal voting case report

Next Story
തനിച്ച് 280 ഓളം സീറ്റ് നേടുക ബിജെപിക്ക് ഇത്തവണ ബുദ്ധിമുട്ടാണ്: സഞ്ജയ് റൗത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com