Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

Lok Sabha Elections 2019 LIVE updates: രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്നും മടങ്ങി

Lok Sabha Elections 2019 LIVE updates: വലിയ ജനക്കൂട്ടമാണ് റോഡിന്റെ ഇരുവശങ്ങളിലുമായി രാഹുൽ ഗാന്ധിയെ കാണാൻ കാത്തുനിൽക്കുന്നത്.

Lok Sabha Elections 2019 LIVE updates: കൽപ്പറ്റ: നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു ശേഷം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്നും മടങ്ങി. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാവിലെ 11.30ഓടെ കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിച്ചു. പത്രികാ സമർപ്പണത്തിനു ശേഷം കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്തതിനു ശേഷമാണ് ഇരുവരും മടങ്ങിയത്.

വലിയ ജനക്കൂട്ടമാണ് റോഡിന്റെ ഇരുവശങ്ങളിലുമായി രാഹുൽ ഗാന്ധിയെ കാണാൻ എത്തിയത്. രാഹുലിനും പ്രിയങ്കയ്ക്കും കനത്ത സുരക്ഷയാണ് വയനാട്ടിലും കോഴിക്കോടും ഒരുക്കിയിരുന്നത്. യുഡിഎഫിന്റെ മുതിർന്ന നേതാക്കളും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ടായിരുന്നു. താൻ മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെ അല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

Live Blog

രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു














15:21 (IST)04 Apr 2019





















14:08 (IST)04 Apr 2019





















രാഹുലിനെ നോക്കിക്കൊള്ളണമെന്ന് വയനാടിനോട് പ്രിയങ്ക

“എന്റെ സഹോദരൻ, എന്റെ അടുത്ത സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ മനുഷ്യൻ. അവനെ നിങ്ങൾ നോക്കണം. അവൻ നിങ്ങളെ കൈ വിടില്ല,” വയനാട്ടിലെ ജനങ്ങളോട് പ്രിയങ്കയുടെ അഭ്യർത്ഥന

13:46 (IST)04 Apr 2019





















മത്സരം ഇടതുപക്ഷത്തിനെതിരെയല്ല; സിപിഎമ്മിനെതിരെ ഒന്നും പറയാനില്ല: രാഹുല്‍ ഗാന്ധി

ലോക് സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെതിരെ അല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിപിഎമ്മിനെതിരെ ഒന്നും പറയാനില്ലെന്നു പറഞ്ഞ രാഹുല്‍, ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്നും പറഞ്ഞു. റോഡ് ഷോ അവസാനിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. Read More:

13:26 (IST)04 Apr 2019





















രാഹുലും പ്രിയങ്കയും ഹെലികോപ്ടറിൽ കരിപ്പൂരേക്ക് മടങ്ങുന്നു

ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണ് താൻ വയനാട്ടിൽ മത്സിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. സിപിഎമ്മിനെതിരെ ഒന്നും പറയാനില്ലെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  പ്രവർത്തകരേയും നേതാക്കളേയും അഭിവാദ്യം ചെയ്ത ശേഷം രാഹുലും പ്രിയങ്കയും മടങ്ങുന്നു

12:54 (IST)04 Apr 2019





















രാഹുലിന്റെ റോഡ് ഷോ അവസാനിച്ചു

റോഡ് ഷോ അവസാനിച്ച് രാഹുലും പ്രിയങ്കയും എസ്.കെ .ജി.എം സ്കൂളിലേക്ക് തിരിച്ചു. അവിടെ നിന്നും ഹെലികോപ്ടറിൽ കരിപ്പൂരിലേക്ക് മടങ്ങും

12:10 (IST)04 Apr 2019





















റോഡ് ഷോയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

കനത്ത ചൂടിനെ അവഗണിച്ച് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയിലേക്ക് ആൾക്കൂട്ടത്തിന്റെ ഒഴുക്ക്. കോൺഗ്രസിന്റേയും ലീഗിന്റേയും കൊടികളും രാഹുലിന്റേയും പ്രിയങ്കയുടേയും ഫോട്ടോ പതിച്ച ഫ്ളക്സുകളുമായി പ്രവർത്തകർ റോഡ് ഷോയെ അനുഗമിക്കുന്നു. 30 ഡിഗ്രിയാണ് വയനാട്ടിലെ ഇന്നത്തെ താപനില.

11:54 (IST)04 Apr 2019





















റോഡ് ഷോ ആരംഭിച്ചു

രാഹുൽ ഗാന്ധി പത്രികാ സമർപ്പണത്തിന് ശേഷം കലക്ട്രേറ്റിൽ നിന്നും പുറത്തിറങ്ങി. തുറന്ന വാഹനത്തിൽ രാഹുലിന്റേയും പ്രിയങ്കയുടേയും റോഡ് ഷോ ആരംഭിച്ചു. ഇരുവരും പ്രവർത്തകരെ അഭിവാദ്യം ചെയ്തു. എസ്.കെ.ജി.എം സ്കൂളിലായിരിക്കും റോഡ് ഷോ അവസാനിക്കുക

11:42 (IST)04 Apr 2019





















രാഹുലിനെ കാണാൻ വയനാട്ടിൽ പ്രവർത്തകർ തടിച്ചുകൂടി

11:38 (IST)04 Apr 2019





















രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു

വയനാട്ടിൽ നിന്നും ജനവിധി തേടുന്ന രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാല് സെറ്റ് പത്രികയാണ് രാഹുൽ സമർപ്പിച്ചത്. കെ.സി വേണുഗോപാൽ, മുഗുൾ വാസ്നിക്, ടി.സിദ്ദീഖ്, വി.വി പ്രകാശ്, സാദിഖ് അലി തങ്ങൾ എന്നിവർ പത്രിക സമർപ്പിക്കാൻ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

11:35 (IST)04 Apr 2019





















രാഹുൽ ഗാന്ധി കലക്ട്രേറ്റിൽ എത്തി

നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കലക്ട്രേറ്റിൽ എത്തി. പത്രിക സമർപ്പിച്ചതിനു ശേഷം റോഡ് ഷോ ആയി എസ്.കെ.എം.ജി സ്കൂളിൽ എത്തുന്ന രാഹുൽ ഹെലികോപ്ടറിൽ എത്തും

11:22 (IST)04 Apr 2019





















രാഹുലിനും പ്രിയങ്കയ്ക്കും കർശന സുരക്ഷ

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ജില്ലയായതിനാൽ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയ്ക്കും കർശന സുരക്ഷയാണ് വയനാട്ടിൽ ഒരുക്കിയിരിക്കുന്നത്.

11:19 (IST)04 Apr 2019





















പത്രികാ സമർപ്പണം അൽപ്പ സമയത്തിനകം

വയനാട്ടിൽ നിന്നും ജനവിധി തേടുന്ന രാഹുൽ ഗാന്ധി അൽപ്പസമയം വയനാട്ടിലെ കലക്ട്രേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും

11:17 (IST)04 Apr 2019





















ലോക്സഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുളള അവസാന തിയതി ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്. ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നാണ് പത്രിക സമര്‍പ്പിക്കുന്നത്. പത്തരയോടെ കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുന്നുണ്ട്. Read More

11:15 (IST)04 Apr 2019





















11:10 (IST)04 Apr 2019





















ബുധനാഴ്ച രാത്രിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി 9.20 ഓടെയാണ് രാഹുല്‍ വിമാനമിറങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പ്രിയങ്കയാണ് ആദ്യമെത്തിയത്. അതിനു പിന്നാലെയാണ് രാഹുലിന്റെ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. വലിയ സുരക്ഷാ ഒരുക്കങ്ങളായിരുന്നു കരിപ്പൂരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കരിപ്പൂരില്‍ രാഹുലിനെ സ്വീകരിക്കാനെത്തി. വലിയ ആവേശത്തോടെയായിരുന്നു അണികളെല്ലാം രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുൽ ഗാന്ധി വിമാനത്താവളത്തിന് പുറത്ത് വന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. എന്നാൽ, ജനത്തിരക്ക് കാരണം അധികം സമയം രാഹുൽ പ്രവർത്തകർക്കിടയിൽ നിന്നില്ല. അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം വിമാനത്താവളത്തിനകത്തേക്ക് തിരിച്ചു പോയി. വിമാനത്താവളത്തിനകത്തുള്ള സുരക്ഷിത വഴിയിലൂടെയാണ് പിന്നീട് രാഹുൽ കോഴിക്കോടുള്ള ഗസ്റ്റ് ഹൗസിലേക്ക് യാത്ര തിരിച്ചത്.

11:09 (IST)04 Apr 2019





















രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തിലേക്ക് കയറി

എസ്.കെ.എം.ജി ഗ്രൌണ്ടിൽ നിന്നു തന്നെ റോഡ് ഷോ ആരംഭിക്കുകയാണ്. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ തുറന്ന വാഹനത്തിൽ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ട്. കളക്ടറേറ്റിലേക്കാണ് യാത്ര.

11:07 (IST)04 Apr 2019





















മുതിർന്ന യുഡിഎഫ് നേതാക്കൾ രാഹുലിനും പ്രിയങ്കയ്ക്കും സ്വീകരണം നൽകി

ഡൽഹിയിൽ നിന്നും മുഗുൾ വാസ്നിക്, കേരളത്തിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ യുഡിഎഫ് നേതൃത്വവും അണികളും രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാൻ എത്തിച്ചേർന്നിട്ടുണ്ട്.

11:05 (IST)04 Apr 2019





















11:05 (IST)04 Apr 2019





















പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഹെലികോപ്ടറിൽ നിന്നും ഇറങ്ങി നടന്നു നീങ്ങുന്നു

11:05 (IST)04 Apr 2019





















11:04 (IST)04 Apr 2019





















ഹെലികോപ്ടർ വന്നിറങ്ങിയതിന്റെ പിന്നാലെ വലിയ പൊടിപടലങ്ങളാണ് ഉയർന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകരുടെ ആവേശാരവങ്ങളും കേൾക്കാം

11:03 (IST)04 Apr 2019





















ഹെലികോപ്ടർ കൽപ്പറ്റയിൽ ലാൻഡ് ചെയ്തു. ആവേശത്തോടെയും ജയ് വിളികളോടെയുമാണ് പ്രവർത്തകർ ഇരുവരെയും എതിരേറ്റത്. 

11:01 (IST)04 Apr 2019





















അൽപ്പസമയത്തിനുള്ളിൽ രാഹുൽ വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയെ  സ്വീകരിക്കാൻ വൻ ജനാവലിയാണ് കൽപ്പറ്റയിലെ എസ് കെ എം ജെ സ്കൂൾ  ഗ്രൗണ്ടിനു സമീപം തടിച്ചുകൂടിയിരിക്കുന്നത്.  

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 kerala news live updates cpm bjp congress

Next Story
എം.കെ രാഘവനെതിരായ ആരോപണം; റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com