scorecardresearch
Latest News

ELection 2019 Live Updates: അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് സംരംഭം തുടങ്ങാൻ അവസരമൊരുക്കും: രാഹുൽ ഗാന്ധി

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

Tom Vadakan, ടോം വടക്കന്‍, Rahul Gandhi, രാഹുല്‍ ഗാന്ധി, Tom Vadakan BJP, ടോം വടക്കന്‍ ബിജെപി, congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

ELection 2019 Live Updates: തിരുവനന്തപുരം: വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെളളാപ്പളളി നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്ക് ഒപ്പമെത്തിയാണ് തുഷാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്തനംതിട്ട ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക നൽകും. കൂടുതൽ കേസുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും നാമനിർദേശ പത്രിക നൽകുന്നത്.

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇന്ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ കോഴിക്കോട് തങ്ങിയ ശേഷം വ്യാഴാഴ്ച കൽപറ്റയിലെത്തി നാമനിർദേശ പത്രിക നൽകും.

5.30 PM: തിരഞ്ഞെടുപ്പ് റാലിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ സ്‌പീഡ് ബ്രേക്കറാണ് മമത ബാനർജിയെന്ന് നരേന്ദ്ര മോദി പറഞ്ഞു.

4.50 PM: ന്യൂതം ആയ് യോജന പദ്ധതിക്കുളള പണം ചൗക്കിധാർ നരേന്ദ്ര മോദിയുടെ കളളന്മാരായ ബിസിനസുകാരുടെ പോക്കറ്റിൽനിന്നും കിട്ടുന്നതാണെന്ന് രാഹുൽ ഗാന്ധി. അസമിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

4.30 PM: അരുണാചൽ പ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കു മുൻപായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽനിന്നും ഒരു കോടി 80 ലക്ഷം പിടിച്ചെടുത്തിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. മോദിയുടെ റാലിയിൽ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്ന് കോൺഗ്രസ് വക്താവാ രൺദീപ് സിങ് സുർജേവാല ആരോപിച്ചു

3.40 PM: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ സരിത എസ്.നായർ നാമനിർദേശ പത്രിക നൽകി

3.20 PM: കോൺഗ്രസ് പ്രകന പത്രികയെ വിമർശിച്ച് ബിഎസ്‌പി മേധാവി മായാവതി. പ്രകടന പത്രിക വെറു പ്രഹസനവും വ്യാമോഹമാണെന്നും മായാവതി പറഞ്ഞു.

3.10 PM: സിപിഎം സെക്രട്ടേറിയേറ്റിൽ എ.വിജയരാഘവന് വിമർശനം. തിരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിക്കണമായിരുന്നു

2.30 PM: ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് പി.സി.ജോർജ്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് പിന്തുണ നൽകുമെന്നും ജോർജ് പറഞ്ഞു

2.05 PM: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വയനാട്ടിൽ പ്രചാരണത്തിനെത്തും. വയനാട്ടിൽ പി.പി.സുനീര്‍ ആണ് എൽഡിഎഫ് സ്ഥാനാർഥി

1.45 PM: കോൺഗ്രസിനെ പോലെ അവരുടെ പ്രകടന പത്രികയും അഴിമതി നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004 ലെ പ്രകടന പത്രികയിൽ 2009 ആകുമ്പോഴേക്കു എല്ലാം കുടുംബങ്ങൾക്കും വൈദ്യുതി ലഭ്യമാകുമെന്ന് അവർ പറഞ്ഞു. എന്നാൽ 2014 ആയപ്പോഴും 18,000 കുടുംബങ്ങൾക്ക് വൈദ്യുതി കിട്ടിയില്ല. അരുണാചൽ പ്രദേശിലെ പാസിഗഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

1.20 PM: കോൺഗ്രസിന്റെ പ്രകടന പത്രികയെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കോൺഗ്രസിന്റെ കളളത്തരങ്ങൾ ജനങ്ങൾക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു

blockquote class=”twitter-tweet” data-lang=”en”>

Promises of Congress Party in their manifesto attempts to build castles in the air. No one can stop anyone from day dreaming, but has the Congress Party waived off the farmer's loans in Madhya Pradesh, Karnataka and Punjab? People of India understand the lies of Congress Party. pic.twitter.com/m1J7N69yPg

— Chowkidar Ravi Shankar Prasad (@rsprasad) April 3, 2019

1.10 PM: കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ കൊല്ലം ജില്ലാ കലക്ടർ ഡോ.എസ്.കാർത്തികേയൻ മുൻപാകെ നാമനിർദേശ പത്രിക നൽകി.

12.40 PM: കേന്ദ്രത്തിൽ മതേതര ജനാധിപത്യ സർക്കാർ ഉണ്ടാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമാണ്​ കേരളത്തിലെ രാഹുലിന്റെ സ്ഥാനാർതിഥ്വമെന്നും കേരളത്തിൽ 20 സീറ്റും നേടുക എന്നതാണ്​ കോൺഗ്രസിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

12.20 PM: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വയനാട്ടിൽ പ്രചാരണത്തിന് എത്തുന്ന കാര്യം പരിഗണനയിലാണെന്ന് വയനാട് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി

12.10 PM: എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു

11.50 AM: രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ മോശം പരാമർശത്തിൽ വനിതാ കമ്മിഷൻ നടപടി തുടങ്ങി. ലോ ഓഫിസറോട് കമ്മിഷൻ റിപ്പോർട്ട് തേടി

11.30 AM: വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെളളാപ്പളളി നാമനിർദേശ പത്രിക സമർപ്പിച്ചു

11.15 AM: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അധിക്ഷേപം നടത്തിയ ഇടതു മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ എ.വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

11.10 AM: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ നാമനിർദേശ പത്രിക സമർപ്പിച്ചു

10.30 AM: നിരാശരായി വെറുതെ ഇരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ക്കെതിരെ ട്രോളുകളുമായി വരുന്നതെന്ന് എറണാകുളം എന്‍ഡിഎ സ്ഥാനാർഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Lok sabha elections 2019 kerala live updates cpm udf bjp