ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകുമെന്നാണ് കരുതുന്നത്. വയനാട് സീറ്റിനെ ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.
കേരളത്തിൽ നിന്നുള്ള നേതാക്കൾ ഡൽഹിയിൽ തുടരുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുമായി ഇന്ന് വീണ്ടും ചർച്ച നടത്തും. വയനാട് സീറ്റിൽ ടി.സിദ്ദിഖിനെ മത്സരിപ്പിക്കണെമന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഷാനിമോൾ ഉസ്മാനും ഈ സീറ്റിൽ രംഗത്തുള്ളതാണ് കോൺഗ്രസിന് മുഖ്യ തലവേദനയാകുന്നത്. ഷാനിമോൾ ഉസ്മാന് ആലപ്പുഴ സീറ്റ് നൽകാമെന്ന നീക്കത്തോട് എ ഗ്രൂപ്പ് വഴങ്ങിയിട്ടില്ല.
വയനാട് സീറ്റിൽ തർക്കം തുടരുന്നത് തന്നെയാണ് മറ്റ് മൂന്ന് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനുള്ള പ്രധാന കാരണം. 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍, വടകര സീറ്റുകളിലേക്കാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടത്.
11.45 AM: നാല് മണ്ഡലങ്ങളലേയും സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
11.30 AM: മൂന്ന് സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. വയനാട്, വടകര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡ് തീരുമാനിയ്ക്കും