India election results 2019 Kerala: കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് യു.ഡി.എഫിന്റെ മേൽക്കൈ. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2819 വോട്ടിന് സുധാകരന്‍ ലീഡ് ചെയ്യുകയാണ്. ഇടത് കോട്ടകളില്‍ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരന്‍ കഴ്ചവയ്ക്കുന്നത്. ധര്‍മ്മടത്തിന് പുറമെ ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും സുധാകരന്‍ മുന്നേറുകയാണ്.
Read India Election Results Live Updates: എൻഡിഎ 300 കടന്നു; കേരളത്തിൽ യുഡിഎഫ് കുതിപ്പ്

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ 19ലും യു.ഡി.എഫ് തന്നെയാണ് മുന്നിൽ. ആലപ്പുഴയിൽ എ.എം ആരിഫ് മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി നിൽക്കുന്നത്. ഇവിടെ ഷാനിമോളും ആരിഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.
കളളവോട്ട് നടന്നെന്ന് യുഡിഎഫ് ആരോപച്ച മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും എല്‍ഡിഎഫിന് തിരിച്ചടിയാണ്. തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു.
Read More: Lok Sabha Elections 2019: സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം: കേരളത്തിലെ പ്രധാന സംഭവങ്ങള്‍
തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയിൽ സിപിഎം ക്യാംപിൽ മ്ലാനതയാണ്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെന്ററിൽ എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. വിവാദങ്ങളെ വകവയ്ക്കാതെ മുന്നോട്ടുപോയ സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി തെരഞ്ഞെടുപ്പിന് തൊട്ടുമുന്പുവന്ന ശബരിമല വിഷയമായിരുന്നു. സർക്കാരിന് ഇത് വൻതോതിൽ തിരിച്ചടിയായി.