Lok Sabha Election 2019: ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ്ങിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലൻഡ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ ഒൻപതു സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തിരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലെല്ലാം ഇന്ന് വൈകീട്ടാണ് പ്രചാരണം അവസാനിക്കുന്നത്.
Read: 2019 ലോക്സഭാ തിരഞ്ഞെടുപ്പ്; രാജ്യത്ത് ആദ്യ വോട്ട് രേഖപ്പെടുത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇന്ന് ബിജെപിയുടെ പ്രചാരണത്തിനെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസം, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡീഷയിലെ പുരിയില്‍ പ്രചാരണം നടത്തുമ്പോള്‍ യുപിയിലെ ആദ്യഘട്ട പോളിങ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളിലാണ് പ്രിയങ്ക പ്രചരണം കൊഴുപ്പിക്കാനെത്തുന്നത്. ന്യായ് അടക്കമുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പ്രകടന പത്രികയെ പരമാവധി ആളുകളിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രചാരണത്തിലുടനീളം ശ്രമിക്കുന്നു.