തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. നാളെ മുതൽ പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. അ​ഞ്ചി​നാണ് സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന. എ​ട്ട്​ വ​രെ പത്രിക പി​ൻ​വ​ലി​ക്കാം. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. അ​ന്ന്​​ അ​ന്തി​മ പോ​രാ​ട്ട​ചി​ത്രം വ്യ​ക്​​ത​മാ​കും.

Read: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്

പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ്​ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ചി​ഹ്​​നം അ​നു​വ​ദി​ക്കും. ഏ​പ്രി​ൽ 21ന്​​ ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. 22ന്​ ​പോ​ളി​ങ്​ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം. വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് പത്രിക നൽകേണ്ടത്.

നാമനിർദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ