മലപ്പുറം: ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കോൺഗ്രസും ലീഗും തോൽക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിജയരാഘവൻ വിശദീകരിച്ചു.
Read: എ.വിജയരാഘവനെ പിന്തുണച്ച് പി.കെ.ബിജു; ആരോപണത്തില്‍ കഴമ്പില്ലെന്ന് വാദം
‘പ്രസംഗത്തിന് ചില മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ വ്യാഖ്യാനമാണ്. ആരേയും വേദനിപ്പിക്കുക എന്നത് നമ്മുടെ ഉദ്ദേശമല്ല. സ്ത്രീകൾ പൊതുരംഗത്ത് കൂടുതലായി വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഞങ്ങളുടെ പാര്‍ട്ടിയിലെ കുറവ് പോലും അംഗീകരിച്ച ആളാണ് ഞാന്‍. ഏതെങ്കിലും പ്രത്യേക വനിതയെ ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഭാര്യ പോലും ഒരു പൊതുപ്രവര്‍ത്തകയാണ്. യുഡിഎഫിന്റെ 20 പേരും തോല്‍ക്കുമെന്നാണ് പറഞ്ഞത്. അവര്‍ക്ക് ആ പരാമര്‍ശത്തില്‍ വിഷമിക്കേണ്ട കാര്യമില്ല,’ വിജയരാഘവന് പറഞ്ഞു.
‘ഖേദം പ്രകടിപ്പിക്കാന്‍ മാത്രം ഒന്നും പറഞ്ഞിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്നാണ് പറഞ്ഞത്. അവര്‍ക്ക് വിഷമം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല. കോൺഗ്രസ് രാഷ്ട്രീയനിലപാടുകളെയാണ് ഞാൻ വിമർശിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് മുതിർന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ കുറിച്ചും പ്രസംഗത്തിൽ ദുരുദ്ദേശ്യപരമായി ഒന്നും പറഞ്ഞില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.