Election Results 2019 Date and Counting Time: ബിജെപിയുടെ നേതൃത്വത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുമ്പോഴും, ഇന്ന് മെയ് 23ാം തിയ്യതി നടക്കുന്ന വോട്ടെണ്ണലാണ് രാജ്യം ആര് ഭരിക്കും എന്നതിന്റെ യഥാര്‍ത്ഥ ചിത്രം തരുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടന്നത്.
കഴിഞ്ഞ കാലങ്ങളില്‍ എക്‌സിറ്റ് പോളുകള്‍ കൃത്യമായി വന്നിട്ടുണ്ടെങ്കിലും പ്രവചനങ്ങള്‍ക്ക് തെറ്റ് പറ്റിയ ചരിത്രങ്ങളും ഉണ്ട്. പ്രധാനമായും 2004ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും ഭരണം നേടിയത് യുപിഎ സര്‍ക്കാരായിരുന്നു. രാജ്യം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ആര് വാഴും ആര് വീഴും എന്നറിയാന്‍.
Read More: Kerala Lok Sabha Constituencies List: ലോകസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളിലൂടെ
രാജ്യത്ത് 542 ലോക്‌സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആറ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്.
വോട്ടെണ്ണല്‍ സമയം
മെയ് 23ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. അന്നേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയോടെ ഏകദേശ ചിത്രം ലഭിക്കുമെങ്കിലും കൃത്യമായ ഫലം അറിയണമെങ്കില്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വരും. മെയ് 23ന് രാത്രിയോ 24ന് രാവിലെയോ ആയിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Read More: Lok Sabha Election Exit Poll Result Highlights: എന്‍ഡിഎ തിരികെ വരുമെന്ന് എക്സിറ്റ് പോളുകള്‍

Lok Sabha Elections 2019: കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം
പ്രധാന മണ്ഡലങ്ങള്‍
ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തില്‍ ഫലം അറിയാന്‍ പോകുന്നത്. ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കാന്‍ തുടങ്ങും. സംസ്ഥാനം ഉറ്റു നോക്കുന്ന ആറ് മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും:
- വയനാട്: രാഹുല്‍ ഗാന്ധി(യുഡിഎഫ്), പി.പി സുനീര്‍(എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പിള്ളി(എന്‍ഡിഎ)
- വടകര: പി.ജയരാജന്‍(എല്‍ഡിഎഫ്), കെ.മുരളീധരന്‍(യുഡിഎഫ്)
- ആലത്തൂര്‍: പി.കെ ബിജു(എല്‍ഡിഎഫ്), രമ്യാ ഹരിദാസ്(യുഡിഎഫ്)
- തൃശൂര്‍: ടി.എന്‍ പ്രതാപന്‍(യുഡിഎഫ്), സുരേഷ് ഗോപി(എന്‍ഡിഎ), രാജാജി മാത്യൂ തോമസ് (എല്‍ഡിഎഫ്)
- പത്തനംതിട്ട: ആന്റോ ആന്റണി(യുഡിഎഫ്), വീണാ ജോര്‍ജ് (എല്‍ഡിഎഫ്), കെ.സുരേന്ദ്രന്‍(എന്‍ഡിഎ)
- തിരുവനന്തപുരം: ശശി തരൂര്‍(യുഡിഎഫ്), കുമ്മനം രാജശേഖരന്‍(ബിജെപി), സി.ദിവാകരന്‍(എല്‍ഡിഎഫ്)
Read More: ജനവിധി കാത്ത് രാജ്യം; കേരളത്തില്‍ 140 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍
ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളായ വയനാടും അമേഠിയും ഉള്‍പ്പെടെ പതിനാറ് മണ്ഡലങ്ങളിലേക്കാണ് രാജ്യം ഉറ്റു നോക്കുന്നത്.
- വാരണാസി(ഉത്തര്‍പ്രദേശ്): നരേന്ദ്ര മോദി(ബിജെപി), അജയ് റായ്(കോണ്‍ഗ്രസ്), ശാലിനി യാദവ്(എസ്പി)
- അമേഠി(ഉത്തര്‍പ്രദേശ്): രാഹുല്‍ ഗാന്ധി(കോണ്‍ഗ്രസ്), സ്മൃതി ഇറാനി(ബിജെപി)
- റായിബറേലി(ഉത്തര്‍പ്രദേശ്): സോണിയ ഗാന്ധി(കോണ്‍ഗ്രസ്), ദിനേശ് പ്രതാപ് സിങ്(ബിജെപി)
- ലക്‌നൗ(ഉത്തര്‍പ്രദേശ്): രാജ്‌നാഥ് സിങ്(ബിജെപി), പൂനം സിന്‍ഹ(എസ്പി), ആചാര്യ പ്രമോദ് കൃഷ്ണം(കോണ്‍ഗ്രസ്)
- ഭോപ്പാല്‍(മധ്യപ്രദേശ്): ദിഗ്വിജയ് സിങ്(കോണ്‍ഗ്രസ്), സാധ്വി പ്രഗ്യാ ഠാക്കൂര്‍(ബിജെപി)
- ഗുരുദാസ്പൂര്‍(പഞ്ചാബ്): സണ്ണി ഡിയോള്‍(ബിജെപി), സുനില്‍ ജഖര്‍(കോണ്‍ഗ്രസ്)
- അമൃത്സര്‍(പഞ്ചാബ്): ഹര്‍ദീപ് സിങ് പുരി(ബിജെപി), ഗുര്‍ജിത് സിങ് ഔജ്‌ല(കോണ്‍ഗ്രസ്)
- ബെഗുസാരയ്(ബിഹാര്‍): കനയ്യ കുമാര്‍(സിപിഐ), ഗിരിരാജ് സിങ്(ബിജെപി), തന്‍വീര്‍ ഹസന്‍(ആര്‍ജെഡി)
- വയനാട്: രാഹുല്‍ ഗാന്ധി(യുഡിഎഫ്), പി.പി സുനീര്‍(എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പിള്ളി(എന്‍ഡിഎ)
- അസംഗര്‍(യുപി): അഖിലേഷ് യാദവ്(എസ്പി), ദിനേശ് ലാല്‍ യാദവ് ‘നിരാഹുവ'(ബിജെപി)
- ഹിസര്‍(ഹരിയാന): ദുഷ്യന്ത് ചൗതല(ജെജെപി), ഭവ്യ ബിഷ്‌ണോയ്(കോണ്‍ഗ്രസ്), ബ്രിജേന്ദ്ര സിങ്(ബിജെപി)
- റോതക്(ഹരിയാന): ഭൂപീന്ദര്‍ സിങ് ഹൂഡ(കോണ്‍ഗ്രസ്), രമേഷ് ചന്ദര്‍ കൗശിക്(ബിജെപി), ദ്വിഗ്വിജയ് ചൗതാല(ജെജെപി), സുരേന്ദര്‍ ഛികാര(ഐഎന്‍എല്‍ഡി)
- മെയ്ന്‍പൂരി(യുപി): മുലായം സിങ് യാദവ്(എസ്പി), പ്രേം സിങ് ശക്യ(ബിജെപി)
- അസന്‍സോള്‍(പശ്ചിമ ബംഗാള്‍): ബാബുല്‍ സുപ്രിയോ(ബിജെപി), മൂണ്‍ മൂണ്‍ സെന്‍(ടിഎംസി)
- കേന്ദ്രപര(ഒഡീഷ): ബൈജയന്ത് പാണ്ഡ(ബിജെപി), അനുഭവ് മൊഹന്തി(ബിജെഡി), ധരാനിധര്‍ നായക്(കോണ്‍ഗ്രസ്)
Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook
.