Lok Sabha Election Results 2019 Kerala: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റം. 19 സീറ്റുകളിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ് മുന്നേറുന്നത്. തിരുവന്തപുരത്ത് തുടക്കത്തിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ശശി തരൂർ തിരിച്ചു പിടിച്ചു.
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലുമായി 77.68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 83.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നില്‍. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തായിരുന്നു, 73.45 ശതമാനം.
മണ്ഡലങ്ങളിലെ ലീഡ് നില
കാസര്‍കോട്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനെപിന്നലാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 22517 വോട്ടിനാണ് ഉണ്ണിത്താന്‍ ലീഡ ്‌ചെയ്യുന്നത്. സതീഷ് ചന്ദ്രന്‍ 381972 വോട്ട് നേടിയപ്പോള്‍ 404489 വോട്ടുകളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത്.
കണ്ണൂര്‍
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം കണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ മധുരപ്രതികാരം. സിറ്റിങ് എംപി പികെ ശ്രീമതിയെ 82909 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ കെ സുധാകരന്‍ ലീഡ് ചെയ്യുന്നത്. പികെ ശ്രീമതി 357506 വോട്ടുകളും സുധാകരന്‍ 440415 വോട്ടുകളും നേടിയിട്ടുണ്ട്. 83 ശതമാനം വോ്്ട്ടുകളാണ് എണ്ണി കഴിഞ്ഞത്.
വടകര
സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം കണ്ട മണ്ഡലങ്ങളിലൊന്നായിരുന്നു വടകര. സിപിഎമ്മിന്റെ കരുത്തനായ നേതാവ് പി ജയരാജനെതിരെ കോണ്‍ഗ്രസിന്റെ കെ മുരളീധരന് 70606 വോട്ടുകളുടെ ലീഡ്. മുരളീധരന്‍ 453604 വോട്ടുകളും ജയരാജന്‍ 382998 വോട്ടുകളുമാണ് നേടിയത്.
വയനാട്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് വയനാട്ടില്‍ മുന്നേറുന്നത്. 2014 ല്‍ ഇ അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ റെക്കോര്‍ഡ് മറി കടന്ന രാഹുല്‍ ഗാന്ധി 331158 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. സിപിഐയുടെ പിപി സുനീര്‍ 213356 വോട്ടുകളാണ് നേടിയത്.
കോഴിക്കോട്
ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടിയ മണ്ഡലത്തില്‍ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ എംകെ രാഘവന്‍ സിപിഎമ്മിന്റെ എ പ്രദീപ് കുമാറിനേക്കാള്‍ 84519 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. എംകെ രാഘവന്‍ 476278 വോട്ടുകളും പ്രദീപ് കുമാര്‍ 391759 വോട്ടുകളുമാണ് നേടിയത്.
മലപ്പുറം
മുസ്ലീം ലീഗിന്റെ കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് മലപ്പുറത്ത് ലീഡ് ചെയ്യുന്നത്. ഇ അഹമ്മദിന്റെ 2014 ലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തെ പിന്തള്ളിയ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്.247324 വോട്ടുകള്‍ക്കാണു കുഞ്ഞാലിക്കുട്ടിയുടെ ലീഡ്. സിപിഎമ്മിന്റെ വിപി സാനു 302911 വോട്ടുകളാണ് നേടിയിട്ടുള്ളത്. കുഞ്ഞാലിക്കുട്ടി 550235 വോട്ടുകള്‍ നേടിയിട്ടുണ്ട്. 92 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടുണ്ട്.
പൊന്നാനി
വിജയം ആവര്‍ത്തിച്ച് ഇടി മുഹമ്മദ് ബഷീര്‍. പിവി അന്‍വറിനെതിരെ 163569 വോട്ടുകള്‍ക്കാണ് ഇടി മുഹമ്മദ് ബഷീര്‍ ലീഡ് ചെയ്യുന്നത്. അന്‍വര്‍ 299527 വോട്ടുകള്‍ നേടിയപ്പോള്‍ 463096 വോട്ടുകളാണ് ഇടി മുഹമ്മദ് ബഷീര്‍ നേടിയത്. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.
പാലക്കാട്
അപ്രതീക്ഷിത ഫലം കണ്ട പാലക്കാട് സിപിഎമ്മിന്റെ എംബി രാജേഷിനെ 11941 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠന്‍ പിന്നിലാക്കി മുന്നേറുന്നു. നാലാം തവണ ജനവിധി തേടിയ രാജേഷ് ഇതുവരെ 398714 വോട്ടുകള്‍ നേടിയിട്ടുണ്ട്. ശ്രീകണ്ഠന്‍ വോട്ടുകള്‍ നേടി. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു പാലക്കാട്. 99 ശതമാനം വോട്ടുകളും പാലക്കാട് എണ്ണിക്കഴിഞ്ഞു.
ആലത്തൂര്‍
ആവേശകരമായ മത്സരം നടന്ന ആലത്തൂരില്‍ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ രമ്യാ ഹരീദാസ് 158302 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. തുടര്‍ച്ചയായ വിജയം തേടിയിറങ്ങിയ സിപിഎമ്മിന്റെ പികെ ബിജു ഇതുവരെ 372255 വോട്ടുകളാണ് നേടിയത്. രമ്യ 530557 വോട്ടുകള്‍ നേടിയിട്ടുണ്ട്. 99 ശതമാനം വോട്ടെണ്ണലും പൂര്‍ത്തിയായിട്ടുണ്ട്.
തൃശ്ശൂര്‍
ത്രികോണ മത്സരം കണ്ട തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ ടിഎം പ്രതാപന് മികച്ച മുന്നേറ്റം.91051 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രതാപന്റെ മുന്നേറ്റം. രാജാജി മാത്യു തോമസ് 310124 വോട്ടുകള്‍ നേടിയിട്ടുണ്ട്. 96 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.
ചാലക്കുടി
എല്‍ഡിഎഫിന്റെ ഇന്നസെന്റിനെ 112687 വോട്ടുകള്‍ക്ക് പിന്നാലാക്കി ബെന്നി ബെഹ്നാന്‍. 398971 വോട്ടുകളാണ് കോണ്‍ഗ്രസിന്റെ ബെന്നി ബെഹ്നാന്‍ ഇതുവരെ നേടിയത്. ഇന്നസെന്റിന് 286284 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്. 83 ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയത്.
എറണാകുളം
ശക്തരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലമാണ് എറണാകുളം. സിപിഎമ്മിന്റെ പി രാജീവിനെ 169510 വോട്ടുകള്‍ പിന്നാലാക്കി കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ മുന്നേറുന്നു. പി രാജീവ് ഇതുവരെ 321344 വോട്ടുകള്‍ നേടിയപ്പോള്‍ 490854 വോട്ടുകളായിരുന്നു ഹൈബി നേടിയി്ട്ടുള്ളത്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു.
ഇടുക്കി
അപ്രതീക്ഷിത കുതിപ്പിലൂടെ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ വിജയത്തിലേക്ക്. 171050 വോട്ടുകള്‍ക്കായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ മുന്നേറ്റം. ജോയ്‌സ് ജോര്‍ജ് 326372 വോട്ടുകള്‍ നേടിയപ്പോള്‍ 497422 വോട്ടുകളാണ് ഡീന്‍ നേടിയത്. ഇതുവരെ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.
കോട്ടയം
സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും കെഎം മാണിയുടെ മരണവും കണ്ട കോട്ടയത്ത് 104462 വോട്ടുകള്‍ക്ക് തോമസ് ചാഴിക്കാടന്‍ മുന്നിട്ടു നില്‍ക്കുന്നു. സിപിഎമ്മിന്റെ വിഎന്‍ വാസവനെയാണ് ചാഴിക്കാടന്‍ പിന്നിലാക്കിയത്.43269 വോട്ടുകളാണ് തോമസ് ചാഴിക്കാടന്‍ നേടിയിട്ടുള്ളത്. വാസവന്‍ 308807 വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇതുവരെ 98 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടുണ്ട്.
ആലപ്പുഴ
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് മുന്നേറാന്‍ കഴിഞ്ഞ ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. ലീഡ് നില മാറി മറഞ്ഞ മണ്ഡലത്തില്‍ 13820 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനെ സിപിഎമ്മിന്റെ എഎം ആരിഫ് പിന്നിലാക്കി മുന്നേറുന്നു. ഷാനിമോള്‍ ഉസ്മാന്‍ 388248 വോട്ടുകള്‍ നേടിയപ്പോള്‍ 401057 വോട്ടുകളാണ് ആരിഫ് നേടിയത്. ഇതുവരെ 89 ശതമാനം വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്.
മാവേലിക്കര
കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷാണ് മാവേലിക്കരയില്‍ മുന്നേറുന്നത്. 56420 വോട്ടുകള്‍ക്കാണ് സുരേഷിന്റെ മുന്നേറ്റം. സുരേഷ് 411733 വോട്ടുകളുമായി മുന്നേറുമ്പോള്‍. ചിറ്റയം ഗോപകുമാര്‍ 355313 വോട്ടുകളാണ് നേടിയത്. 94 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നു.
പത്തനംതിട്ട
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയില്‍ കണ്ടത്. ഒരുഘട്ടത്തില്‍ ബിജെപിയുടെ കെ സുരേന്ദ്രന്‍ ഒന്നാമതെത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി 44865 വോട്ടുകളുമായി ലീഡ് ചെയ്യുന്നു. 375160 വോട്ടുകളാണ് ആന്റോ ആന്റണി ഇതുവരെ നേടിയത്. സിപിഎമ്മിന്റെ വീണാ ജോര്‍ജ് 3302895 വോട്ടുകളാണ് ഇതുവരെ നേടിയത്.
കൊല്ലം
സിപിഎമ്മിന്റെ കെഎന്‍ ബാലഗോപാലിനെ 133546 വോട്ടുകള്‍ക്ക് പിന്നിലാക്കി എന്‍കെ പ്രേമചന്ദ്രന്‍. 441600 വോട്ടുകളാണ് പ്രേമചന്ദ്രന്‍ നേടിയത്. 308054 വോട്ടുകളാണ് ബാലഗോപാല്‍ നേടിയത്. 88 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.
ആറ്റിങ്ങല്‍
സിപിഎമ്മിന്റെ എ സമ്പത്തിനെ 33173 വോട്ടുകള്‍ക്ക് പിന്നിലാക്കി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ്. സമ്പത്ത് 305463 വോട്ടുകള്‍ നേടിയപ്പോള്‍ പ്രകാശ് 338636 വോട്ടുകളാണ് ഇതുവരെ നേടിയത്.
തിരുവനന്തപുരം
ത്രികോണ മത്സരം കണ്ട മണ്ഡലമായിരുന്നു തിരുവനന്തപുരം. ഒരുഘട്ടത്തില്‍ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ മുന്നിലായിരുന്നു. 62679 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ ലീഡ് ചെയ്യുന്നത്. കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയപ്പോള്‍ വോട്ടുകളുമായി സിപിഎമ്മിന്റെ സി ദിവാകരന്‍ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.