കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കിയാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം സ്വന്തമാക്കിയത്. ദേശീയ തലത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടതെങ്കിലും സംസ്ഥാനത്തെ ജയം കോൺഗ്രസിനും യുഡിഎഫിനും ആശ്വാസപകരുന്നതാണ്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളങ്ങാനായ ഏക സംസ്ഥാനവും കേരളമാണെന്ന് എടുത്ത് പറയാൻ സാധിക്കും. 20ൽ 19 സീറ്റും തൂത്തുവാരിയാണ് യുഡിഎഫിന്റെ മുന്നേറ്റം.

ഇടത് കോട്ടകൾ തകർക്കുകയും വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷം കുറിക്കുകയും ചെയ്തു ഐക്യ ജനാധിപത്യ മുന്നണി. രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വവും ശബരിമലയുമെല്ലാം വൻഭൂരിപക്ഷത്തിന് അടിത്തറ പാകി. റെക്കോർഡ് പോളിങ് ഭൂരിപക്ഷത്തിലും വ്യക്തമായിരുന്നു എന്ന് എടുത്ത് പറയണം.

Lok Sabha Election Results 2019, complete List of winners – കാസർഗോഡ്

ഇടതുപക്ഷം വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു കാസർഗോഡ്. എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ എന്ന യുഡിഎഫ് സ്ഥാനാർത്ഥി അപ്രതീക്ഷിത കുതിപ്പ് നടത്തിയതോടെ റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയായിരുന്നു. 40438 വോട്ടുകൾക്കാണ് ഇടതുപക്ഷത്തിന്റെ കെ.പി സതീഷ് ചന്ദ്രനെ രാജ്മോഹൻ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്. നോട്ട ഇവിടെ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടിക്ക് വഴിതെളിച്ചതെന്നാണ് വിലയിരുത്തൽ

Lok Sabha Election Results 2019, complete List of winners – കണ്ണൂർ

ശക്തമായ മത്സരം നടന്ന കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ ജയം ആധികാരികമായിരുന്നു. 94559 വോട്ടുകൾക്കാണ് ഇടതുപക്ഷത്തിന്റെ പി.കെ ശ്രീമതിയെ കെ സുധാകരൻ പരാജയപ്പെടുത്തിയത്. ഇരുമുന്നണികൾക്കും വിജയ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും വോട്ടെണ്ണലിൽ ഒരിക്കൽ പോലും കരുത്ത് കാട്ടാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. ഒരു ഘട്ടത്തിൽ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന് പോലും കരുതിയിരുന്നെങ്കിലും സുധാകരന്റെ തേരോട്ടം 5441 വോട്ടുകൾ അകലെ അവസാനിക്കുകയായിരുന്നു.

Lok Sabha Election Results 2019, complete List of winners – വടകര

ഇടത് കോട്ടയെന്ന് ഇടതുപക്ഷവും രാഷ്ട്രീയ കേരളവും ഉറച്ച് വിശ്വസിച്ച് വടകരയിൽ പക്ഷെ എൽഡിഎഫിന് കാലിടറി. വട്ട്യൂർക്കാവ് എംഎൽഎ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയോപ്പോഴും ഇടത് പക്ഷം ജയപ്രതീക്ഷ കൈവിട്ടില്ലായിരുന്നു. എന്നാൽ വോട്ടെണ്ണാൻ ആരംഭിച്ചത് മുതൽ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയായിരുന്നു ഫലം പുറത്ത് വന്നുകൊണ്ടിരുന്നത്. കടുത്ത പോരാട്ടത്തിൽ സിപിഎം മുൻ കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനെ കൂടിയായിരുന്ന 84663 വോട്ടുകൾക്ക് പരാജയപ്പെടുത്തി കെ. മുരളീധരൻ ജയം സ്വന്തമാക്കി.

Lok Sabha Election Results 2019, complete List of winners – വയനാട്

സംസ്ഥാനം ഇതുവരെ കണ്ട റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം. കൃത്യമായി പറഞ്ഞാൽ 431770 വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന പി.പി സുനീറിനെ രാഹുൽ പരാജയപ്പെടുത്തിയത്. അമേഠിയിൽ നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങിയ രാഹുലിന് എന്നാൽ വയനാട് സമ്മാനിച്ച റെക്കോർഡ് ഭൂരിപക്ഷമായിരുന്നു.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – കോഴിക്കോട്

ശക്തമായ മത്സരം നടന്ന മറ്റൊരു മണ്ഡലമായിരുന്നു കോഴിക്കോട്. ജനകീയരായ രണ്ട് നേതാക്കാൾ നേർക്കുനേർ വന്നപ്പോൾ തിരഞ്ഞെടുപ്പ് രംഗമാകെ ചൂടുപിടിച്ചിരുന്നു. എന്നാൽ വോട്ടെണ്ണലിൽ എം.കെ രാഘവനെന്ന സിറ്റിങ് എംപി പൂർണ ആധിപത്യത്തോടെ ജയം സ്വന്തമാക്കി. 85225 വോട്ടുകൾക്കായിരുന്നു എ പ്രദീപ് കുമാർ എംഎൽഎയെ രാഘവൻ പരാജയപ്പെടുത്തിയത്. ഒളിക്യാമറ വിവാദമുൾപ്പടെയുള്ള തിരിച്ചടികൾ പ്രചരണ കാലഘട്ടത്തിലുണ്ടായെങ്കിലും അന്തിമ വിജയം എംകെ രാഘവൻ സ്വന്തമാക്കുകയായിരുന്നു.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – മലപ്പുറം

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറത്ത് യുഡിഎഫ് ജയം സുനിശ്ചിതമായിരുന്നു. എന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവിനെ പരാജയപ്പെടുത്തുകയായിരുന്നു. 2,60,050 വോട്ടുകൾക്കായിരുന്നു സാനുവിന്റെ തോൽവി. രാഹുൽ ഗാന്ധിക്ക് പിന്നാലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർത്ഥിയും പി.കെ കുഞ്ഞാലിക്കുട്ടിയാണ്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – പൊന്നാനി

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് മത്സരിച്ച മറ്റൊരു മണ്ഡലമായിരുന്നു പൊന്നാനി. ഇടതുപക്ഷ എംഎൽഎ പി.വി അൻവറിനെ ഇറക്കി കോട്ട പൊളിക്കാനായിരുന്നു ഇടതുപക്ഷത്തിന്റെ നീക്കം. എന്നാൽ ആ ശ്രമം പൂർണമായും തകർന്നടിഞ്ഞു എന്നതിന്റെ തെളിവാണ് ഇ.ടി മുഹമ്മദ് ബഷീർ നേടിയ റെക്കോർഡ് ഭൂരിപക്ഷം. 1,93,23 വോട്ടുകൾക്കാണ് അൻവറിന് അടിയറവ് പറയേണ്ടി വന്നത്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – പാലക്കാട്

മറ്റൊരു ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലമാണ് പാലക്കാട്. മൂന്നാം വട്ടവും പാലക്കാടിനെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തുമെന്ന് തന്നെയായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ അവസാന ഘട്ടത്തിൽ അപ്രതീക്ഷിത കുതിപ്പ് നടത്തി വി.കെ ശ്രീകണ്ഠൻ ജയം സ്വന്തമാക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ എം.ബി രാജേഷിന് തന്നെയായിരുന്നു മേൽക്കൈയെങ്കിലും വി.കെ ശ്രീകണ്ഠൻ പിന്നീട് ലീഡെടുക്കുകയായിരുന്നു.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – ആലത്തൂർ

യുഡിഎഫ് അപ്രതീക്ഷിത കുതിപ്പ് നടത്തിയ മറ്റൊരു മണ്ഡലമാണ് ആലത്തൂർ. വിജയസാധ്യത കൽപ്പിച്ചിരുന്നെങ്കിലും രമ്യ ഹരിദാസ് എന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയം പ്രവചനങ്ങൾക്കും അതീതമായിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടി ജയിച്ച സ്ഥാനാർത്ഥികളിൽ ഒരാളാണ് രമ്യാ ഹരിദാസും. സിറ്റിങ് എംപിയായ പി.കെ ബിജുവിനെ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ വീഴ്ത്തിയത്. കൃത്യമായി പറഞ്ഞാൽ 158968 വോട്ടുകൾക്ക്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – തൃശൂർ

യുഡിഎഫ് വിജയസാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിൽ മുൻപന്തിയിൽ തന്നെയായിരുന്നു തൃശൂരിന്റെ സ്ഥാനവും. അത് അങ്ങനെ തന്നെ സംഭവിച്ചെങ്കിലും ഭൂരിപക്ഷം തൃശൂരിനെയും ഞെട്ടിച്ചു. ഒരു ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രാജാജി തോമസും സുരേഷ് ഗോപിയും കൃത്യമായി വോട്ട്പിടിച്ചതോടെ പ്രതാപന്റെ ലീഡ് ലക്ഷം കടന്നില്ല. എന്നാലും രണ്ടാം സ്ഥാനത്തുള്ള രാജാജി തോമസിനേക്കാൾ 93633 വോട്ടുകൾ അധികം നേടാൻ പ്രതാപന് സാധിച്ചു.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – ചാലക്കുടി

ലക്ഷം ഭൂരിപക്ഷം പിറന്ന മറ്റൊരു മണ്ഡലമാണ് ചാലക്കുടി. സിറ്റിങ് എംപിയായ ഇന്നസെന്റിനെ 132274 വോട്ടുകൾക്ക് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പരാജയപ്പെടുത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ ഇന്നസെന്റിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല കൃത്യമായി ലീഡ് ഉയർത്താൻ ബെന്നി ബെഹന്നാന് സാധിക്കുകയും ചെയ്തു.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – എറണാകുളം

മധ്യ കേരളത്തിൽ യുഡിഎഫ് ജയിക്കുമെന്നുറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എറണാകുളം. എംഎൽഎ കൂടിയായ ഹൈബി ഈഡൻ ജയം സ്വന്തമാക്കുകയും ചെയ്തു. 1,69,153 വോട്ടുകൾക്കാണ് ഹൈബി ഈഡൻ സിപിഎം സ്ഥാനാർത്ഥി പി രാജീവിനെ പരാജയപ്പെടുത്തിയത്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – ഇടുക്കി

യുഡിഎഫ് അപ്രതീക്ഷിത കുതിപ്പ് നടത്തിയ മറ്റൊരു മണ്ഡലമാണ് ഇടുക്കി. സിറ്റിങ് എംപി ജോയ്സ് ജോർജിനെ അട്ടിമറിച്ച് ഡീൻ കുര്യാക്കോസ് നേടിയത് റെക്കോർഡ് ഭൂരിപക്ഷത്തിന്റെ വിജയം. കഴിഞ്ഞ തവണ തോറ്റ മണ്ഡലത്തിൽ തോൽപ്പിച്ച സ്ഥാനാർത്ഥിയെ അഞ്ച് വർഷങ്ങൾക്ക് അപ്പുറം റെക്കോർഡ് മാർജിനിൽ പരാജയപ്പെടുത്തി കണക്ക് തീർക്കുക തന്നെയായിരുന്നു ഡീൻ. 171053 വോട്ടുകൾക്കാണ് ജോയ്സിനെ ഡീൻ മലർത്തിയടിച്ചത്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – കോട്ടയം

കേരള കോൺഗ്രസ് നേതാവ് കെ.എം മാണി അവസാനമായി എടുത്ത രാഷ്ട്രീയ തീരുമാനം എന്ന നിലക്കാണ് തോമസ് ചാഴിക്കാടന്റെ സ്ഥാനാർത്ഥിത്വം വാർത്തകളിൽ നിറഞ്ഞത്. യുഡിഎഫ് അത് പ്രചരണായുധം കൂടിയാക്കിയതോടെ കോട്ടയം മണ്ഡലം യുഡിഎഫിന് ഒപ്പം നിന്നു. ഒരു ലക്ഷത്തിലധികം വോട്ടിനായിരുന്നു തോമസ് ചാഴികാടന്റെയും ജയം. വിഎൻ വാസവനേക്കാൾ 106259 വോട്ടുകൾ നേടി തോമസ് ചാഴികാടൻ ജയം സ്വന്തമാക്കുകയായിരുന്നു.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – ആലപ്പുഴ

ഇടതുപക്ഷത്തിന്റെ അവസാന കനലായി അവശേഷിച്ച ആലപ്പുഴയിൽ ജയം എ.എം ആരിഫിനൊപ്പമായിരുന്നു. നിസാര ഭൂരിപക്ഷത്തിനാണ് ആരിഫിന്രെ ജയമെങ്കിലും ഇടതുപക്ഷത്തെ സംബന്ധിച്ചടുത്തോളം ആ സീറ്റിനും ജയത്തിനും വലിയ വിലയാണുള്ളത്. 9213 വോട്ടുൾക്കാണ് യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനെ എ.എം ആരിഫ് പരാജയപ്പെടുത്തിയത്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – മാവേലിക്കര

സിറ്റിങ് എംപിയായ കൊടിക്കുന്നിൽ സുരേഷിനെ വീഴ്ത്താൻ ഇടതുപക്ഷം ഇറക്കിയത് ചിറ്റയം ഗോപകുമാർ എന്ന സിറ്റിങ് എം.എൽ.എയെ. ചിറ്റയം ഗോപകുമാറിനെ 61500 വോട്ടുകൾക്ക് പരാജയപ്പെടുത്തി കൊടിക്കുന്നിൽ മണ്ഡലം നിലനിർത്തി.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – പത്തനംതിട്ട

ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന പ്രതീക്ഷകൾ സജീവമാക്കിയായിരുന്നു പത്തനംതിട്ടയിലെ വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ മൂന്ന് സ്ഥാനാർത്ഥികളും ഇഞ്ചോടിഞ്ച് വോട്ടുകൾ നേടി ജയ സാധ്യത സജീവമാക്കി. എന്നാൽ ഒരു ഘട്ടത്തിൽ സുരേന്ദ്രനും പിന്നാലെ വീണ ജോർജും വീണതോടെ സിറ്റിങ് എംപി ആന്റോ ആന്റണി വീണ്ടും ജയം സ്വന്തമാക്കി. 44613 വോട്ടുകൾക്കായിരുന്നു പത്തനംതിട്ടയിലെ യുഡിഎഫിന്റെ ജയം.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – കൊല്ലം

എൻ.കെ പ്രേമചന്ദ്രൻ ഒരിക്കൽ കൂടി കരുത്ത് കാട്ടുന്നതിനാണ് കൊല്ലത്തിന്റെ മണ്ണ് വേദിയായത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വീണ്ടും ഉയർത്തിയ പ്രേമചന്ദ്രൻ 149772 വോട്ടുകൾക്കാണ് ഇടതുപക്ഷത്തിന്റെ കെ.എൻ ബാലഗോപാലിനെ പരാജയപ്പെടുത്തിയത്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – ആറ്റിങ്ങൽ

മറ്റൊരു ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. സിറ്റിങ് എംപി എ സമ്പത്തിന്റെ ജയം അത്രമേൽ സുനിശ്ചിതമായിരുന്നു. എന്നാൽ അടൂർ പ്രകാശ് അട്ടിമറി ജയവുമായി ആറ്റിങ്ങൽ സ്വന്തമാക്കി. തുടക്കത്തിൽ സമ്പത്ത് മുന്നിട്ട് നിന്നെങ്കിലും ആ കണക്കുകൾക്ക് അധികം ആയുസുണ്ടായില്ല. പിന്നീട് ലീഡെറ്റെടുത്ത അടൂർ പ്രകാശ് അവസാനഘട്ടം വരെ നിലനിർത്തി. 39171 വോട്ടുകൾക്ക് സമ്പത്തിനെ പരാജയപ്പെടുത്തി അടൂർ പ്രകാശ് പർലമെന്റിലേക്ക്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Lok Sabha Election Results 2019, complete List of winners – തിരുവനന്തപുരം

ശക്തമായ ത്രികോണ മത്സരം മാത്രമല്ല ബിജെപിക്ക് ഒരു സീറ്റുകൂടി പ്രവചിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനും, സിറ്റിങ് എംഎൽഎ സി ദിവാകരനും സിറ്റിങ് എംപി ശശി തരൂരും നേർക്കുനേർ വന്നപ്പോൾ മത്സരം അത്ര എളുപ്പമാകില്ലെന്ന് ഉറപ്പായിരുന്നു. അതിന്റെ സൂചനകൾ നൽകുന്നതായിരുന്നു ആദ്യഘട്ട ഫലസൂചനകൾ. എന്നാൽ അവസാന ഘട്ടത്തിൽ ഭൂരിപക്ഷം ലക്ഷം കടത്താൻ ശശി തരൂരിനായി. 100132 വോട്ടുകൾക്കായിരുന്നു രണ്ടാം സ്ഥാനത്തുള്ള കുമ്മനം രാജശേഖരനെ മറികടന്ന് ശശി തരൂർ ജയം ഉറപ്പിച്ചത്.

election, election 2019, kerala winners, kerala lok sabha election, lok sabha election 2019, election 2019 results, UDF winners, lok sabha election 2019 results, kerala lok sabha election 2019 results, 2019 lok sabha election results in kerala, kerala election results today, lok sabha election result in kerala 2019, latest election 2019 result,

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.