തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനുവേണ്ടി വോട്ട് അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി. ശശി തരൂരിനെ വീണ്ടും എംപിയായി തിരഞ്ഞെടുക്കണമെന്ന് പ്രിയങ്ക തിരുവനന്തപുരത്തെ ജനങ്ങളോട് അഭ്യർഥിച്ചു.

”കഴിഞ്ഞ 10 വർഷം നിങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം പാർലമെന്റിൽ ശബ്ദമുയർത്തിയത്. ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും സംരക്ഷിക്കാനാണ് ഞങ്ങളുടെ പോരാട്ടം. അതിൽ ശശി തരൂരിന്റെ പങ്ക് ഒഴിച്ചു കൂടാനാകാത്തതാണ്. ശശി തരൂരിന് നിങ്ങൾ നൽകുന്ന പിന്തുണ ജനാധിപത്യത്തെ സംരക്ഷിക്കാനുളള ഞങ്ങളുടെ പോരാട്ടത്തിന് നൽകുന്ന പിന്തുണയാണ്,” പ്രിയങ്ക പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക ഗാന്ധി ഇന്നലെ കേരളത്തിലെത്തിയത്. മാനന്തവാടി, നിലമ്പൂർ, അരീക്കോട് എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രിയങ്ക പങ്കെടുത്തു. യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക വിമർശനം ഉന്നയിച്ചു. മോദി സർക്കാർ ചെയ്യുന്നത് രാജ്യത്തെ വിഭജിക്കലാണെന്നും കോൺഗ്രസ് അതിന് അനുവദിക്കില്ലെന്നുംം പ്രിയങ്ക പറഞ്ഞു. ന്യായത്തിനും സത്യത്തിനും വേണ്ടിയാണ് തന്റെ സഹോദരൻ രാഹുൽ നിലകൊളളുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.