scorecardresearch

Lok Sabha Election 2019 Live Updates: സംസ്ഥാനത്ത് കനത്ത പോളിങ്; രാത്രി വൈകിയും ചിലയിടങ്ങളിൽ വോട്ടിങ്

Kerala Lok Sabha Phase 3 Voting Live Updates: സംസ്ഥാനത്ത് ഇതുവരെ 77 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി

Kerala Lok Sabha Phase 3 Voting Live Updates: സംസ്ഥാനത്ത് ഇതുവരെ 77 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി

author-image
WebDesk
New Update
Record polling, റോക്കോർഡ് പോളിങ്, record polling in kerala, കേരളത്തിൽ റെക്കോർഡ് പോളിങ്, Kerala Voting, കേരളത്തിലെ വോട്ടെടുപ്പ്, Voting, വോട്ടെടുപ്പ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, 3rd Phase Voting, മൂന്നാം ഘട്ട വോട്ടെടുപ്പ്, Kerala Election, Congress, കോൺഗ്രസ്, BJP, ബിജെപി, CPIM, സിപിഎം, LDF, എൽഡിഎഫ്, UDF,യുഡിഎഫ്, NDA, എൻഡിഎ, IE Malayalam, ഐഇ മലയാളം,

Phase 3 Election 2019 Kerala Voting Live Updates: കൊച്ചി:ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. വെെകിട്ട് നാല് മണിവരെ സംസ്ഥാനത്ത് 62.98 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 14 സംസ്ഥാനങ്ങളിലായി 115 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുക. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മേയ് 23 നാണ് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കുക.

Advertisment

കേരളത്തില്‍ 24,970 പോളിങ് ബൂത്തുകളാണ് ആകെ ഉള്ളത്. ഇതില്‍ 3621 ബൂത്തുകളാണ്  പ്രശ്‌നമുള്കളതായി കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 245 ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്.

നിലവില്‍ ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 12 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം.

Live Blog

Lok Sabha Election Phase 3 Polling Live: Rahul Gandhi in Wayanad, Congress, Left, BJP locked in triangular contest, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി, വോട്ടെടുപ്പ് ഇപ്പോഴും തുടരുകയാണ്














Highlights

    Advertisment

    23:27 (IST)23 Apr 2019

    പോളിങ് നില കേരളം - 77.13 %

    ഏറ്റവും ഒടുവിലെ പോളിങ് നില ഇങ്ങനെ

    കാസർഗോഡ് - 79.65 %

    കണ്ണൂർ - 82.26 %

    വടകര - 79.86 %

    വയനാട് - 80.01 %

    കോഴിക്കോട് -79.39 %

    മലപ്പുറം - 75.22 %

    പൊന്നാനി - 74.35 %

    പാലക്കാട് - 77.38 %

    ആലത്തൂർ -79.81 %

    തൃശ്ശൂർ - 77.49 %

    ചാലക്കുടി - 79.94 %

    എറണാകുളം - 76.48 %

    ഇടുക്കി - 76.21  %

    കോട്ടയം - 75.25 %

    ആലപ്പുഴ- 79.87 %

    മാവേലിക്കര - 74.04 %

    പത്തനംതിട്ട - 74.04 %

    കൊല്ലം - 74.33 %

    ആറ്റിങ്ങൽ - 74.13 %

    തിരുവനന്തപുരം - 73.37 %

    21:22 (IST)23 Apr 2019

    റീപോളിങ് ആവശ്യപ്പെട്ടു

    കാസർഗോഡ് മൂളിയാർ പഞ്ചായത്തിലെ 55 ആം നമ്പർ ബൂത്തിൽ റിപോളിങ് ആവശ്യപ്പെട്ടു. ബൂത്ത് സിപിഎം കയ്യേറിയെന്നും കള്ള വോട്ട് നടന്നിട്ടുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. 

    21:14 (IST)23 Apr 2019

    സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ വോട്ടിങ് ശതമാനം ഇങ്ങനെ

    publive-image

    21:11 (IST)23 Apr 2019

    ഉയർന്ന പോളിങ്

    2014 ലെ വോട്ടിങ് ശതമാനം മറികടന്ന് ഇത്തവണത്തെ വോട്ടെടുപ്പ്. രാത്രി എട്ട് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 76.82 ശതമാനം വോട്ട് രേഖപ്പെടുത്തി.

    20:46 (IST)23 Apr 2019

    വോട്ടിങ് ശതമാനം ഉയരുന്നു

    സംസ്ഥാനത്ത് 76.57 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്കുകള്‍. വോട്ടിങ് ഇപ്പോഴും തുടരുന്നതിനാല്‍ വോട്ടിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ വോട്ടിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 81 ശതമാനം വോട്ട് രേഖപ്പെടുത്തിയ കണ്ണൂർ മണ്ഡലമാണ് വോട്ടിങ് ശതമാനത്തിൽ മുമ്പിൽ. 

    20:40 (IST)23 Apr 2019

    വോട്ടെടുപ്പ് തുടരുന്നു

    സംസ്ഥാനത്ത് വോട്ടെടുപ്പ് തുടരുന്നു. പലയിടത്തും നീണ്ട വരിയാണ് ഇപ്പോഴും. രാത്രി പത്തോടെയായിരിക്കും വോട്ടെടുപ്പ് പൂർത്തിയാകുക. 

    20:10 (IST)23 Apr 2019

    ആരോപണവുമായി കെ.മുരളീധരൻ

    വടകരയിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. തുടർച്ചയായി വോട്ടിങ് തടസപ്പെട്ടത് അട്ടിമറി സാധ്യതയാണെന്ന് മുരളീധരൻ ആരോപിച്ചു. 

    19:59 (IST)23 Apr 2019

    വടകരയിൽ നീണ്ട ക്യൂ

    വടകര ലോക്സഭാ മണ്ഡലത്തിലെ ഏതാനും ബൂത്തുകളിൽ ഇപ്പോഴും നീണ്ട ക്യൂ. വോട്ട് ചെയ്യാൻ ആയിരത്തോളം പേരാണ് ചില ബൂത്തുകളിൽ കാത്തുനിൽക്കുന്നത്. രാത്രി പത്ത് വരെ വോട്ടെടുപ്പ് നീണ്ടുപോകാനാണ് സാധ്യത. 

    19:42 (IST)23 Apr 2019

    അയ്യോ, വോട്ടുകള്‍ കാണാനില്ല!

    പത്തനംതിട്ട അടൂരിലെ ബൂത്തില്‍ പോള്‍ ചെയ്ത വോട്ടില്‍ വ്യത്യാസമെന്ന് പരാതി. അടൂര്‍ പഴകുളം 123 -ാം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. ഇവിടെ 843 വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും യന്ത്രത്തില്‍ 820 വോട്ടുകള്‍ മാത്രമാണുള്ളത്.

    19:28 (IST)23 Apr 2019

    തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം

    19:10 (IST)23 Apr 2019

    പത്തനംതിട്ടയിലെ ഉയര്‍ന്ന പോളിങ്; നെഞ്ചിടിപ്പോടെ മുന്നണികള്‍

    പത്തനംതിട്ടയില്‍ 2014 ല്‍ രേഖപ്പെടുത്തിയത് 66.02 ശതമാനം വോട്ടാണ്. എന്നാല്‍, 2019 ലേക്ക് എത്തിയപ്പോള്‍ വോട്ടിങ് ശതമാനം ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പത്തനംതിട്ടയില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് 71.39 ശതമാനമാണ്. ഇനിയും വോട്ടിങ് ശതമാനം ഉയരാനാണ് സാധ്യത. ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയം ഏറ്റവും സൂക്ഷമതയോടെയും ശ്രദ്ധയോടെയും വീക്ഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. വോട്ടിങ് ശതമാനം വര്‍ധിച്ചത് ആര്‍ക്ക് നേട്ടമാകുമെന്നാണ് മുന്നണികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

    18:57 (IST)23 Apr 2019

    2014 ൽ പോൾ ചെയ്തത്

    2014 ല്‍ സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 1,79,51637 ആണ്. ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ ശതമാനം 74.02 ആണ്.

    18:53 (IST)23 Apr 2019

    മാനന്തവാടിയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ ജനങ്ങൾ

    publive-image

    18:51 (IST)23 Apr 2019

    2014 ലെ വോട്ടിങ് ശതമാനം ഇങ്ങനെ

    കാസർഗോഡ് -78.49 ശതമാനം 

    കണ്ണൂർ - 81.33 ശതമാനം 

    വടകര - 81.24 ശതമാനം 

    വയനാട് - 73.29 ശതമാനം 

    കോഴിക്കോട് -79.81 ശതമാനം 

    മലപ്പുറം -71.21 ശതമാനം 

    പൊന്നാനി -73.84 ശതമാനം 

    പാലക്കാട് -75.42 ശതമാനം 

    ആലത്തൂർ -76.41 ശതമാനം 

    ഇടുക്കി -70.76 ശതമാനം 

    കോട്ടയം -71.7 ശതമാനം 

    ആലപ്പുഴ -78.86 ശതമാനം 

    തൃശൂർ -72.17 ശതമാനം 

    ചാലക്കുടി -76.92 ശതമാനം 

    എറണാകുളം -73.58 ശതമാനം 

    മാവേലിക്കര -71.36 ശതമാനം 

    പത്തനംതിട്ട - 66.02 ശതമാനം 

    കൊല്ലം-72.09 ശതമാനം 

    ആറ്റിങ്ങൽ - 68.71 ശതമാനം 

    തിരുവനന്തപുരം - 74.02 ശതമാനം 

    18:42 (IST)23 Apr 2019

    വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട വരി

    publive-image

    18:32 (IST)23 Apr 2019

    വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി.സുനീർ വോട്ട് രേഖപ്പെടുത്തിയപ്പോൾ

    18:29 (IST)23 Apr 2019

    ആറ് മണി വരെ രേഖപ്പെടുത്തിയ വോട്ട് ശതമാനം

    publive-image

    18:23 (IST)23 Apr 2019

    ആറ് മണി കഴിഞ്ഞിട്ടും പലയിടത്തും നീണ്ട ക്യൂ

    ആറ് മണി കഴിഞ്ഞിട്ടും വോട്ട് ചെയ്യാൻ നീണ്ട വരിയാണ് സംസ്ഥാനത്ത് പലയിടത്തും. ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച് 73.06 ശതമാനം വോട്ടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് മണി വരെ വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. ഇവർക്ക് പ്രത്യേക സ്ലിപ്പുകൾ വിതരണം ചെയ്ത് കഴിഞ്ഞു. സ്ലീപ്പുകൾ ഉള്ളവർക്ക് മാത്രമേ ഇനി വോട്ട് ചെയ്യാൻ സാധിക്കൂ. ആറ് മണി കഴിഞ്ഞ് പോളിങ് സ്റ്റേഷനിലെത്തുന്നവർക്ക് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല. ആറ് മണി കഴിഞ്ഞതോടെ സ്കൂളുകളിലെ ഗേറ്റുകൾ അടച്ചു. 

    18:17 (IST)23 Apr 2019

    തീരദേശ മേഖലയിൽ നീണ്ട ക്യൂ

    തിരുവനന്തപുരത്ത് തീരദേശ മേഖലകളിൽ വോട്ട് രേഖപ്പെടുത്താൻ നീണ്ട വരി. നഗര പ്രദേശങ്ങളിൽ വോട്ടിങ് ശതമാനം അത്ര ഉയരാത്ത സാഹചര്യത്തിലാണ് ഗ്രാമപ്രദേശങ്ങളിൽ മികച്ച പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

    18:05 (IST)23 Apr 2019

    മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകൾ (വെെകീട്ട് 5.25 വരെയുള്ള കണക്ക്)

    മലപ്പുറം 68.89

    രേഖപ്പെടുത്തിയ വോട്ട് 943829

    കൊണ്ടോട്ടി - 70.09
    മഞ്ചേരി- 69.80
    പെരിന്തൽമണ്ണ - 68.00
    മങ്കട - 68.11
    മലപ്പുറം 69.86
    വേങ്ങര- 65.43
    വള്ളിക്കുന്ന്- 70.70

    18:04 (IST)23 Apr 2019

    പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ രേഖപ്പെടുത്തിയ പോളിങ് (5.25 വരെ)

    പൊന്നാനി ലോക്സഭാ മണ്ഡലം 65.93

    രേഖപ്പെടുത്തിയ വോട്ട് 894520

    തിരൂരങ്ങാടി- 66.52
    താനൂർ - 65.38
    തിരൂർ- 66.30
    കോട്ടക്കൽ - 68.03
    തവനൂർ 64.70
    പൊന്നാനി- 63.20
    തൃത്താല 67.21

    18:02 (IST)23 Apr 2019

    വയനാട് മികച്ച പോളിങ്

    വയനാട് ലോക്സഭാ മണ്ഡലം -74.20. രേഖപ്പെടുത്തിയ വോട്ട് - 1007572. 

    17:44 (IST)23 Apr 2019

    പോളിങ് ശതമാനം 70 കടന്നു

    സംസ്ഥാനത്ത് അഞ്ചുമണിവരെ 70.28 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

    publive-image

    17:43 (IST)23 Apr 2019

    യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

    യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. തളിപ്പറമ്പിലെ കുറ്റിയൂട്ടൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സുധാകരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.

    വടകരയില്‍ കെ മുരളീധരനെ തലശ്ശേരി ചൊക്ലിയിലെ നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലെ ബൂത്തില്‍ വച്ച് തടഞ്ഞു വെക്കുകയും മര്‍ദ്ദിച്ചതായും പരാതി.

    17:27 (IST)23 Apr 2019

    വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനത്തില്‍ വന്‍ വര്‍ധനവ്

    വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനത്തില്‍ വന്‍ വര്‍ധനവ്. പോളിംഗ് അവസാനിക്കാന്‍ 40 മിനിറ്റ് ശേഷിക്കേ പോളിംഗ് ശതമാനം 2014 നെ മറികടന്നു. ഇതുവരെ 73.31 ശതമാനം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞ തവണ 73.23 ശതമാനമായിരുന്നു പോളിംഗ്.

    17:20 (IST)23 Apr 2019

    ചാലക്കുടി: 72.30 ശതമാനവും എറണാകുളത്ത് 68. 32 ശതമാനവും പോളിങ്

    ചാലക്കുടി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് പ്രളയ ബാധിത മേഖലയായ പെരുമ്പാവൂരാണ്. എറണാകുളത്തു പറവൂരാണ്. 

    ചാലക്കുടി

    കൈപ്പമംഗലം : 68.72
    ചാലക്കുടി :71. 24
    കൊടുങ്ങല്ലൂർ : 71.15
    പെരുമ്പാവൂർ : 74.65
    അങ്കമാലി : 69.39
    ആലുവ : 71.89
    കുന്നത്തുനാട് : 77.55

    എറണാകുളം

    കളമശ്ശേരി : 69.78
    പറവൂർ : 71.52
    വൈപ്പിൻ : 66.47
    കൊച്ചി :65.12
    തൃപ്പൂണിത്തുറ : 66.12
    എറണാകുളം : 66.05
    തൃക്കാക്കര : 69.72

    ഇടുക്കി

    മൂവാറ്റുപുഴ : 67.18
    കോതമംഗലം : 73.09

    17:17 (IST)23 Apr 2019

    പരാതിക്കാരന്‍ അറസ്റ്റില്‍

    പട്ടത്ത് ഇവിഎംല്‍ തകരാറെന്ന് പരാതി നല്‍കിയ എബിന്‍ അറസ്റ്റില്‍. പരാതി തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തത്. എബിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു..

    17:02 (IST)23 Apr 2019

    കനത്ത മഴയിലും വയനാട്ടില്‍ മികച്ച പോളിങ്

    വയനാട്ടില്‍ പോളിങ് 66 ശതമാനം. കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തുന്നത് വയനാടാണ്. അതേസമയം ജില്ലയില്‍ പരക്കെ കനത്ത മഴ പെയ്യുന്നുണ്ട്. 

    16:56 (IST)23 Apr 2019

    എല്‍ഡിഎഫ്-യുഡിഎഫ് സംഘർഷം

    കാസർഗോഡ് പടന്നക്കാട് എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മില്‍ സംഘർഷം

    16:29 (IST)23 Apr 2019

    പോളിങ് ശതമാനം 62 ലേക്ക്

    നാലു മണി വരെ കേരളത്തില്‍ 61.98 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.  മുന്നിലുള്ളത് കണ്ണൂരും വയനാടും

    publive-image

    16:26 (IST)23 Apr 2019

    വയനാട്ടില്‍ യുഡിഎഫിന് ആശങ്ക

    വയനാട് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ  എറനാട്, വണ്ടൂർ, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പോളിങ് ശതമാനം കുറയുന്നത് യുഡിഎഫിന് ആശങ്ക പകരുന്നു. 

    16:22 (IST)23 Apr 2019

    60 ശതമാനം കടന്ന് പോളിങ്

    കേരളത്തില്‍ പോളിങ് 60 ശതമാനം കടന്നു. റെക്കോർഡ് പോളിങിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍

    16:21 (IST)23 Apr 2019

    പ്രധാനമന്ത്രി ബംഗാളില്‍

    പ്രധാന മന്ത്രി നരേന്ദ്രമോദി ബംഗാളി‍ ബിജെപി റാലിയില്‍ സംസാരിക്കുന്നു

    16:07 (IST)23 Apr 2019

    വോട്ട് ചെയ്യാന്‍ പറന്നിറങ്ങി യുസഫ് അലി

    ലുലു ഗ്രൂപ്പ്  ഇന്‍റർനാഷണല്‍ ചെയർമാന്‍ ആന്‍റ്  മാനേജിങ് ഡയറക്ടർ എംഎ യൂസഫ് അലി വോട്ട് രേഖപ്പെടുത്തി. മലേഷ്യയിലെ കോലലംപൂരിആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രിയാണ് കൊച്ചിയിൽ എത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ. യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു ചെയ്തു.

    publive-image

    16:02 (IST)23 Apr 2019

    കുടുംബ സമേതം രാജാജി

    തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി രാജാജിമാതൃു തോമസ് വോട്ട് ചെയ്തു. കുടുംബസമേതമായിരുന്നു അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

    publive-image

    15:57 (IST)23 Apr 2019

    മുസ്ലീം ലീഗ് പ്രാദേശിക നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

    തലശ്ശേരിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് എകെ മുസ്തഫ കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി ഇസ്ലാമിയ എല്‍പി സ്‌കൂളില്‍ വച്ചാണ് സംഭവം.

    15:50 (IST)23 Apr 2019

    വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി

    വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം പറഞ്ഞത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴയില്‍ കുടുംബസമേതം എത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി വോട്ട് ചെയ്തത്.

    15:43 (IST)23 Apr 2019

    55 ശതമാനം കടന്ന് പോളിങ്

    സംസ്ഥാനത്ത് കനത്ത പോളിങ് തുടരുകയാണ്. കണ്ണൂർ, വയനാട്, പത്തനംതിട്ട, കാസർഗോഡ്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് 3 മണിവരെ 56.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

    publive-image

    15:36 (IST)23 Apr 2019

    സംഘർഷത്തില്‍ ഒരു മരണം

    പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ പ്രവർത്തകർ ഏറ്റുമുട്ടി. ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. 

    15:29 (IST)23 Apr 2019

    യന്ത്രത്തിന്റെ തകരാറ്, വോട്ടെടുപ്പ് രാത്രി 11 മണിവരെ

    വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് വൈകിയ കൊയിലാണ്ടിയിലെ പുളിയഞ്ചേരി യുപി സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ നിര്‍ദ്ദേശം. രാവിലെ മുതല്‍ തന്നെ ഇവിടെ പോളിങ് തടസപ്പെട്ടിരുന്നു. ഉച്ചയോടെയാണ് വോട്ടിങ് സാധാരണ നിലയായത്.

    15:15 (IST)23 Apr 2019

    ടിക്കാറാം മീണയ്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

    മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   പട്ടത്ത് വോട്ടിംഗ് മെഷീനിനെ കുറിച്ച് പരാതി നല്‍കിയ വ്യക്തിക്കെതിരെ കേസെടുത്തതിനെതിരെയാണ് ചെന്നിത്തല രംഗത്ത്. പരാതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സാങ്കേതികമായ കാര്യം വോട്ടര്‍ തെളിയിക്കണം എന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല.  

    15:11 (IST)23 Apr 2019

    മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വോട്ട് രേഖപ്പെടുത്തി

    15:05 (IST)23 Apr 2019

    വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിട്ടു

    ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം എട്ട് മണിക്കൂർ പിന്നിട്ടു. കേരളത്തില്‍ 50 ശതമാനം കടന്ന് പോളിങ്.   53 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. കണ്ണൂരും വയനാടുമാണ് മുന്നില്‍

    15:03 (IST)23 Apr 2019

    കുഴഞ്ഞ് വീണ് മരണം

    പോളിങ്ങിനിടെ കുഴഞ്ഞ് വീണ് മരണം ആറായി.  തലയോലപറമ്പില്‍ റോസമ്മയാണ് മരിച്ചത്. 

    15:00 (IST)23 Apr 2019

    നട്ടുച്ചക്കും നല്ല തിരക്ക്

    നട്ടുച്ചയ്ക്കും വോട്ട് ചെയ്യാനായി എത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ടിങ്ങിന്റെ വേഗം ചിലയിടത്തൊക്കെ വോട്ടിങ് വെെകിക്കുന്നുണ്ട്.  ഇതോടെ വോട്ടർമാർ മണിക്കൂറുകളാണ് കാത്തു നില്‍ക്കേണ്ടി വരുന്നത്. 

    14:34 (IST)23 Apr 2019

    ഹരിത ചട്ടം പാലിച്ച് സംസ്ഥാനത്തെ പോളിങ് ബൂത്തുകൾ

    സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹരിതപെരുമാറ്റചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നിരീക്ഷണം നടത്തും. പ്ലാസ്റ്റിക്കും ഡിസ്‌പോസബിൾ വസ്തുക്കളും ബൂത്തുകളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂർണ്ണമായും ഒഴിവാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. 

    publive-image

    14:13 (IST)23 Apr 2019

    അഞ്ചാം മരണം

    പോളിങ്ങിനിടെ മരണം അഞ്ചായി.  മറ്റംവടക്ക് പ്രഭാകരന്‍ (74) ആണ് മരിച്ചത്.  

    14:04 (IST)23 Apr 2019

    ഏറ്റവും മോശം നിരക്ഷരൻ രാഷ്ട്രീയ നിരക്ഷരനാണ്

    'ഏറ്റവും മോശം നിരക്ഷരൻ രാഷ്ട്രീയ നിരക്ഷരനാണ്, അവൻ കേൾക്കുന്നില്ല, സംസാരിക്കില്ല, രാഷ്ട്രീയ സംഭവങ്ങളിൽ പങ്കാളികളാകുന്നില്ല. ജീവന്റെ വില, ബീൻസ്, മത്സ്യം, മാവ്, വാടക, ഷൂ, മരുന്നുകൾ തുടങ്ങിയവയെല്ലാം രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും'' പാർവ്വതി

    13:56 (IST)23 Apr 2019

    കായംകുളത്ത് പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

    കായംകുളം കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്കൂളിന് മുന്നിൽ നേരിയ സംഘർഷം. പോളിംഗ് ബൂത്തിന് മുന്നിലേക്ക് വാഹനം കയറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പൊലീസും  സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 

    13:51 (IST)23 Apr 2019

    പരാതിക്കാരനെതിരെ കേസെടുത്തു

    ഇവിഎം തകരാറിനെതിരെ പട്ടത്ത് പരാതി നല്‍കിയ യുവാവിനെതിരെ കേസെടുത്തു. എബിന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ടെസ്റ്റ് വോട്ട് നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

    13:47 (IST)23 Apr 2019

    പോളിങ് ശതമാനം മണ്ഡലങ്ങളിലൂടെ

    ഉച്ചയ്ക്ക് ഒരു മണി വരെ കേരളത്തിലെ 20 മണ്ഡലങ്ങളിലെ പോളിങ് ശതമാനം 

    publive-image

    13:43 (IST)23 Apr 2019

    കനത്ത പോളിങ് തുടരുന്നു

    കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെ കേരളത്തില്‍ 38.81 ശതമാനം വോട്ട് പോള്‍ ചെയ്തിട്ടുണ്ട്

    13:38 (IST)23 Apr 2019

    വോട്ട് ചെയ്തും ചെയ്യാന്‍ ആഹ്വാനം ചെയ്തും മഞ്ജുവാര്യർ

    അമ്മയ്ക്കും സഹോദരന്‍ മധു വാര്യർക്കുമൊപ്പമെത്തിയാണ് മഞ്ജു വോട്ട് ചെയ്തത്.  തൃശ്ശൂരിലെ പുള്ള് എല്‍പി സ്കൂളിലെ ബൂത്തിലെത്തിയാണ് മഞ്ജു വോട്ട് ചെയ്തത്. 

    13:28 (IST)23 Apr 2019

    പൊലീസ് കേസെടുക്കും

    കോവളത്ത് വോട്ടിങ് മെഷീനില്‍ ക്രമക്കേട് റിപ്പോർട്ട് ചെയ്ത സംഭവം പൊലീസ് അന്വേഷിക്കും. 

    13:20 (IST)23 Apr 2019

    കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം നാലായി

    കണ്ണൂര്‍ മാറോളില്‍ സ്വദേശിനി വിജയ (64) രാമവിലാസം സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ടയില്‍ റാന്നി വടശേരിക്കരയില്‍ സ്വദേശി ചാക്കോ മത്തായി (66) പേഴുംപാറ ഡിപിഎം സ്‌കൂളിലെ 178 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കിളിക്കല്ലൂരില്‍ മണി (63) പോളിങ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീണു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി(72) വോട്ടിങ്ങിനായി വരി നിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു.

    12:51 (IST)23 Apr 2019

    12 മണി വരെ 34 ശതമാനം പോളിങ്, 33.72 ശതമാനവുമായി കണ്ണൂര്‍ മുന്നില്‍

    കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആകെ 34 ശതമാനം വോട്ട് രേഖപ്പെടുത്തി. 33.72 ശതമാനവുമായി കണ്ണൂരാണ്  മുന്നിലുള്ളത്.

    വോട്ടിങ് ശതമാനം മണ്ഡലങ്ങളിലൂടെ

    Kasaragod - 30.63
    Kannur - 33.72
    Vadakara - 28.85
    Wayanad - 32.91
    Kozhikode - 28.12
    Malappuram - 29.58
    Ponnani -27. 11
    Palakkad - 33.43
    Alathur -31. 02
    Thrissur -31. 81
    Chalakudy-32. 83
    Ernakulam - 30.13
    Idukki -33. 12
    Kottayam -33. 31
    Alappuzha -32. 49
    Mavelikkara -31. 87
    Pathanamthitta -32. 62
    Kollam - 31.06
    Attingal -32. 22
    Thiruvananthapuram - 30.75

    12:46 (IST)23 Apr 2019

    നീണ്ട ക്യൂ, കാത്ത് നിന്ന് മടുത്ത് വോട്ടർമാർ

    വോട്ട് രേഖപ്പെടുത്താന്‍ സമയം എടുക്കുന്നതിനാല്‍ പോളിങ് വെെകുന്നു.  അതിനാല്‍ പലയിടത്തും നീണ്ട ക്യൂവാണ് കാണുന്നത്. 

    12:44 (IST)23 Apr 2019

    സണ്ണി ഡിയോള്‍ ബിജെപിയില്‍

    ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേർന്നു. 

    12:38 (IST)23 Apr 2019

    കരുതലും കർത്തവ്യവും

    വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടറുടെ കുഞ്ഞിനെ കെെയ്യിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍.  വടകര വള്ള്യാട് 115-ാം നമ്പര്‍ ബൂത്തിലെ കാഴ്ച 

    publive-image

    12:33 (IST)23 Apr 2019

    പത്തനംതിട്ടയില്‍ താമരയ്ക്ക് മാത്രം വോട്ട് വീഴുന്നില്ല; കെ.സുരേന്ദ്രന്‍

    പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന പരാതിയുമായി കെ.സുരേന്ദ്രന്‍. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയാണ് കെ.സുരേന്ദ്രന്‍. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. Read More

    12:26 (IST)23 Apr 2019

    പോളിങ്ങിനിടെ മൂന്ന് മരണം

    പോളിങ്ങിനിടെ സംസ്ഥാനത്ത് കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. വടശ്ശേരിക്കര പേഴുംപാറയില്‍ എംപി ചാക്കോ മത്തായി, കൊല്ലം കിളിക്കല്ലൂരില്‍ മണി എന്നിവരാണ് മരിച്ചത്. നേരത്തെ കണ്ണൂര്‍ ചൊക്ലിയില്‍ വിജയ എന്ന സ്ത്രീയും കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

    12:21 (IST)23 Apr 2019

    അനില്‍ അംബാനിയുടെ കീശയില്‍ നിന്നും പണമെടുത്ത് നിങ്ങള്‍ക്ക് തരും രാഹുല്‍ ഗാന്ധി

    കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ സംസാരിക്കുന്നു.

    12:17 (IST)23 Apr 2019

    എല്ലാവരും വോട്ട് ചെയ്യണമെന്ന് മോഹന്‍ലാല്‍

    12:10 (IST)23 Apr 2019

    ശശി തരൂർ വോട്ട് രേഖപ്പെടുത്തി

    publive-image

    തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംപിയുമായ ശശി തരൂർ വഴുതക്കോട് ഗേൾസ് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിഎംപിയിലെ സി.പി.ജോണും തരൂരിനൊപ്പമുണ്ടായിരുന്നു. ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പാണെന്നും എല്ലാവരും സമ്മതിദായക അവകാശം ഉടൻ വിനിയോഗിക്കണമെന്നും ശശി തരൂർ വോട്ട് ചെയ്തതിന് ശേഷം ട്വിറ്ററിൽ കുറിച്ചു. 

    12:06 (IST)23 Apr 2019

    വ്യക്തിത്വത്തിന്റെ വോട്ട്

    ട്രാൻസ്  ഐക്കൺ രഞ്ജു രഞ്ജിമർ വോട്ട് രേഖപ്പെടുത്തി . പരസ്യ മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജുവിന് കൊല്ലം ഇരവിപുരം മീനാക്ഷി വിലാസം എൽ പി സ്കൂളിലായിരുന്നു വോട്ട് .

    publive-image

    12:02 (IST)23 Apr 2019

    പോളിങ് ശതമാനം 11 മണിവരെ

    ചാലക്കുടി: 22.58
    എറണാകുളം 21.67

    ചാലക്കുടി
    കൈപ്പമംഗലം 21.69
    ചാലക്കുടി 23.19
    കൊടുങ്ങല്ലൂർ 22.61
    പെരുമ്പാവൂർ 22.99
    അങ്കമാലി 20.57
    ആലുവ 22.09
    കുന്നത്തുനാട് 24.74

    എറണാകുളം
    കളമശ്ശേരി 22.13
    പറവൂർ 22.69
    വൈപ്പിൻ 21.64
    കൊച്ചി 20.32
    തൃപ്പൂണിത്തുറ 19.74
    എറണാകുളം 21.93
    തൃക്കാക്കര 23.31

    ഇടുക്കി
    മൂവാറ്റുപുഴ 19.14
    കോതമംഗലം 22.34

    കോട്ടയം
    പിറവം 19.86

    11:56 (IST)23 Apr 2019

    പ്രശസ്ത സാഹിത്യ വിമര്‍ശകനും അധ്യാപകനുമായ പ്രൊഫസര്‍ എംകെ സാനു വോട്ട് രേഖപ്പെടുത്തി

    പ്രശസ്ത സാഹിത്യ വിമര്‍ശകനും അധ്യാപകനുമായ പ്രൊഫസര്‍  എംകെ സാനു എറണാകുളത്ത്  വോട്ട്   രേഖപ്പെടുത്തിpublive-image

    11:49 (IST)23 Apr 2019

    തിരഞ്ഞെടുപ്പ് ഓഫീസറെ കെെയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ

    11:46 (IST)23 Apr 2019

    വീണ്ടും പരാതി

    വോട്ടിങ് മെഷീനില്‍ ഗുരുതര പിഴവെന്ന് വീണ്ടും പരാതി. തിരുവനന്തപുരം കോവളത്തിന് പിന്നാലെ പട്ടത്തു നിന്നും പരാതി ഉയർന്നിരിക്കുകയാണ്.  എബിന്‍ എന്ന യുവാവ് രേഖാമൂലം പരാതി നല്‍കി

    11:40 (IST)23 Apr 2019

    മണവാട്ടി പോളിങ് ബൂത്തില്‍

    പൂനെയില്‍ നിന്നുള്ള ശ്രദ്ധ ഭഗതാണ് തന്റെ വിവാഹ വേഷത്തോടെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്തത്.

    publive-image

    11:35 (IST)23 Apr 2019

    വയനാട്ടിലെ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ

    11:34 (IST)23 Apr 2019

    കനത്ത പോളിങ്

    കേരളത്തില്‍ കനത്ത പോളിങ് 11 മണിവരെ 22.24 ശതമാനം

    11:30 (IST)23 Apr 2019

    വി.എസ് വോട്ട് രേഖപ്പെടുത്തി

    ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തി. മകനൊപ്പം എത്തിയാണ് വി.എസ്.വോട്ട് രേഖപ്പെടുത്തിയത്.  

    11:25 (IST)23 Apr 2019

    വിജയപ്രതീക്ഷയിൽ സുധാകരൻ

    നേരേ ചൊവ്വേ തിരഞ്ഞെടുപ്പ് നടന്നാൽ അമ്പതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിക്കാൻ സാധിക്കുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    11:12 (IST)23 Apr 2019

    വയനാട്ടില്‍ കനത്ത പോളിങ്

    രാഹുല്‍ ഗാന്ധിയുടെ വരവോട് സ്റ്റാർ മണ്ഡലമായ വയനാട്ടില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. 

    publive-image

    11:04 (IST)23 Apr 2019

    പരാതികൾ വളരെ ഗൗരവമായി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

    വോട്ടിംഗ് മെഷീൽ പരാതി കുറെ നാളായി ഉണ്ട്. പരാതികൾ വളരെ ഗൗരവമായി തന്നെ എടുക്കണം.  ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത് ഇത് കൊണ്ട് കൂടിയാണെന്നും ഉമ്മൻചാണ്ടി. 

    10:57 (IST)23 Apr 2019

    യന്ത്ര തകരാറില്‍ റിപ്പോർട്ട് തേടി

    കോവളത്തെ യന്ത്ര തകരാർ പരാതിയില്‍ കളക്ടറോട് റിപ്പോർട്ട് തേടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തകരാർ പ്രതീക്ഷിച്ചിരുന്നതായും നടപടിയെടുക്കേണ്ടത് അതത് ജില്ലകളിലെ കളക്ടർമാരാണെന്നും മീണ പറഞ്ഞു. 

    10:49 (IST)23 Apr 2019

    പരാതി പരിഗണിക്കുമെന്ന് ടിക്കാറാം മീണ

    യന്ത്രതകരാർ കണ്ടെത്തിയെന്ന മുഖ്യമന്ത്രിയുടെ പരാതി പരിഗണിക്കുമെന്ന് ടിക്കാറാം മീണ.  

    10:36 (IST)23 Apr 2019

    കേരളത്തില്‍ കനത്ത പോളിങ്

    10 മണിവരെ കേരളത്തില്‍ 14.93 ശതമാനം പോളിങ് 

    10:35 (IST)23 Apr 2019

    മൂന്നാം ഘട്ടത്തില്‍ മികച്ച പോളിങ്

    9 മണിവരെയുള്ള പോളിങ് 

    10:22 (IST)23 Apr 2019

    യന്ത്രങ്ങള്‍ക്ക് തകരാർ വരാം, പക്ഷെ എപ്പോഴും താമര മാത്രം തെളിയുന്നത് എന്തുകൊണ്ടെന്ന് തരൂർ

    യന്ത്രങ്ങൾക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാൽ എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നു ശശി തരൂര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പ്രതികരിച്ചു.

    publive-image

    10:19 (IST)23 Apr 2019

    വിജയം ഉറപ്പെന്ന് കുമ്മനം രാജശേഖരന്‍

    തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരന്‍ വോട്ട് രേഖപ്പെടുത്താനെത്തി. തിരുവനന്തപുരത്ത് താന്‍ ജയിക്കുമെന്നുറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. publive-image

    10:16 (IST)23 Apr 2019

    രണ്ട് സ്ഥാനാർത്ഥികളും വേണ്ടപ്പെട്ടവർ, പക്ഷെ വോട്ട് ഒന്നേയുള്ളുവെന്ന് മമ്മൂട്ടി

    രണ്ട് സ്ഥാനാർത്ഥികളും വേണ്ടപ്പെട്ടവർ, പക്ഷേ എനിക്കൊരു വോട്ടല്ലേയുള്ളൂ. അത് ഞാനൊരാൾക്ക് ചെയ്യേണ്ടി വരും, തന്റെ വോട്ട് രേഖപ്പെടുത്താനെത്തിയ മമ്മൂട്ടി പ്രതികരിച്ചു.publive-image

    10:13 (IST)23 Apr 2019

    പോളിങ് ബൂത്തിലേക്ക് മമ്മൂട്ടിയുടെ മാസ് എന്‍ട്രി, താരം എത്തിയത് രണ്ട് സ്ഥാനാർത്ഥികള്‍ക്കുമൊപ്പം

    രണ്ട് സ്ഥാനാർത്ഥികളും വേണ്ടപ്പെട്ടവർ, പക്ഷേ എനിക്കൊരു വോട്ടല്ലേയുള്ളൂ. അത് ഞാനൊരാൾക്ക് ചെയ്യേണ്ടി വരും, തന്റെ വോട്ട് രേഖപ്പെടുത്താനെത്തിയ മമ്മൂട്ടി പ്രതികരിച്ചു. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.  Read MorePhoto: നിതിന്‍ ആർകെ

    10:10 (IST)23 Apr 2019

    വോട്ട് രേഖപ്പെടുത്തി അമിഷ് ഷാ

    publive-image

    അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയശേഷം അമിത് ഷായും കുടുംബവും കൈവിരൽ ഉയർത്തിക്കാണിക്കുന്നു. ഫോട്ടോ: ജാവേദ് രാജ

    10:03 (IST)23 Apr 2019

    കനത്ത പോളിങ്

    രാവിലെ 9 മണി വരെ കേരളത്തില്‍ 11.61 % പോളിങ്. ഏറ്റവും കുറവ് പൊന്നാനിയിലും കൂടുതല്‍ പാലക്കാടും

    09:56 (IST)23 Apr 2019

    കുഴഞ്ഞ് വീണ് മരിച്ചു

    കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു.  വിജയയാണ് മരിച്ചത്. രാവിലെ 9.45 ഓടെയാണ് സംഭവമുണ്ടാകുന്നത്.  കണ്ണൂർ ചൊക്ലി രാമവിലാസം യുപി സ്കൂളിലാണ് സംഭവം. 

    09:45 (IST)23 Apr 2019

    വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കളക്ടർ

    09:37 (IST)23 Apr 2019

    വിജയപ്രതീക്ഷയില്‍ കുമ്മനം

    തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍

    09:19 (IST)23 Apr 2019

    ആരോപണം നിഷേധിച്ച് കളക്ടർ

    വോട്ടിങ് മെഷീനില്‍ തകരാറില്ലെന്നും മോക് പോളിന്റെ സമയത്താണ് കെെപ്പത്തിക്ക് പകരം താമര തെളിഞ്ഞതെന്നും ഇപ്പോള്‍ പ്രശ്നമൊന്നുമില്ലെന്നും തിരുവന്തപുരം കളക്ടർ വാസുകി ഐഎഎസ് 

    09:12 (IST)23 Apr 2019

    തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വോട്ടർമാർ

    publive-image

    ഫോട്ടോ: നിതിന്‍ എഎസ്

    09:08 (IST)23 Apr 2019

    കൊല്ലത്ത് കള്ളവോട്ട്

    കൊല്ലത്ത് കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി.  കൊല്ലം പട്ടത്താനം ഗവ യുപി സ്കൂളിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.  മഞ്ജു എന്ന യുവതിയുടെ വോട്ട് മറ്റാരോ വോട്ട് ചെയ്ത് പോയതായി കണ്ടെത്തി. 

    09:03 (IST)23 Apr 2019

    കെെപ്പത്തിക്ക് പകരം താമര

    കോവളത്ത് വോട്ടിങ് മെഷീനില്‍ ഗുരുതര പിഴവ്, കെെപ്പത്തിക്ക് വോട്ട് ചെയ്താല്‍ ലെെറ്റ് തെളിയുന്നത് താമരയ്ക്കാണ്.  75 ല്‍ പരം പേർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പിഴവ് കണ്ടെത്തിയത്. കോവളം ചൊവ്വരയിലെ മാധവവിലാസം സ്കൂളിലെ ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വോട്ടിങ് നിർത്തിവച്ചു. 

    08:52 (IST)23 Apr 2019

    തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നു പിണറായി

    അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് ബിജെപി നേതാക്കള്‍ റോഡ് ഷോയ്ക്കായി അവരുടെ ദേശീയ നേതാക്കളെ കേരളത്തിലേക്ക് കൊണ്ടു വരികയാണെന്നും കോണ്‍ഗ്രസും ശക്തമായ പ്രചാരണം നടത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ പിണറായി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ആരോപിച്ചു.

    08:49 (IST)23 Apr 2019

    ഗവർണർ വോട്ട് ചെയ്തു

    08:36 (IST)23 Apr 2019

    പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് മുഖ്യമന്ത്രി

    കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഉത്തരേന്ത്യയില്‍ വംശഹത്യയും  കലാപവും നടത്തിയവരുടെ മോഹം തകർന്നടിയുമെന്നും മുഖ്യമന്ത്രി. ബിജെപിയെ നേരിടുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസിന് പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നും പിണറായി വിജയന്‍ 

    08:29 (IST)23 Apr 2019

    പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി

    പ്രധാനമന്ത്രി നരേന്ദ്രമോദി പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഒപ്പമുണ്ട്

    08:26 (IST)23 Apr 2019

    ചിലരുടെയൊക്കെ അതിമോഹം തകരുമെന്ന് മുഖ്യമന്ത്രി

    ഈ തിരഞ്ഞെടുപ്പോടെ ചിലരുടെയൊക്കെ അതിമോഹം തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  വോട്ടിങ് യന്ത്രങ്ങളുടെ ക്ഷമത നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പു വരുത്തണമായിരുന്നുവെന്നും മുഖ്യമന്ത്രി 

    08:21 (IST)23 Apr 2019

    എംബി രാജേഷ് വോട്ട് രേഖപ്പെടുത്താനെത്തി

    കയിലിയാട് ബൂത്തില്‍ എംബി രാജേഷ്

    publive-image

    08:16 (IST)23 Apr 2019

    വോട്ടിങ് വെെകുന്നു

    പലയിടത്തും വോട്ടിങ് മെഷീന്‍ കേടായതിനെ തുടർന്ന് പോളിങ് വെെകുന്നു 

    ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 20 മണ്ഡലങ്ങളിലായി 2,61,51,534 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ കൂടുതല്‍ സ്ത്രീകളാണ്. 1,34,66,521 സ്ത്രീ വോട്ടര്‍മാരും 1,26,84,839 പുരുഷ വോട്ടര്‍മാരും കേരളത്തിലുണ്ട്.കേരളത്തില്‍ നിന്ന് 174 ട്രാന്‍സ്പേഴ്സണ്‍സാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറം ലോക്സഭാ മണ്ഡലത്തിലാണ്. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍.

    സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 58,138 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതലയുള്ളത്. 11,781 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 3,500 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി ഉള്ള മണ്ഡലങ്ങളിലും പ്രശ്ന ബാധിത സ്ഥലങ്ങളിലും കേന്ദ്ര സായുധ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

    രണ്ട് രാജ്യസഭാ അംഗങ്ങളാണ് ഇത്തവണ കേരളത്തില്‍ നിന്ന് ജനവിധി തേടുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനവും, സുരേഷ് ഗോപിയുമാണ് സ്ഥാനാര്‍ഥികളായ രാജ്യസഭാ അംഗങ്ങള്‍. അതില്‍, കണ്ണന്താനം കേന്ദ്രമന്ത്രി കൂടിയാണ്. ഒന്‍പത് എംഎല്‍എമാര്‍ ഇത്തവണ കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.

    ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്ന മത്സരങ്ങളും ഇത്തവണ കേരളത്തില്‍ നടക്കുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള തിരുവനന്തപുരമാണ് അതില്‍ ഒന്നാമത്. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി. ശബരിമല വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെടും.

    Congress Bjp Lok Sabha Election 2019 Cpm

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: