തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാഥി കുമ്മനം രാജശേഖരൻ. തലസ്ഥാനത്ത് ക്രോസ് വോട്ടിങ് നടക്കില്ലെന്നും ക്രോസ് വോട്ടിങ് ആത്മഹത്യാപരമാണെന്നും മുന്നണികൾ അതിന് തയ്യാറാവുമെന്ന് കരുതുന്നില്ലെന്നും കുമ്മനം പറഞ്ഞു.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ 2014 ല്‍ കടന്നുകൂടിയത് ഏറെ ബുദ്ധിമുട്ടിയാണ്. 15,470 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ വിജയിച്ച് കയറിയത്. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 2014 ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read: ‘വടകരയില്‍ കെ.മുരളീധരന്‍ ജയിക്കില്ല’: കുമ്മനം രാജശേഖരന്‍

ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ അടക്കമുളള ദേശീയ നേതാക്കൾ കേരളത്തിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയിരുന്നു. ഇത് പ്രവർത്തകർക്ക് ഏറെ ആവേശം പകർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook