കൊച്ചി: മട്ടാഞ്ചേരിയിലെ 32-ാം ബൂത്തിൽ വോട്ട് ചെയ്തു മടങ്ങുമ്പോൾ സാറാ കോഹന്റെ മുഖത്ത് നിറപുഞ്ചിരിയായിരുന്നു. 96-ാം വയസിലും പതിവുപോലെ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ജൂത കമ്മ്യൂണിറ്റിയിലെ പ്രായം കൂടിയ അംഗമായ സാറയുടെ മുഖത്ത് കാണാനായത്. ഗുജറാത്തികൾ, ജൈനമത വിശ്വാസികൾ, കൊങ്കണികൾ, ജൂത മതസ്ഥർ, ഇസ്‌ലാം മത വിശ്വാസികൾ, തമിഴ് ബ്രാഹ്മണർ എന്നിങ്ങനെ മുപ്പതോളം സമുദായങ്ങളിൽപ്പെട്ടവർക്ക് വോട്ടവകാശമുളള മട്ടാഞ്ചേരി ഇക്ബാൽ ലൈബ്രറി റോഡിലുളള ആസിയ ഭായ് ഹയർ സെക്കൻഡറി സ്കൂളിലാണ് സാറ തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.

തിരഞ്ഞെടുപ്പിൽ തന്റെ ഒരു വോട്ടും സാറ പാഴാക്കാറില്ല. എല്ലാ തവണയും വോട്ട് ചെയ്യാനെത്തും. ഇത്തവണ പ്രായാധിക്യത്താൽ വോട്ട് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷേ വോട്ട് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുടുംബ സുഹൃത്തായ സമീർ താഹ സാറയെ പോളിങ് ബൂത്തിൽ കൊണ്ടുവരികയായിരുന്നു.

lok sabha election, ie malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പലയിടത്തും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് രാത്രി ഏറെ വൈകിയും നീണ്ടു നിന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.